Home » News » രാഷ്ട്രീയ വാരഫലം മാര്‍ച്ച്11 – മാര്‍ച്ച് 17

രാഷ്ട്രീയ വാരഫലം മാര്‍ച്ച്11 – മാര്‍ച്ച് 17

രാഷ്ട്രീയ വാരഫലം മാര്‍ച്ച്11 – മാര്‍ച്ച് 17

‘അശ്ലീലമാകുന്ന രാഷ്ട്രീയവും രാഷ്ട്രീയമാകുന്ന അശ്ലീലവും

photo 1
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അശ്ലീലം ഏതാണ് എന്ന് ചോദിച്ചാല്‍ കേരള കൊണ്‌ഗ്രെസ് എന്നല്ലാതെന്തു മറുപടി. പി ടി ചാക്കോ നായകനായ പീച്ചി സംഭവം എന്ന സ്ത്രീ വിഷയത്തില്‍ നിന്നാണ് ജനനം.കളമ്പാട്ടു പറമ്പില്‍ ജോര്‍ജിന്റെയും കീഴൂട്ട് ബാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ ഒരു സംഘം എം എല്‍ എ മാര്‍ ഇരിപ്പിടം മാറിയപ്പോള്‍ കേരള കൊണ്‌ഗ്രെസ്സ് പിറന്നു വീണു.പിന്നീടങ്ങോട്ട് മദ്യവും മദിരയും രതിയും കെട്ടിമറിയുന്ന ഒരു മസാല ചിത്രം പോലെ മനോഹരമായിരുന്നു കാര്യങ്ങള്‍.കേരള കൊണ്‌ഗ്രെസ്സില്‍ ആദ്യം മൂന്നു എല്‍ കള്‍ ആണ് കാര്യങ്ങള്‍ നിര്‍ണയിക്കുക.ലിക്കര്‍ ,ലാറ്റെക്‌സ്,ലേഡി.പിന്നെ മൂന്ന് എം കളും മെത്രാന്‍ ,മുത്തൂറ്റ്,മനോരമ..

Photo 2മഹത്തായ ചില പ്രയോഗങ്ങള്‍ കേരള കൊണ്‌ഗ്രെസ്സ് മലയാള ഭാഷക്ക് സമ്മാനിച്ചിട്ടുണ്ട്.പാലാ മെമ്പര്‍,അക്കേഷ്യ,ഇത്തിക്കണ്ണി എന്നിവ അവയില്‍ ചിലവ മാത്രം.

മാണി സാര്‍ പി സി തോമസിനെ മോനെ എന്നായിരുന്നു വിളിക്കുക.പക്ഷെ ആ മോനെ എന്ന വിളിയുടെ മുന്നില്‍ എന്തോ ഒരു പദം ചേര്‍ത്തിരുന്നുവോ എന്ന് പിളര്‍ന്നപ്പോള്‍ ടിയാണ് ഒരു സംശയം..

അത്തരം വാമൊഴി വഴക്കങ്ങളുടെ അകമ്പടിയോടെ കേരളകൊന്‌ഗ്രെസ്സ് മലയാള സംസ്‌കാരത്തിന് സംഭാവന ചെയ്ത പൊന്‍തൂവല്‍ ആണ് ജോര്‍ജ്.

കേട്ടാല്‍അറക്കുന്ന തെറി അലങ്കാരമായി കരുതി ജോര്‍ജു ഈ വാരവും മിനി സ്‌ക്രീനില്‍ നിറഞ്ഞു നിന്നു.ഏറ്റവും കേമം ആയത് ആര്‍ ബാലകൃഷ്ണപിള്ള യെ ‘തെണ്ടി’ എന്ന് വിളിച്ചതാണ്.ചെങ്കോട്ടയിലും അംബാ സമുദ്രത്തും,പുളിയരയിലും, തക്കലയിലും, വിളവന്‍ കൊട്ടും, തിരുവട്ടാരും, മാര്‍ത്താണ്ടത്തും ,ഭൂസ്വത്ത് ഉള്ള പിള്ളയെ ജോര്‍ജു തെണ്ടി എന്ന് വിളിച്ചപ്പോള്‍ കേരളമാകെ കോരി തരിച്ചു പോയി.കീഴൂട്ട് രാമന്‍ പിള്ള മകന്‍ ബാലകൃഷ്ണപിള്ള യും പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജും രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ ഉണ്ടായിരുന്ന ആസ്തിയും ഇപ്പോള്‍ ഉള്ള ആസ്തിയും താരതമ്യപഠന വിധേയമാക്കേണ്ടതാണ്.

