ബോളീവുഡ് താരം സല്‍മാന്‍ഖാനെതിരായ പ്രാരംഭവാദം കേള്‍ക്കുന്നത് ഏപ്രില്‍ 8 ലേക്ക് മാറ്റി

> മുംബൈ: 2002ല്‍ മുബൈയിലെ റോ‍ഡരികില്‍ കിടന്നുറങ്ങിയവര്‍ക്ക് മേല്‍ കാര്‍ ഓടിച്ചു കയറ്റിയ കേസില്‍ ബോളീവുഡ് താരം സല്‍മാന്‍ഖാനെതിരായ പ്രാരംഭവാദം കേള്‍ക്കുന്നത് മുബൈ സെഷന്‍സ് കോടതി ഏപ്രില്‍ 8 ലേക്ക് മാറ്റി. കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ സല്‍മാന്‍ ഹാജരാവാന്‍ കൂടുതല്‍ സമയം ചോദിച്ചതിനെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്. ചെറുകുട കുറ്റങ്ങള്‍ക്കുള്ള ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും കേസ് സെഷന്‍സ് കോടതിയില്‍ എത്തുകയായിരുന്നു. ആദ്യദിനത്തില്‍ സെഷന്‍സ് കോടതിയില്‍ ഹാജരാവാന്‍ മജിസ്ട്രേറ്റ് സല്‍മാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സെഷന്‍സ് കോടതി വാറണ്ട് നല്‍കിയിരുന്നില്ല. നരഹത്യാ കുറ്റം കൂട്ടിചേര്‍ത്തതിന് എതിരെ സല്‍മാന്‍ ...

Read More »

ഇ എം എസിനെ ചെരുപ്പ് കൊണ്ടെറിഞ്ഞു എന്ന കള്ളക്കഥ പൊളിയുന്നു….

> ഇ  എം എസിനെ ചെരുപ്പ് കൊണ്ടെറിഞ്ഞു എന്ന കള്ളക്കഥ പൊളിയുന്നു…. സഖാവ് ഇ എം എസിന്റെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് ഇ എം എസിന്റെ മരുമകനും മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ഉം ആയിരുന്ന സി കെ ഗുപ്തന്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലും ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലും എഴുതിയ ‘സഭയിലെ ചെരിപ്പേറ്’ എന്ന അനുസ്മരണമാണ് വസ്തുതാപരമായ വിശകലനത്തില്‍ പോളിയുന്നത്. ശ്രീ ഗുപ്തന്റെ വാക്കുകളില്‍നിന്ന്… ‘….അടിയന്തിരാവസ്ഥക്കാലം. ഇ എം എസ്സും എ കെ ജി യും ജയിലില്‍ അല്ല. ഒളിവിലുമല്ല. അറസ്റ്റു ഭീതിയുമില്ല.ചിലപ്പോള്‍ അറസ്റ്റുചെയ്യും. ...

Read More »

എസ് എസ് എൽ സി പരിക്ഷയിൽ ക്രമകേട്‌ നടത്തിയതിന്1300 ലധികം വിദ്യർതികളെ പുറത്താകി

> ബീഹാറിൽഎസ്എസ്എൽസി പരിക്ഷയിൽ ക്രമകേട്‌ നടത്തിയതിന് 1300 ലധികംവിദ്യർതികളെപുറത്താകികുട്ടുനിന്നതിനു 100ലധികം രക്ഷിതകളെയും അറസ്റ്റ് ചെയ്തു .13 ലക്ഷം വിദ്യർതികളാണ് ബീഹാറിൽ എസ് എസ്  എൽ സി പരിക്ഷ എഴുതുന്നത് പരിക്ഷ തുടങ്ങിയ ബുധാനാഴ്ച 254 പേരാണ് നടപടി നേരിട്ടത് പിന്നിട് ഓരോ ദിവസവും 300 ലതികം പേര് വീധം നടപടി പരിക്ഷയിൽ വ്യാപകമായി കൃത്രിമം നടത്തിയതിനാണ് നടപടിയെന്ന് ബീഹാർ സ്കൂൾ പരിക്ഷ ബോർഡ്‌  അറിയിച്ചു <

Read More »

ദേശീയ പുരസ്‌കാരം തന്റെ മകന്റെ ഭാഗ്യമായി കാണുന്നുവെന്ന് അഞ്ജലി മേനോന്‍.

