‘ലീല’: ചിത്രീകരണം ജനുവരിയില്‍

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലീല’ ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ചെറുകഥാകൃത്ത് ആര്‍ ഉണ്ണിയുടെ ഇതേ പേരിലുള്ള ചെറുകഥയാണ് രഞ്ജിത് സിനിമയാക്കുന്നത്. ‘പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന നോവല്‍ സിനിമയാക്കിയതിന് ശേഷം ‘ലീല’യിലൂടെ രഞ്ജിത് വീണ്ടും സാഹിത്യസൃഷ്ടി സിനിമയാക്കുകയാണ്. ‘ലീല’യായി വേഷമിടുന്നത് ആന്‍ അഗസ്റ്റിനാണ്. കഥയിലെ കേന്ദ്രകഥാപാത്രമായ കുട്ടിയപ്പനെ അവതരിപ്പിക്കുന്നത് രഞ്ജിത്തിന്റെ അസിസ്റ്റന്റും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ്. കാപ്പിറ്റോള്‍ ഫിലിംസിന്റെ ബാനറിലാണ് ഈ ചിത്രം ഒരുക്കുന്നത്. നെടുമുടിവേണു കേന്ദ്രകഥാപാത്രമായി ഇതില്‍ എത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ശ്യാമ പ്രസാദാണ്.

Read More »

കേരളത്തില്‍ ഭരണം ലീഗിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് – ഒ.രാജഗോപാല്‍

കേരളത്തില്‍ ലീഗിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ഭരണം നടക്കുന്നതെന്നും തീവ്രവാദരംഗത്ത് നില്‍ക്കുന്നവരെ സംരക്ഷിക്കുന്ന നടപടിയാണ് ലീഗ് പിന്തുടരുന്നതെന്നും, ഇപ്പോള്‍ ഭരിക്കുന്നത് ലീഗും പാണക്കാട് തങ്ങളുമാണെന്നും ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന്റെ കൈയില്‍നിന്ന് വിദ്യാഭ്യാസ വകുപ്പ് എടുത്തുമാറ്റാന്‍ ഉമ്മന്‍ചാണ്ടി ധൈര്യം കാണിക്കണം. യു.ഡി.എഫ് ന്യൂനപക്ഷ പ്രീണനനയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More »

വേദങ്ങളെ പ്രണയിച്ച വിവേകാനന്ദന്‍

Swami Vivekanandan

ദര്‍ശനം എന്ന വാക്കിന് ഉള്‍ക്കാഴ്ച എന്നു നേരെച്ചൊവ്വെ അര്‍ത്ഥം പറയാം. ‘ദൃശ്യ തേനേന ഇതിദര്‍ശനം’ എന്ന് നിഷ്പത്തിശാസ്ത്രം ആ വാക്കിന് അര്‍ത്ഥം പറയുന്നു. കാണുന്നതിനും അപ്പുറത്തുള്ള കാഴ്ചയാണ് യഥാര്‍ഥമായ ദര്‍ശനം. ഭാരതത്തെ സംബന്ധിച്ചിടത്തോളം സ്വാമി വിവേകാനന്ദന്‍ മുന്നോട്ടുവെച്ച ആശയദര്‍ശനങ്ങള്‍ ഈ ദര്‍ശനവിചാരത്തിന്റെതാണെന്നു കാണാം. വേദമെന്നത് കേവലം ഒരു വാക്കല്ല, വിവേകാനന്ദസ്വാമികളെ സംബന്ധിച്ചിടത്തോളം അതൊരു ജീവിതപശ്ചാത്തലമാണ്. വിവേകാനന്ദ ജീവിതത്തിലൂടെയും വിവേകാനന്ദ സാഹിത്യത്തിലൂടെയും കടന്നുപോകുമ്പോള്‍ അത്ഭുതാവഹമായ വൈദികപശ്ചാത്തലം നമുക്കു ദൃശ്യമാകും. വിവേകാനന്ദന്റെ ജീവിതപശ്ചാത്തലം രൂപപ്പെടുന്നതില്‍ വേദങ്ങള്‍ക്കുണ്ടായ സ്വാധീനം, വിവേകാനന്ദന്റെ വേദങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങള്‍, വേദത്തെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍, പ്രാഥമികമായ വിചാരങ്ങള്‍, ...