പിന്നെ വിളയാട്ടം നികേഷ് കുമാരിനോടായി.ഞരമ്പില്‍ രാഘവന്റെ ചോര ഓടുന്ന ജന്മമല്ലേ നികെഷും വിട്ടില്ല.ഒന്നിന് പിറകെ ഒന്നായി അമ്പുകള്‍ തൊടുത്തു.മാന നഷ്ടത്തിനു കേസ് കൊടുക്കും എന്ന് ഭീഷണി പ്പെടുത്തി വക്കീല്‍ നോട്ടീസ് അയച്ചാണ് ജോര്‍ജു ഇതിനോട് പ്രതികരിച്ചത്.കൂടാതെ ഗൌരിയമ്മക്കും വക്കീല്‍ നോട്ടീസ് ഉണ്ട്.ടി വി തോമസ് മരിച്ചു പോയത് കൊണ്ട് ജോര്‍ജു വെറുതെ വിട്ടു.
Photo 3
ആഗോള മലയാളി ഈ നൂറ്റാണ്ടില്‍ കേട്ട ഏറ്റവും വലിയ തമാശയാണ് ജോര്‍ജിന്റെ മാനനഷ്ടക്കേസ്.കേട്ട പാതി കേള്‍ക്കാത്ത പാതി പലരും മാനം എന്ന വാക്കിന്റെ അര്‍ഥം പരതി മലയാളം ലെക്‌സിക്കാന്‍ തപ്പിയെടുത്തു.ഇല്ലാത്തതാ കാര്യം ഉണ്ട് എന്ന് കരുതി കോടതിയില്‍ കൊടുത്ത ആദ്യ കേസാണ് ജോര്‍ജിന്റെ മാന നഷ്ടക്കെസ്.

ആര്‍ ബാലകൃഷ്ണപിള്ളയെ കൂടാതെ കേരള കൊണ്‌ഗ്രെസ്സ് ന്റെ സ്ഥാപക നേതാവായ കെ എം ജോര്‍ജിന്റെ നേരെ ആയിരുന്നു ജോര്‍ജിന്റെ അടുത്ത ലക്ഷ്യം.ഫ്രാന്‍സിസ്ന്റെ പിത്രുത്വത്തെ തന്നെ കയറി പിടിച്ചു.

ജോര്‍ജ് എന്ത് പറഞ്ഞാലും ആരും മറുപടി പറയാറില്ല.പേപ്പട്ടി വരുമ്പോള്‍ ആളുകള്‍ വഴിമാറും.അത് ബഹുമാനം കൊണ്ടാണ് എന്ന് കരുതുന്നതാണ് പേപ്പട്ടിയുടെ പ്രത്യേകത.കേരള കൊണ്‌ഗ്രെസ്സിന്റെ ചരിത്രത്തില്‍ പുല്ലോളില്‍ ചാക്കോയില്‍ തുടങ്ങി,കുളത്തുങ്കല്‍ പോത്തന്‍,മണര്‍കാട് പാപ്പന്‍,പൊട്ടന്‍ കുളംഅപ്പച്ചന്‍,ഷെവലിയര്‍ കുരുളാന്‍,മറ്റത്തില്‍ വക്കന്‍….തുടങ്ങിയ എത്രയോ പേരുടെ ജയപരാജയങ്ങല്‌ടെ കഥകള്‍.ശിഷ്യന്‍ ഗുരുവിനെ ചതിക്കുന്ന തനിയാവര്‍ത്തനങ്ങള്‍.അലപകാലം മാത്രം ആയുസ്സുള്ള ബാന്ധവങ്ങള്‍.ഓരോ ബാന്ധവത്തിനുംകാര്മികനായി,ഒരു കൂരിലോസോ,എസ്തപ്പനോസോ.
അക്കേഷ്യ,ഇത്തിക്കണ്ണി,പാലാ മെമ്പര്‍,അധ്വാനവര്‍ഗസിധാന്തം,തുടങ്ങിയ എത്ര നൂതന പ്രയോഗങ്ങള്‍..രാഷ്ട്രീയക്കാര്‍ മോനെ എന്ന് വിളിച്ചാല്‍ അതിന്റെ മുന്‍പില്‍ എന്തെങ്കിലും ഉണ്ടാവും എന്ന് കേരളത്തോട് പറഞ്ഞു മനസ്സിലാകിയത് ഇവരാണ്….

