Home » News » ചെന്നൈ എക്‌സ്പ്രസ്സ് …റെഡി സ്റ്റഡി പോ

ചെന്നൈ എക്‌സ്പ്രസ്സ് …റെഡി സ്റ്റഡി പോ

ഷാരുഖ് ഖാന്റെ പുതിയ ചിത്രമായ ചെന്നൈ എക്‌സ്പ്രസ്സിന്റെ ആദ്യ പോസ്റ്ററുകള്‍ പുറത്തു വന്നു. ദീപിക പദുകോണ്‍ നായികയാകുന്ന ചിത്രം ഷാരുഖിന്റെ 2013 ലെ ആദ്യ ചിത്രം ആണ്. ഷാരുഖിന്റെ ഭാര്യ ഗൌരി ഖാന്‍ നിര്‍മിക്കുന്ന ചിത്രം ബോളിവുഡ് ഹിട്‌മെകര്‍ രോഹിത് ഷെട്ടി സംവിധാനം ചെയുന്നു.

മുഴു നീള ആക്ഷന്‍ കോമഡി ചിത്രം ആയിരിക്കും ചെന്നൈ എക്‌സ്പ്രസ്സ് എന്ന് രോഹിത് അറിയിച്ചു. വിശാല്‍  ശേഖര്‍ ജോഡി ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിതരണം റെഡ് ചിലീസ് എന്റെര്‍തൈന്മേന്റ്‌റ് ആണ്.

ഒരു യുവാവിന്റെ മുംബൈയില്‍ നിന്നും ചെന്നൈ വരെ ഉള്ള യാത്രയും അതില്‌നിടെ നടക്കുന്ന സംഭവ ബഹുലമായ രംഗങ്ങളും നിറയുന്ന ചിത്രം ഒരു രോഹിത് ഷെട്ടി മസാല ചിത്രം ആയിരിക്കും എന്നാണു റിപ്പോര്‍ട്ട്.

ഷാരൂഖ് ഫാന്‍സിനു ഒരു ന്യു യിയര്‍ സമ്മാനം എന്നോണം ആണ് ജനുവരി ഒന്നാം തീയതി ഫസ്റ്റ് ലുക്ക് പ്രൊമോഷന്‍ പോസ്റ്ററുകള്‍ റിലീസ് ആയത്.

Leave a Reply

Your email address will not be published. Required fields are marked *

*