Read More »

വിദ്യാര്‍ഥികളുടെ ആധാര്‍ രജിസ്ട്രേഷന്‍ മാര്‍ച്ച്‌ 31-ന് അകം

സ്കൂള്‍ കുട്ടികളുടെ അധാര്‍ രജിസ്ട്രേഷന്‍ മാര്‍ച്ച്‌ 31 ന് മുമ്പ് നടപ്പിലാക്കാന്‍ തീരുമാനം. നിലവില്‍ മുപ്പതു ശതമാനം കുട്ടികളുടെ എന്‍റോള്‍മെന്‍റ് മാത്രമാണ് നടന്നിട്ടുള്ളത്. ബാക്കി ഉള്ള കുട്ടികളുടെ എന്‍റോള്‍മെന്‍റ് നടത്താന്‍ കെല്‍ട്രോണ്‍, ഐടി@സ്കൂള്‍ എന്നിവിടങ്ങളിലുള്ള സര്‍ക്കാര്‍ ഏജന്‍സികളെ ചുമതലപ്പെടുത്തി. അടുത്ത അധ്യയന വര്ഷം മുതല്‍ ആധാര്‍ നോക്കിയായിരിക്കും കുട്ടികള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും നടപ്പിലാക്കുന്നത്. സ്കൊളര്ഷിപ്, ഗ്രാന്‍ഡ്‌, സര്ട്ടിഫികറ്റ്, മത്സരങ്ങളിലെ പങ്കാളിത്തം തുടങ്ങിയവയെല്ലാം ആധാര്‍ നോക്കിയായിരിക്കും നടപ്പിലാക്കുക. ആധാര്‍ എടുക്കാത്ത കുട്ടികളില്‍ ഇത്തരം സൗകാര്യങ്ങള്‍ക്കു അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. മാര്‍ച്ച്‌ 31- ന് മുമ്പ് എല്ലാ സ്കൂള്‍ വിദ്യാര്ഥികള്‍ക്കും ആധാര്‍ ...

Read More »

മഴക്കാല ജന്യരോഗങ്ങള്‍ക്ക് പ്രതിവിധി ആയുര്‍വ്വേദത്തിലൂടെ

മഴക്കാലം തുടങ്ങാറായല്ലോ, നാടെങ്ങും രോഗങ്ങള്‍ വ്യാപിക്കുന്ന കാലം. പലതരം പനികള്‍, ചുമ, ജലദോഷം, ശരീരം മുഴുവന്‍ വേദന, തരിപ്പ്, നീര്‍ക്കെട്ട് തുടങ്ങിയവയെല്ലാം മഴക്കാല ജന്യരോഗങ്ങളാണ്. സാംക്രമിക രോഗങ്ങള്‍ അഥവാ പകര്‍ച്ചവ്യാധികള്‍ നാട്ടിലെങ്ങും വ്യാപിക്കുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ വരണ്ട മണ്ണില്‍ മഴത്തുള്ളികള്‍ വീഴുമ്പോള്‍ മണ്ണിന് സ്വഭാവത്തിലും ഘടനയിലും മാറ്റം വരുന്നു. (അമ്ലപാകം സംഭവിക്കുന്നു) പ്രകൃതിയില്‍ മണ്ണിനെ ആശ്രയിക്കുന്ന സര്‍വ്വജീവജാലങ്ങള്‍ക്കും സസ്യജാലങ്ങള്‍ക്കും ഈ മാറ്റം അനുഭവപ്പെടുന്നു. അതുകൊണ്ടാണ്, മഴക്കാലത്ത് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും രോഗപ്രതിരോധശേഷി കുറയുന്നതും. വാതം, പിത്തം, കഫം എന്നീ മൂന്ന് ദോഷങ്ങള്‍കൊണ്ട് ശരീരം നിര്‍മ്മിക്കപ്പെട്ടു ...

Read More »