ബാവയും,മെത്രാനും,മെത്രാപ്പോലീത്തയും,മാര്‌തോമയും,പാപ്പയും ഒക്കെ,അന്ത്യോക്യോയിലും,ദമാസ്‌കസ്ലും,റോമിലും,ജരുസലെമിലും ഇരുന്നുകൊണ്ടുണ്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ വരെ ഭരണ നയം തീരുമാനിക്കുന്നു..

മീനച്ചിലാറിന്റെ തീരം ഇനി എന്തെല്ലാം കാണാന്‍ ഇരിക്കുന്നു….?

Phot 4
ജോര്ജി്‌നോട് ഇനി പ്രതിഷേധമില്ല…..പ്രതിഷേധം കേരളത്തിലെ തിളയ്ക്കുന്ന(?) വിപ്ലവ യുവത്വത്തോടാണ്…എങ്ങനെ കഴിയുന്നു ഇതൊക്കെ കേട്ട് കൊണ്ട് നിസ്സംഗരായി ഇരിക്കാന്‍…..?ഒരിക്കലെങ്കിലും ചെങ്കൊടി പിടിച്ചവന്റെ സഖാവാണ് കെ ആര്‍ ഗൌരിയമ്മ…നാട്ടിലിറങ്ങി മനുഷ്യനെ ആക്രമിക്കുന്ന കാട്ടുപന്നിയെ അതെ നാണയത്തില്‍ തിരിച്ചടിക്കണം…

ഇല്ലെങ്കില്‍ ചരിത്രം നമുക്ക് മാപ്പ് തരില്ല…

ഗൌരിയമ്മയുടെ കാലത്തു ജീവിച്ചവര്‍ എന്ന നിലയില്‍ നിന്നു ജോര്‍ജിന്റെ സമകാലികര്‍ എന്ന നിലയിലേക്കുള്ള നമ്മുടെ വളര്‍ച്ച ഭീതിദമാണ്.

നൂറ്റി ഒന്ന് തെറികള്‍….

നൂറ്റി ഒന്ന് ക്ഷമകള്‍…..

ഇതില്‍ ഏതു പുസ്തകമാവും ജോര്‍ജു ആദ്യം പ്രസിദ്ധീകരിക്കുക…?

  ‘….പ്ലാന്റര്‍  ചാക്കൊച്ചായനും അപ്പോത്തിക്കരിയും…!!!!!’

പ്ലാന്റര്‍ ചാക്കൊച്ചായന്‍ നരകത്തിലെ തന്റെ ബര്ത്തില്‍ നീണ്ടു നിവര്ന്നു  കിടക്കുകയാണ്…

(ആദ്യം സ്വര്ഗ്ത്തില്‍ ആയിരുന്നു….പിന്നെ ജോക്കുട്ടന്‍ തലവഴികെട് സ്ഥിരമാകിയപ്പോള്‍ കാലന്‍ ടിയാനെ നരകത്തിലേക്ക് മാറ്റി….)

Photo 5
ആരോ വാതിലില്‍ മുട്ടി…
പ്ലാന്റര്‍ ചാക്കൊച്ചായന്‍ രാജകീയ പ്രൌഡിയോടെ വാതില്‍ തുറന്നു….
നരകത്തിലെ അപ്പോത്തിക്കരി (ഡോക്ടര്‍),) മുന്നില്‍ നില്ക്കു ന്നു…

ചാക്കൊച്ചായന്‍:  ങ്ങൂം…എന്ത് വേണം…..

അപ്പോത്തിക്കരി: ചാക്കൊച്ചായാ …..അങ്ങേക്കുള്ള തുമ്മലിന്റെ മരുന്നുമായി വന്നതാണ്….

ചാക്കൊച്ചായന്‍ ഒന്ന് ഞെട്ടി…. ദൈവമേ…ഇന്നും തുമ്മണോ…..?

അപ്പോത്തിക്കരി : അതെ ചാക്കൊച്ചായാ..ഇന്നും ജോക്കുട്ടന്‍ പത്രസമ്മേളനം നടത്തുന്നുണ്ട്……ജനം ഇന്നും അങ്ങയെ സ്മരിക്കും…..നിര്ത്താതെ സ്മരിക്കും…..

ചാക്കൊച്ചായന്‍: ഹോ ഈ ജോക്കുട്ടന്റെ ഒരു കാര്യം….

