Home » News » സിത്താര്‍ വ്യാഖ്യാതാവ് പണ്ഡിറ്റ് രവി ശങ്കര്‍ അന്തരിച്ചു

സിത്താര്‍ വ്യാഖ്യാതാവ് പണ്ഡിറ്റ് രവി ശങ്കര്‍ അന്തരിച്ചു

സിത്താര്‍ തന്ത്രികള്‍ കൊണ്ട് വിസ്മയം നെയ്ത ഐതിഹാസിക സംഗീതജ്ഞന്‍ പണ്ഡിറ്റ് രവി ശങ്കര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ശ്വാസതടസങ്ങള്‍ നേരിട്ടതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗിതത്തെ പാശ്ചാത്യലോകത്തു കൂടി പ്രശസ്തമാക്കിയത് പണ്ഡിറ്റ് രവി ശങ്കര്‍ എന്ന സിത്താര്‍ മാന്ത്രികനാണ്. ആയതുകൊണ്ടു തന്നെ അദ്ദേഹത്തെ ഇന്ത്യയുടെ മ്യൂസിക്ക് അംബാസിഡര്‍ എന്നു കൂടി അദ്ദേഹമറിയപ്പെടുന്നു.

ലോകപ്രസിദ്ധനായ ഇന്ത്യന്‍ സിതാറിസ്റ്റ് രവിശങ്കര്‍ 1920 ഏപ്രില്‍ 7ന് കാശിയിലാണ് ജനിച്ചത്. നര്‍ത്തകനായ ഉദയശങ്കര്‍ അദ്ദേഹത്തിന്റെ സഹോദരനാണ്. നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും ഉസ്താദ് അലാവുദ്ദീന്‍ ഖാനില്‍ നിന്നു സിതാര്‍ വായന അഭ്യസിച്ചതോടെയാണ് അദ്ദേഹം പ്രശസ്തനായത്.

കുറച്ചു കാലം അദ്ദേഹം പാശ്ചാത്യരാജ്യങ്ങളിലെ സംഗീതവിദ്യാലയങ്ങളില്‍ ഭാരതീയ സംഗീതാധ്യാപകനായി പ്രവര്‍ത്തിച്ചു. സത്യജിത്‌റേയുടെ ‘പഥേര്‍ പാഞ്ചാലി’, ‘അപരാജിത’ തുടങ്ങിയ സിനിമകളുടെ സംഗീത സംവിധാനവും നടത്തി. ദല്‍ഹിയില്‍ ‘നാഷണല്‍ ഓര്‍ക്കെസ്ട്രാ’ രൂപവല്‍കരിക്കാന്‍ മുന് കൈയെടുത്തു. യു.എസിലും ബോംബെയിലും ‘കിന്നര’ സംഗീതവിദ്യാലയം സ്ഥാപിച്ചു.

pandit ravi sankar - news4keralaഇന്ത്യയില്‍ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും രവിശങ്കറിന്‍ ആരാധകരുണ്ട്. ഉസ്താദ് അല്ലാരാഖയുമൊത്ത് വുഡ്‌സ്‌റ്റോക്ക് കണ്‍സര്‍ട്ട് നടത്തിയിട്ടുണ്ട്. ആന്ദ്രേ പ്രെവിന്റെ സംവിധാനത്തില്‍ ലണ്ടന്‍ ഫില്‍ഹാര്‍മോണിക് ഓര്‍കസ്ട്രയുമായി സിതാര്‍വാദനം നടത്തി. 1985ല് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്‌സില്‍നിന്നു ലഭിച്ച ഡോക്ടറേറ്റിനു പുറമെ 1999ലെ ഭാരത രത്‌ന ഉള്‍പ്പെടെ പല ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്. രണ്ട് ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെയും ഒരു ബംഗാളി ഗ്രന്ഥത്തിന്റെയും കര്‍ത്താവുകൂടിയാണ് രവിശങ്കര്‍.

സുകന്യയാണ് ഭാര്യ, മക്കള്‍, സിത്താര്‍ പ്ലെയര്‍ കൂടിയായ അനുഷ്‌ക ശങ്കര്‍ , ഗായകന്‍ നോറാ ജോണ്‍സ്.

Leave a Reply

Your email address will not be published. Required fields are marked *

*