ഞാൻ മാത്രമല്ല പല താരങ്ങളും പാരിതോഷികം വാങ്ങിയിട്ടുണ്ട്

> ഞാൻ മാത്രമല്ല ഇന്ത്യന്‍ ടീമിലെ പല മുതിര്‍ന്ന താരങ്ങളും വാതുവെപ്പുകാരില്‍ നിന്ന് പാരിതോഷികങ്ങള്‍ വാങ്ങിയെന്ന് ശ്രീശാന്ത്‌ . ആഡംബര കാറുകള്‍ ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ താരങ്ങള്‍ കൈപ്പറ്റിയെന്നും ശ്രീശാന്ത് അന്വേഷണസംഘത്തോട് പറഞ്ഞു. ശ്രീശാന്തിന്റെ ലാപ്‌ടോപില്‍ നിന്നും വാതുവെയ്പ് സംബന്ധിച്ച്നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് . കുടാതെ ലാപ്‌ടോപില്‍ നിന്നും ഡാറ്റകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഹമ്മര്‍ ഉള്‍പ്പെടെയുള്ള ആഡംബര കാറുകള്‍ താരങ്ങള്‍ പാരിതോഷികമായി വാങ്ങിയെന്നാണ്‌ ശ്രീശാന്ത് മൊഴി നല്‍കിയത് എന്നാൽ താരങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല ശ്രീശാന്തിനെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ഒഴിവാക്കിയിരുന്നതായി സൂചനയും ഉണ്ട് ...

Read More »

കലാഭവന്‍ മണി വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി

> ചാലക്കുടി: സിനിമ നടന്‍ കലാഭവന്‍ മണി ഇന്നലെ രാത്രി ആതിരപ്പിള്ളിയിലെ കണ്ണംകുഴി ഭാഗത്ത് വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന്  വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി. മണിയുടെ വാഹനം തടഞ്ഞു വച്ച് പരിശോധന നടത്താന്‍ ശ്രമിച്ച  വനപാലകരെ മണിയും സുഹൃത്തുക്കളും തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ യു.ജി രമേശന്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥരായ വി.സി രമേശന്‍, സി.എന്‍ രവീന്ദ്രന്‍ എന്നിവര്‍ ചാലക്കുടി താലൂക്കാശുപത്രിയിലും കലാഭവന്‍ മണി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. <

Read More »

ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലം ഇന്ന്

> ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലം ഇന്ന് ഉച്ചക്ക് 12.30ന് സെക്രട്ടറിയേറ്റ് പി.ആര്‍. ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പ്രഖ്യാപിക്കും. എസ്.എസ്.എല്‍.സിയുടെതുപോലെ ഹയര്‍ സെക്കന്ററി പരീക്ഷയുടെ ഫലവും കഴിഞ്ഞ തവണത്തെക്കാള്‍ വേഗത്തിലാണ് പ്രഖ്യാപിക്കുന്നത്. ഈവർഷം 3.98 ലക്ഷം വിദ്യാര്‍ത്ഥികൾ ഹയര്‍സെക്കണ്ടറി പരീക്ഷയും 26,000 വിദ്യാര്‍ത്ഥികള്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷയും എഴുതിയത് കഴിഞ്ഞ മാര്‍ച്ച് 21 ന് സമാപിച്ച പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണ്ണയം ഏപ്രില്‍ ഒന്നിനാണ് ആരംഭിച്ചത്. 66 കേന്ദ്രങ്ങളിലായി മൂല്യനിര്‍ണയം നടത്തി എഞ്ചിനീയറിംഗ് പ്രവേശത്തിന് പരിഗണിക്കുന്ന ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയുടെ ...

Read More »

ലൈറ്റിട്ട് കാറോടിച്ച നടന്‍ ആസിഫ് അലി പൊലീസ് സ്റ്റേഷനില്‍

> മന്ത്രി ജയലക്ഷ്മിയുടെ വാഹനത്തിന് പിന്നാലെ ലൈറ്റിട്ട് കാറോടിച്ച നടന്‍ ആസിഫ് അലി വിഐപി സുരക്ഷയില്‍ കുടുങ്ങി പൊലീസ് സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നത് ഒരു മണിക്കൂർ രാമനാട്ടുകരയ്ക്ക് സമീപം വച്ച് മന്ത്രി ജയലക്ഷ്മിയുടെ അകമ്പടിവാഹനത്തിന് തൊട്ടുപിന്നിൽ ആസിഫ് അലിയുടെ ബിഎംഡബ്ല്യു കാറിന്റെ ഫോഗ് ലൈറ്റ് കത്തിക്കിടന്നതാണ് കാരണം മന്ത്രിയുടെ വാഹനത്തെ ലൈറ്റിട്ട് ഒരു കാര്‍ പിന്തുടരുന്നുണ്ടെന്ന വിവരം അകമ്പടിക്കാരായ പൊലീസുകാര്‍ ഹൈവേ പൊലീസിനെ അറിയിച്ചു.ഇതോടെ സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നല്‍കി ഹൈവേ പൊലീസ് വെന്നിയൂരില്‍ വച്ച് കാർ തടയുകയും പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ...

Read More »