ആട്ടെ എന്താ ജനങ്ങള്‍ അവനെക്കുറിച്ച് പറയുന്നത്….????
അപ്പോത്തിക്കരി : ഹേ ഒന്നുമില്ല ചാക്കൊച്ചായാ….

ചാക്കൊച്ചായന്‍: അല്ല പറയൂന്നെ…….
അപ്പോത്തിക്കരി : അല്ല ,…..അവിടുന്നു വലിയ കിസ്സാന്‍ അല്ലായിരുന്നോ….?

ചാക്കൊച്ചായന്‍: അതെ… നാം വലിയ കിസ്സാന്‍ ആയിരുന്നു…..ഒരുപാടു കൃഷി ഇറക്കിയിട്ടുണ്ട്.പ്ലാവ് ആയിരുന്നു പ്രധാന കൃഷി..

അപ്പോത്തിക്കരി : അല്ല ചാക്കൊച്ചായാ ..അങ്ങേക്ക് വാഴ കൃഷി അറിയില്ലായിരുന്നോ എന്ന് ജനങ്ങള്‍ ഒറ്റസ്വരത്തില്‍ ചോദിക്കുന്നു….

ചാക്കൊച്ചായന്‍: വാഴകൃഷിയോ….?

അപ്പോത്തിക്കരി : അതെ ചാക്കൊച്ചായാ,അങ്ങ് അന്നൊരു വാഴ വെച്ചിരുന്നു എങ്കില്‍ ഇപ്പൊ ….?????

ചാക്കൊച്ചായന്‍:  (ആത്മഗതം) അതിപ്പോ ഞാന്‍ വാഴ വെച്ചിരുന്നു എങ്കിലും…….

(ഇനി നിങ്ങള്‍ പറയൂ പ്ലാന്റര്‍ ചാക്കൊച്ചായന്‍ ഇപ്പോള്‍ എത്ര തവണ തുമ്മിക്കാനും……?)

 ’പ്രതിമാ’ ണിയന്‍ ബജറ്റ്

ദോഷം പറയരുതല്ലോ കേരള കൊണ്‌ഗ്രെസ്സ് കാരുടെ ഇടയിലെ ഏക ധനതത്വ ശാസ്ത്രഞ്ജനാനു കരിങ്ങോഴക്കല്‍ മാണി മകന്‍ മാണി. കുഞ്ഞുമാണിക്ക് പണ്ടേ കുഞ്ഞൂഞ്ഞിനോടസൂയയാണ്..എന്ത് ചെയ്യാം കോട്ടയത്തിന്റെ ദൈവം കുഞ്ഞൂഞ്ഞിനോപ്പം ആയിരുന്നു.എങ്ങനെ എങ്കിലും ഒന്ന് മുഖ്യമന്ത്രിക്കസേരയില്‍ കയറണം അതാണ് കുഞ്ഞു മാണീടെ കുഞ്ഞു മോഹം.പിതാവ് മാത്രമല്ലേ സ്വര്‍ഗസ്ഥനായുള്ളൂ..പുത്രനും മറ്റു പരിശുദ്ധാത്മാകളും ഇഹലോകത്തില്‍ ബാക്കി.സ്മാരകം കണ്ടു മാമ്മച്ചനെങ്ങാനും കനിഞ്ഞാലോ..? അതുകൊണ്ടാണ് കഴിഞ്ഞ ബജറ്റില്‍ മാണിസാര്‍ മാത്തുക്കുട്ടിച്ചായനു സ്മാരകം പണിയാന്‍ ഫണ്ട് നീക്കി വെച്ചത്.

പന്തല്ലൂര്‍കാര് പോയി പണി നോക്കട്ടെ.വേണ്ടി വന്നാല്‍ പദ്മനാഭസ്വാമിയെ വരെ കയ്യേറും.പിന്നെയാ പന്തല്ലൂരമ്മ…..

Photo 6
കെ പി കേസവമെനോനും കെ സുകുമാരനും ചെയ്യാത്ത എന്ത് കാര്യം മാത്തുക്കുട്ടിച്ചായന്‍ ചെയ്തു എന്നൊക്കെ ചോദിക്കുന്നവര്‍ വിഡ്ഢികള്‍..

