Home » News » വിദ്യാര്‍ഥികളുടെ ആധാര്‍ രജിസ്ട്രേഷന്‍ മാര്‍ച്ച്‌ 31-ന് അകം

വിദ്യാര്‍ഥികളുടെ ആധാര്‍ രജിസ്ട്രേഷന്‍ മാര്‍ച്ച്‌ 31-ന് അകം

സ്കൂള്‍ കുട്ടികളുടെ അധാര്‍ രജിസ്ട്രേഷന്‍ മാര്‍ച്ച്‌ 31 ന് മുമ്പ് നടപ്പിലാക്കാന്‍ തീരുമാനം. നിലവില്‍ മുപ്പതു ശതമാനം കുട്ടികളുടെ എന്‍റോള്‍മെന്‍റ് മാത്രമാണ് നടന്നിട്ടുള്ളത്. ബാക്കി ഉള്ള കുട്ടികളുടെ എന്‍റോള്‍മെന്‍റ് നടത്താന്‍ കെല്‍ട്രോണ്‍, ഐടി@സ്കൂള്‍ എന്നിവിടങ്ങളിലുള്ള സര്‍ക്കാര്‍ ഏജന്‍സികളെ ചുമതലപ്പെടുത്തി.

അടുത്ത അധ്യയന വര്ഷം മുതല്‍ ആധാര്‍ നോക്കിയായിരിക്കും കുട്ടികള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും നടപ്പിലാക്കുന്നത്. സ്കൊളര്ഷിപ്, ഗ്രാന്‍ഡ്‌, സര്ട്ടിഫികറ്റ്, മത്സരങ്ങളിലെ പങ്കാളിത്തം തുടങ്ങിയവയെല്ലാം ആധാര്‍ നോക്കിയായിരിക്കും നടപ്പിലാക്കുക. ആധാര്‍ എടുക്കാത്ത കുട്ടികളില്‍ ഇത്തരം സൗകാര്യങ്ങള്‍ക്കു അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

മാര്‍ച്ച്‌ 31- ന് മുമ്പ് എല്ലാ സ്കൂള്‍ വിദ്യാര്ഥികള്‍ക്കും ആധാര്‍ ലഭ്യമാക്കാന്‍ വിദ്യാഭ്യാസ ഒഫ്ഫിസര്‍മ്മാരും ഹെഡ്മാസ്റ്റര്‍മാരും മുന്‍കൈഎടുക്കണമെന്ന് ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഐ.ടി. വകുപ്പ് പ്രിസിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ആധാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍, വിദ്യാര്‍ഥികളുടെ എണ്ണം തിട്ടപ്പെടുത്തുവാനോ മതിയായ അധ്യാപകരെ നിയമിക്കുവാനോ ഈ വര്ഷം കഴിഞ്ഞിട്ടില്ലെന്ന് യോഗം വിലയിരുത്തി.

അടുത്ത അധ്യയന വര്‍ഷത്തോടെ രണ്ടാമത്തെ ഡിവിഷന്‍ സംബന്ധിച്ച വിഷയത്തിലും തീരുമാനമുണ്ടാക്കാനാണ് അധാര്‍  രജിസ്ട്രേഷന്‍ വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

*