> ആദ്യത്തെക്കുട്ടിക്കൊപ്പം പിറന്നുവീണ ‘ഉസ്താദ് ഹോട്ടല്‍’ എന്ന സിനിമയിലെ സംഭാഷണത്തിന് ലഭിച്ച ദേശീയ പുരസ്‌കാരം തന്റെ മകന്റെ ഭാഗ്യമായി കാണുന്നുവെന്ന് തിരക്കഥാകൃത്ത് അഞ്ജലി മേനോന്‍. സ്‌ക്രിപ്റ്റ് എഴുതാന്‍ വേണ്ടി മലയാളം പഠിച്ചയാളാണ് ഞാന്‍. ചെറുപ്പത്തില്‍ മലയാളം പഠിക്കാന്‍ ഭാഗ്യമുണ്ടായില്ല. ഇപ്പോഴും മലയാളം ശരിക്ക് വഴങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ എന്തെഴുതുന്നതും ആത്മാര്‍ഥമായിട്ടാണ്. ‘ഉസ്താദ് ഹോട്ടല്‍’ കണ്ട് പ്രേക്ഷകര്‍ നല്‍കിയ നല്ല വാക്കുകളായിരുന്നു ആദ്യത്തെ അവാര്‍ഡ്. ഒരേസമയം, പ്രേക്ഷകര്‍ക്കും അവാര്‍ഡ് ജൂറിക്കും ഇഷ്ടപ്പെടുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ഉസ്താദ് ഹോട്ടലിലെ കോഴിക്കോടന്‍ സംഭാഷണശൈലി വിജയിക്കുമോയെന്ന് ആദ്യം സംശയമായിരുന്നു.സ്‌ക്രിപ്റ്റ് തിരക്കഥാകൃത്തില്‍ നിന്ന് ...

Read More »

കെ എസ് ആർ ടി സി കോടതിയിലേക്ക്

> കൊച്ചി: കോര്‍പറേഷന് നല്‍കിയിരുന്ന ഡീസല്‍ സബ്സിഡി പുന:സ്ഥാപിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. സാധാരണ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന നിരക്കില്‍ കെഎസ്ആര്‍ടിസിക്കും ഡീസല്‍ ലഭ്യമാക്കണമെന്നാണ് കോര്‍പറേഷന്റെ ആവശ്യം.സ്വകാര്യ ബസുകള്‍ക്ക് സാധാരണ വിലയില്‍ ഡീസല്‍ ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ നിന്ന് കൂടിയ വില ഈടാക്കുന്നത് അനുവദിക്കാനാവില്ല.കേന്ദ്രസര്‍ക്കാര്‍ തീരുമാന പ്രകാരം വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ സബ്സിഡി എണ്ണ കമ്പനികള്‍ എടുത്തു കളഞ്ഞിരുന്നു. കെഎസ്ആര്‍ടിസിയെയും വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് കോര്‍പറേഷന് ഡീസലിന് അധികനിരക്ക് നല്‍കേണ്ടിവന്നത്.പൊതു ഗതാഗതസംവിധാനമെന്ന നിലയില്‍ ഭരണഘടനാപരമായ ...

Read More »

വിവിധ സംസ്ഥാനങ്ങളിലെ തെളിവെടുപ്പിന് ശേഷം ബിട്ടി മൊഹന്തിയെ കണ്ണൂരിലേക്ക് കൊണ്ടുവന്നു.

> കണ്ണൂർ: വിവിധ സംസ്ഥാനങ്ങളിലെ തെളിവെടുപ്പിന് ശേഷം ബിട്ടി മൊഹന്തിയെ കണ്ണൂരിലേക്ക് കൊണ്ടുവന്നു. അന്വേഷണത്തില്‍ രാഘവ് രാജ് എന്ന പേരില്‍ കണ്ണൂരിലെ ബാങ്കില്‍ ജോലി ചെയ്തത് ബിട്ടി തന്നെയെന്ന് പൊലീസിന് വ്യക്തമായി. അതുകൊണ്ടുതന്നെ തല്‍ക്കാലം ഡി എന്‍ എ പരിശോധന വേണ്ടെന്ന നിലപാടിലാണ് പൊലീസ്. അറസ്റ്റിലായത് ബിട്ടിയാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കാനാണ് കേരള പൊലീസ് രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് പോയത്. അന്വേഷണം വിജയകരമാണെന്നും പൊലീസ് സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. രാജസ്ഥാനിലെ ജയിലിലാണ് ബിട്ടിയെയുംകൊണ്ട് ആദ്യം തെളിവേടുപ്പ് നടത്തിയത്. വിദേശ യുവതിയെ പീഡിപ്പിച്ച കേസില്‍ ...