ആടറിയുമോ അങ്ങാടി വാണിഭം….!!! ആ അഴീകോട് ചത്ത്കിട്ടിയത് നന്നായി.അതുകൊണ്ട് അങ്ങേരെടെ പേരും കൂടി ഉള്‍പെടുത്തി രക്ഷപെടാന്‍ പറ്റി. പക്ഷെ ഇത്തവണ മാണി സാര്‍ കസറി.ശരിക്കും പ്രതിമാ നിര്‍മാണ ബജറ്റ്

സ്മാരകങ്ങളുടെ നിര്‍മാണം, പൈതൃകസംരക്ഷണം, മ്യൂസിയങ്ങള്‍ എന്നിവയ്ക്കായി 70 കോടിയുടെ നീക്കിയിരുപ്പാണ് ഈ ബജറ്റില്‍ നടത്തിയിരിക്കുന്നത്. നേരത്തേ പ്രഖ്യാപിച്ച മലയാള സിനിമയുടെ ആര്‍ക്കൈവ് നിര്‍മാണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. പൊറ്റെക്കാട്ടിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപയും നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.

മൂന്നാറിലാണ് ഫിലിം ആര്‍ക്കൈവ്‌സ് നിര്‍മിക്കുക 2.5 കോടി

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തിയറ്റര്‍ നവീകരണത്തിന്   അഞ്ചു കോടി.

വിവിധ ജില്ലകളിലെ മ്യൂസിയം പദ്ധതികള്‍ക്കായി  ഏഴു കോടി.

സംസ്ഥാന ആര്‍ക്കൈവ്‌സിന്റെ സംരക്ഷണത്തിനായി  രണ്ടു കോടി കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ഓര്‍മയ്ക്കായി ജന്മനാടായ കായംകുളത്ത് ഇന്ത്യയിലെ ആദ്യ കാര്‍ട്ടൂണ്‍ മ്യൂസിയം10 ലക്ഷം

കോട്ടയത്ത് മ്യൂറല്‍ സിറ്റി, കണ്ണൂരിലെ ശ്രീകണ്ഠാപുരത്ത് കലാഗ്രാമം  50 ലക്ഷം.

കള്‍ച്ചറല്‍ വില്ലേജ് സ്ഥാപിക്കാന്‍  50 ലക്ഷം.

മാവേലിക്കര നരേന്ദ്രപ്രസാദ് നാടകപഠന ഗവേഷണ കേന്ദ്രത്തിന്10ലക്ഷം, കൊടുങ്ങല്ലൂര്‍ അച്യുതമാരാര്‍ വാദ്യകലാകേന്ദ്രത്തിന് അഞ്ചുലക്ഷം

തൃശൂര്‍ വലപ്പാട്ട് കുഞ്ഞുണ്ണി മാഷ് സ്മാരകത്തിന്10ലക്ഷം,

ഇലഞ്ഞിയില്‍ സിസ്റ്റര്‍ മേരി ബനീഞ്ജ സ്മാരകത്തിന്10ലക്ഷം,

പാലക്കാട് തസ്രാക്കില്‍ ഒ.വി.വിജയന്‍ സ്മാരകത്തിന്15 ലക്ഷം, നെയ്‌യാറ്റിന്‍കരയില്‍ വൈകുണ്ഠം സ്വാമി സ്മാരകത്തിന്10ലക്ഷം,

വണ്ടൂരില്‍ മഹാകവി(?) പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരകത്തിന്10ലക്ഷം, മള്ളിയൂര്‍ ശങ്കരന്‍ നന്പൂതിരി സ്മൃതി മണ്ഡപത്തിന് 10ലക്ഷം, മാവേലിക്കര എ.ആര്‍.രാജരാജവര്‍മ സ്മാരകത്തിന്  10ലക്ഷം,

മലയിന്‍കീഴ് മാധവകവി സംസ്‌കൃത കേന്ദ്രം സ്ഥാപിക്കാന്‍ 10ലക്ഷം, കറുപ്പന്‍ സ്മാരകത്തിന്15 ലക്ഷം.

 കമുനിസ്റ്റ് ആഭിമുഖ്യമുള്ള പോപ്പ്……

കൊണ്‌ക്ലെവില്‍ പൊങ്ങിയ പുക വെളുപ്പാണ് എന്ന് മനോരമയും ,ദീപികയും പധപറയുമ്പോള്‍ ആസ്ഥാന നിരൂപകന്‍ സെബാസ്റ്റ്യന്‍പോള്‍ പറയുന്നത് ബസലിക്കയില്‍ നിന്നും ഇത്തവണ ചെമ്പുക ആണ് പൊങ്ങിയത് എന്നാണ്.കേരളത്തില്‍ പാര്‍ടിയുടെ പുക കണ്ടെങ്ങില്‍ എന്താണ്.അര്‍ജന്റീനയില്‍ ഞങ്ങള്‍ ജയിക്കും എന്ന് പറയുന്നപോലെ ഒരു നിരൂപണം.

