Home » News » മഴക്കാല ജന്യരോഗങ്ങള്‍ക്ക് പ്രതിവിധി ആയുര്‍വ്വേദത്തിലൂടെ

മഴക്കാല ജന്യരോഗങ്ങള്‍ക്ക് പ്രതിവിധി ആയുര്‍വ്വേദത്തിലൂടെ

മഴക്കാലം തുടങ്ങാറായല്ലോ, നാടെങ്ങും രോഗങ്ങള്‍ വ്യാപിക്കുന്ന കാലം. പലതരം പനികള്‍, ചുമ, ജലദോഷം, ശരീരം മുഴുവന്‍ വേദന, തരിപ്പ്, നീര്‍ക്കെട്ട് തുടങ്ങിയവയെല്ലാം മഴക്കാല ജന്യരോഗങ്ങളാണ്. സാംക്രമിക രോഗങ്ങള്‍ അഥവാ പകര്‍ച്ചവ്യാധികള്‍ നാട്ടിലെങ്ങും വ്യാപിക്കുന്നു.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ വരണ്ട മണ്ണില്‍ മഴത്തുള്ളികള്‍ വീഴുമ്പോള്‍ മണ്ണിന് സ്വഭാവത്തിലും ഘടനയിലും മാറ്റം വരുന്നു. (അമ്ലപാകം സംഭവിക്കുന്നു) പ്രകൃതിയില്‍ മണ്ണിനെ ആശ്രയിക്കുന്ന സര്‍വ്വജീവജാലങ്ങള്‍ക്കും സസ്യജാലങ്ങള്‍ക്കും ഈ മാറ്റം അനുഭവപ്പെടുന്നു. അതുകൊണ്ടാണ്, മഴക്കാലത്ത് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും രോഗപ്രതിരോധശേഷി കുറയുന്നതും. വാതം, പിത്തം, കഫം എന്നീ മൂന്ന് ദോഷങ്ങള്‍കൊണ്ട് ശരീരം നിര്‍മ്മിക്കപ്പെട്ടു എന്നാണ് ആയുര്‍വേദത്തിന്റെ കാഴ്ചപ്പാട്. വര്‍ഷകാലത്ത് ഇവ മൂന്നും ദുഷിച്ച് ശരീരമാകെ മലിനപ്പെടുന്നു. ഇത് കാരണം വിശപ്പിനെ നിയന്ത്രിക്കുന്ന അഗ്നി (ജഡരാഗ്നി)യും മലിനപ്പെടുന്നു. ഇത് ദഹനവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് നിതാനമാണ്.

മഴക്കാലത്തിനു മുന്നോടിയായി ശരീരത്തെ ശക്തിപ്പെടുത്തിയാണ് അറുപത് ശതമാനത്തോളം അസുഖങ്ങള്‍ക്കും വിട പറയാം. അതിനായി പഞ്ചകര്‍മ്മ തൊറാപ്പി ചെയ്ത് ശരീരത്തെ സജ്ജമാക്കണം. കൂടാതെ, ശരീരത്തിന് ബലം വര്‍ദ്ധിക്കാന്‍ അകത്തേക്ക് കഴിക്കാവുന്ന മരുന്നുകളും കൃത്യമായ ആഹാരവിഹാരങ്ങളും ആയുര്‍വേദത്തില്‍ അനുശാസിക്കുന്നു.

ഡോ. ആരതി കെ.കെ. (ബി.എ.എം.എസ്.)
ആയുര്‍വ്വേദ മെഡിക്കല്‍സ് &
പഞ്ചകര്‍മ്മ ഇന്‍സ്റ്റിറ്റിയൂട്ട്, മലപ്പുറം

Leave a Reply

Your email address will not be published. Required fields are marked *

*