Read More »

ശക്തികുളങ്ങരയില്‍ വാഹനാപകടം:തൃശൂര്‍ ആര്‍ഡിഒയും ഡ്രൈവറും മരിച്ചു

> കൊല്ലം ശക്തികുളങ്ങരയില്‍ കാറും ബസും കൂട്ടിയിടിച്ച് തൃശൂര്‍ ആര്‍ഡിഒയും ഡ്രൈവറും മരിച്ചു.കെ എന്‍ രവീന്ദ്രന്‍ ഡ്രൈവര്‍ എം.വി. ദാസ് എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന ആര്‍ഡിഒയുടെ വാഹനം കൊല്ലത്തു നിന്നും ചവറഭാഗത്തേക്ക് പോയ ബസുമായാണ് കൂട്ടിയിടിച്ചത്. ഇരുവരുടേയും മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. <

Read More »

ചെറുവിമാനം തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു

> സൗത്ത് ഫ്ലോറിഡ വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന 12 വാഹനങ്ങള്‍ അഗ്നിക്കിരയായി. മരിച്ച മൂന്ന് പേരും വിമാനത്തിലുണ്ടായിരുന്നവരാണ്.എഞ്ചിന്‍ തകരാറായാ ഉടനെ അടിയന്തിരമായി നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നയുടനെയാണ് അപകടമുണ്ടായതെന്ന് സുരക്ഷാ വിഭാഗം തലവനായ ജോണ്‍ സാന്‍ ആജ്ഞലോ അറിയിച്ചു <

Read More »

തലസ്ഥാനത്ത് വീണ്ടും പൈപ്പ് പൊട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് രണ്ടാഴ്ചക്കിടെ മൂന്നാമതും പൊട്ടി. അരുവിക്കരയ്ക്കുസമീപമാണ് ബുധനാഴ്ച പൈപ്പ് പൊട്ടിയത്. മണ്ണന്തല, മെഡിക്കല്‍ കോളേജ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന 40 സെന്റീമീറ്റര്‍ വ്യാസമുള്ള കാസ്റ്റ് അയേണ്‍ പൈപ്പാണ് പൊട്ടിയത്. മെഡിക്കല്‍ കോളേജ് മേഖലയിലെ ജലവിതരണം തടസ്സപ്പെടും. കഴിഞ്ഞ ഞായറാഴ്ച രാത്രി അരുവിക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പൈപ്പ് പൊട്ടിയിരുന്നു. അതെ തുടര്‍ന്ന് തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് ജനവിതരണം മുടങ്ങുകയും ജനങ്ങള്‍ ദുരിതത്തിലാവുകയും ചെയ്തു. രണ്ടാഴ്ച്ചയ്ക്കിടെ ആദ്യം പൈപ്പ് പൊട്ടിയത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് തലേദിവസമയ ഫിബ്രവരി 25 നാണ്. അന്ന് നാലിടത്ത് ...

Read More »

കേരള ക്രിക്കറ്റ് അസോസിഷേന്‍ സെക്രട്ടറി ടി സി മാത്യുവിനെതിരെ വിജിലന്‍സ് അന്വേഷണം

> ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മാണത്തിലെ അഴിമതിയെ കുറിച്ച് തുടരന്വേഷണത്തിന് വിജിലന്സ് ഡയറക്ടര്‍ ഉത്തരവിട്ടു. നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പ്രാഥമികാന്വേഷണറിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. . ഇടക്കൊച്ചിയിലെ 23.95 ഏക്കര്‍ സ്ഥലമാണ് വിവാദത്തിലുള്‍പ്പെട്ടിരിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിഷേന്‍ സെക്രട്ടറി ടി സി മാത്യുവാണ് കേസില്‍ ഒന്നാംപ്രതി. ആകെ പതിമൂന്ന് പ്രതികളാണുള്ളത്. കെസിഎ ഭാരവാഹികളടങ്ങിയ സ്റ്റേഡിയം കമ്മിറ്റി ഭൂമി വാങ്ങുന്നതിലുള്‍പ്പെടെ ക്രമക്കേട് കാട്ടിയെന്നാണ് വിജിലന്‍സ്പ്രാഥമിക അന്വേഷണത്തില് കണ്ടെത്തിയത്. <

Read More »