Photo 7
‘ബ്യൂണസ് ഐറിസില്‍ ആര്‍ച്ച്ബിഷപ്പിന്റെ അരമന വിട്ട് ലളിതമായ അപ്പാര്‍ട്ട്‌മെന്റില്‍ താമസമാക്കുകയും പൊതുജനങ്ങള്‍ക്കൊപ്പം യാത്രാബസില്‍ സഞ്ചരിക്കുകയും ചെയ്യുന്ന ബെര്‍ഗോഗ്ലിയോ വലിയ ഇടയന്റെ സിംഹാസനത്തില്‍ ആരൂഢനാകുമ്പോള്‍ പരിവര്‍ത്തനത്തിന്റെ കാലമാണ് വത്തിക്കാനില്‍ ആരംഭിക്കുന്നത്. ലാളിത്യം കവചമാക്കിയ ദൃഢതയാണ് പുതിയ പാപ്പയുടെ പ്രത്യേകത.’

സെബാസ്റ്റ്യന്‍ പോള്‍ (ദേശാഭിമാനി)

‘അതാണ് ലാറ്റിന്‍ അമേരിക്കയുടെ പ്രത്യേകത. ചെ ഗുവേരയുടെയും ഫിദല്‍ കാസ്‌ട്രോയുടെയും ഹ്യൂഗോ ഷാവേസിന്റെയും നാട്. വിപ്ലവം വിളയുന്ന മണ്ണ്. വിമോചനത്തിന്റെ ദൈവശാസ്ത്രവുമായി പുരോഹിതര്‍ കലാപത്തിനിറങ്ങിയ നാട്. അവിടെ നിന്നെത്തുന്ന പാപ്പയ്ക്ക് സാമ്രാജ്യത്വത്തിന്റെ ദാസനായിരിക്കാന്‍ കഴിയില്ല.’

സെബാസ്റ്റ്യന്‍ പോള്‍ (ദേശാഭിമാനി)

എന്തൊരാവേശം സെബാസ്റ്റ്യന്‍ പോളിനും ദേശാഭിമാനിക്കും.

കാള്‍ മാര്‍ക്‌സിന്റെ നാട്ടില്‍ തന്നെയാണല്ലോ ഒരു ഹിറ്റ്‌ലര്‍ ഉണ്ടായത്.(കടപ്പാട് ; ടി കെ മുഹമ്മദ് ഹാരിസ്)

ലാല്‍സലാം സഖാവെ എന്ന് പറയാന്‍ കൊതി തോന്നുന്നോ…?

പണ്ട് കമ്യുണിസ്റ്റ് പോളണ്ടില്‍ നിന്ന് ഒരു പോപ്പ് വന്നു….

പോളണ്ടില്‍ എന്ത് സംഭവിച്ചു എന്ന് ചോദിക്കരുത്…?

അതേപോലെ ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷപച്ചപ്പ് കളുടെ മേല്‍ ഒരു ഏജന്റ് ഓറഞ്ചു വിതറാന്‍ പോകുന്നു……..അതിനപ്പുറം ഒന്നുമില്ല……..

അതുകൊണ്ട് സലാം ഇല്ല പോപ്പേ….

ഇതാ യദാര്‍ത്ഥ ജന നായകന്‍…

Photo 8
രണ്ടാഴ്ചയായി കേരള രാഷ്ട്രീയം മലീമസമാക്കുന്ന ജോര്‍ജിനെ നിയമ സഭയില്‍ വെച്ച് ചെരിപ്പൂരി കാട്ടി വി എസ്സ് സുനില്‍കുമാര്‍ നാടിന്റെയും പാര്‍ടിയുടെയും മാനംകാത്തു.അതിനു പ്രതിഫലം എന്നോണം മാണി അപ്പോള്‍ തന്നെ ചെരുപ്പിന്റെ വിലയും കുറച്ചു.ജോര്‍ജിനെ ഓങ്ങിയ സാധനം എന്ന നിലയില്‍ അല്ലാതെ തന്നെ ചെരുപ്പിന്റെ വില കുറഞ്ഞുവരുന്നു.

