Home » News » സനുഷയ്ക്കും കണ്ണൂര്‍ ശ്രീലതയ്ക്കും മോനിഷ പുരസ്‌കാരം

സനുഷയ്ക്കും കണ്ണൂര്‍ ശ്രീലതയ്ക്കും മോനിഷ പുരസ്‌കാരം

കണ്ണൂര്‍: ചലച്ചിത്രതാരം മോനിഷ പുരസ്‌കാരത്തിന് ചലച്ചിത്ര യുവനടി സനുഷയേയും ചലച്ചിത്ര ടെലിവിഷന്‍ രംഗത്തെ മികച്ച സംഭാവനക്കുള്ള പ്രത്യേക പുരസ്‌കാരത്തിന് കണ്ണൂര്‍ ശ്രീലതയെയും തിരഞ്ഞെടുത്തു. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരം. മോനിഷയുടെ ഓര്‍മ്മയ്ക്കായി മോനിഷ പുരസ്‌കാര സമിതി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. ആഗസ്ത് 22ന് ബുധനാഴ്ച 5 മണിക്ക് കണ്ണൂരിലെ ബ്ലൂനൈല്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

*