അരിയും തിന്നു ആശാരിച്ചിയെം കടിച്ചു പിന്നെയും നായക്കാ മുറുമുറുപ്പ് എന്ന് പറഞ്ഞപോലെ വാഴക്കന്‍ തന്റെ പേരിനെ അന്വര്‍ത്ഥമാക്കി.ഗൌരിയമ്മയെ അഭിസാരിക എന്ന് വിളിച്ച,ഫ്രാന്‍സിസ് ജോര്‍ജിന്റെ പിതൃത്വം പരിശോധിച്ച,ബാലകൃഷ്ണ പിള്ളയെ തെണ്ടി എന്ന് വിളിച്ച,കെ ബി ഗണേഷ് കുമാറിനെ പു……..മോന്‍ എന്ന് വിളിച്ച,ടി വി തോമസിനെ ഭള്ളു പറഞ്ഞ മാന്യനായ ജോര്‍ജിനെ ചെരുപ്പ് ഉയര്‍ത്തി കാണിച്ചത് സഭാ ചട്ടങ്ങളുടെ ലംഘനം ആണ് എന്നാണ് വാഴക്കന്റെ കുണ്ടിതം. ഒരു പേപ്പട്ടി വഴിയെ പോയവരെ ഒക്കെ കടിച്ചിട്ടും പേ നായെ മടിയില്‍ വെച്ച് സംരക്ഷിക്കുന്നവരെ കുറിച്ച് പരാതി ഇല്ല

പട്ടിയെ ഒന്നു പേടിപ്പിക്കാന്‍ കല്ലോ കമ്പോ ചെരുപ്പോ കയ്യില്‍ കിട്ടിയത് എന്തെങ്കിലും പൊക്കി കാണിച്ചാല്‍ അതു കുറ്റം.

Photo 8 A

അതിനു പിന്തുണ നല്കാന്‍ കുറെ ഖദര്‍ധാരികളും. (വാഴക്കാ’ എന്നുള്ളത് വീട്ടു പേര് ആണെന്നാണ് ഇത് വരെ കരുതിയത്…)

കേരള കൊണ്‌ഗ്രെസ്സും കൊണ്‌ഗ്രെസ്സും മതേതരം

ചില ചെറിയ ഉദാഹരണങ്ങള്‍ ….

തമ്പ്രാനെന്ന് വിളിപ്പിക്കുംപാളേല്‍ കഞ്ഞി കുടിപ്പിക്കും

ചാത്തന്‍ പൂട്ടാന്‍ പോകട്ടെചാക്കോ നാടു ഭരിക്കട്ടെ

Photo 9
ഗൗരിച്ചോത്തിയുടെ കടീതീര്‍ക്കാന്‍കാച്ചിയതാണീ മുക്കൂട്ട് (മുക്കൂട്ട് മുന്നണിയെ കുറിച്ച്)

ഗൗരിച്ചോത്തിയെ കുടിവെച്ചറൗഡി തൊമ്മന്‍ തുലയട്ടെ….

കോണ്‍ഗ്രസുകാര്‍ വിളിച്ച മുദ്രാവാക്യങ്ങളാണിതൊക്കെ.ഇത് വിളിച്ച കൊണ്‌ഗ്രെസ്സ് വിഭാഗം പിന്നെ കേരള കൊണ്‌ഗ്രെസ്സ് ആയി മാറി…

കരുണാകരനെ അധിക്ഷേപിക്കാന്‍ കൊണ്‌ഗ്രെസ്സ് /കേരള കൊണ്‌ഗ്രെസ്സ് കാര്‍ വിളിച്ചിട്ടുള്ള ചില മുദ്രാവാക്യങ്ങള്‍..

A.  ‘ചെണ്ട കോട്ടണ മാരാര്‍ക്ക് മുന്നനിയെന്നാല്‍ എന്തറിയാം ….?

കെ എം മാണിക്ക് പണി പോയാല്‍ സുപ്രീം കോടതി വക്കീല്

ഈ കരുണാകരന്നു പണി പോയാല്‍ മാളയംബലത്തില്‍ ചെണ്ട കൊട്ട്….!!!’

(ഇത് സംയുക്തകേരള കൊണ്‌ഗ്രെസ്സ് കാര്‍ വിളിച്ചത്,,)

B.    ‘മാളക്കാരുടെ മേളക്കാരാ  …കെ കരുണാകര മാരാരേയ്…

(ഇത് കൊണ്‌ഗ്രെസ്സിലെ ‘ആ, ഉ, ര, വ’ വിഭാഗങ്ങള്‍ പലകാലം മാറിമാറി വിളിച്ചത്.മനോരമയില്‍ വരെ വന്നിട്ടുണ്ട്)

ഇറ്റലി രക്ഷതി വാര്‍ദ്ധക്യെ

Photo 10
ഭാരതീയര്‍ ഒരുമിച്ചു മുള്ളിയാല്‍ ആ സുനാമിയില്‍ മുങ്ങിപോകാനും മാത്രമുള്ള പരമ ദരിദ്ര രാജ്യമാണ് ഇറ്റലി.അകത്തു വത്തിക്കാനും ,കേരളത്തില്‍ കര്‍ദിനാളും കുമ്പളങ്ങി കായലില്‍ തിരുതയും ഉള്ളതാണ് ഇറ്റലിയുടെ ഏറ്റവും വല്യ സമ്പത്ത്.ഈ രാജ്യം ഭരിച്ചിരുന്ന രാജവംശത്തിലെ ഇളമുറത്തമ്പുരാന്റെ രാജസംഭോഗത്തിന് പത്രമായ നാരീരത്‌നങ്ങള്‍ മറ്റുള്ള നാടുകളില്‍ ഇല്ലായിരുന്നതു കാരണം ഇറ്റലിക്ക് ഇന്ത്യയില്‍ ചില പ്രത്യക അധികാരമൊക്കെ ഉണ്ട്.റോമിലെ ഭദ്രാസനത്തിന്റെ മായിക വലയം ചോലുത്തുന്ന സ്വാധീനം വേറെ.

Photo 11ആദ്യം അവന്‍ ജോര്‍ജ് ഈഡനെ ചതിച്ചു…..

പിന്നെയവന്‍ ലീഡറെ ചതിച്ചു…..

പിന്നെ അവന്‍ എന്‍ഡോസള്‍ഫാന്‍ കാര്‍ക്ക് കൂദാശ ചൊല്ലി….

പിന്നെയവന്‍ കര്ടിനാളിനോപ്പം ചേര്‍ന്ന് പാവം മുക്കുവരെ ഒറ്റിക്കൊടുത്തു..

പിന്നെയവന്‍ പാവങ്ങള്‍ക്ക് കൊടുക്കേണ്ട അരിയും ഗോതമ്പും മറിച്ചു വില്‍ക്കാന്‍ ഒത്താശ ചെയ്തു…..

ഇപ്പൊ സ്വന്തക്കാരുമായി ചേര്‍ന്ന് കിളികളെ പറഞ്ഞു വിട്ടു…

കൊച്ചീക്കായലില്‍ തിരുത മീന്‍ കിട്ടാനുള്ളിടത്തോളം ഇവന്മാര്‍ക്ക് രാജയോഗം….

ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ജനാധിപത്യ രാജ്യത്തിലെ പൌരന്‍ എന്നാ നിലയില്‍ ഈ രാജ്യത്തെ ക്കുറിച്ച് നമുക്കുക്കുണ്ടായിരുന്ന അഹം ഭാവങ്ങളില്‍ ചിലതെങ്കിലും റദ്ദായി പോകുന്ന ഒരു അവസ്ഥ..

‘ആരാന്റെ കോട്ടിട്ട അപ്പന്‍ എന്റെയും അപ്പന്‍..’

photo 12
ഈരേഴുപതിനാലു ലോകത്തും ഉള്ള എല്ലാ മാന്യന്മാരെയും സ്വന്തം പോസ്റ്ററില്‍ അടിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് കിട്ടിയ നല്ല അടിയായിരുന്നു പൂര്‍വ ആചാര്യ പരമ്പരയില്‍ ഏ കെ ജി യെ ഉള്‌പെടുത്തിയത്.

ഈ ആഴ്ചത്തെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ്

K.e. Saju Doha

പിതാരക്ഷിതി കൗമാരേ!

 ഇന്ത്യാരക്ഷതി യൗവ്വനേ

 ഇറ്റലി രക്ഷതിവാര്‍ദ്ധക്ക്യേ

 ന: ഭാരതം സ്വാതന്ത്യമര്‍ഹതി

എഴുതിയത് : രഞ്ജിത് ജി കാഞ്ഞിരത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

*