ചെന്നൈ എക്‌സ്പ്രസ്സ് …റെഡി സ്റ്റഡി പോ

ഷാരുഖ് ഖാന്റെ പുതിയ ചിത്രമായ ചെന്നൈ എക്‌സ്പ്രസ്സിന്റെ ആദ്യ പോസ്റ്ററുകള്‍ പുറത്തു വന്നു. ദീപിക പദുകോണ്‍ നായികയാകുന്ന ചിത്രം ഷാരുഖിന്റെ 2013 ലെ ആദ്യ ചിത്രം ആണ്. ഷാരുഖിന്റെ ഭാര്യ ഗൌരി ഖാന്‍ നിര്‍മിക്കുന്ന ചിത്രം ബോളിവുഡ് ഹിട്‌മെകര്‍ രോഹിത് ഷെട്ടി സംവിധാനം ചെയുന്നു. മുഴു നീള ആക്ഷന്‍ കോമഡി ചിത്രം ആയിരിക്കും ചെന്നൈ എക്‌സ്പ്രസ്സ് എന്ന് രോഹിത് അറിയിച്ചു. വിശാല്‍  ശേഖര്‍ ജോഡി ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിതരണം റെഡ് ചിലീസ് എന്റെര്‍തൈന്മേന്റ്‌റ് ആണ്. ഒരു യുവാവിന്റെ മുംബൈയില്‍ നിന്നും ചെന്നൈ ...

Read More »

സനുഷയ്ക്കും കണ്ണൂര്‍ ശ്രീലതയ്ക്കും മോനിഷ പുരസ്‌കാരം

കണ്ണൂര്‍: ചലച്ചിത്രതാരം മോനിഷ പുരസ്‌കാരത്തിന് ചലച്ചിത്ര യുവനടി സനുഷയേയും ചലച്ചിത്ര ടെലിവിഷന്‍ രംഗത്തെ മികച്ച സംഭാവനക്കുള്ള പ്രത്യേക പുരസ്‌കാരത്തിന് കണ്ണൂര്‍ ശ്രീലതയെയും തിരഞ്ഞെടുത്തു. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരം. മോനിഷയുടെ ഓര്‍മ്മയ്ക്കായി മോനിഷ പുരസ്‌കാര സമിതി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. ആഗസ്ത് 22ന് ബുധനാഴ്ച 5 മണിക്ക് കണ്ണൂരിലെ ബ്ലൂനൈല്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Read More »

തലസ്ഥാന ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതായി ഗണേഷ് വിഭാഗം പ്രഖ്യാപിച്ചു

പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ചിലരാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതെന്ന് പറയുന്നതെന്ന് ബാലകൃഷ്ണപിള്ള ആരോപിച്ചു. പാര്‍ട്ടിയുടെ നിലപാടുകള്‍ ശരിയായരീതിയിലല്ലെന്നും അതിന് പഴയ ജില്ലാഭാരവാഹികള്‍ കൂട്ടുനില്‍ക്കുന്നതിനെത്തുടര്‍ന്നാണ് തലസ്ഥാന ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതെന്ന് ഗണേഷ് വിഭാഗം വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്ക് പാര്‍ട്ടിയുടെ പേരില്‍ പ്രസ്താവന ഇറക്കാനും പാര്‍ട്ടിയില്‍ നിന്ന് ആരെയെങ്കിലും പുറത്താക്കുവാനോ അധികാരമില്ലെന്നാണ് പിള്ള വിഭാഗം പ്രതികരിച്ചത്.

Read More »

ഹൈടെക് മോഷണം നടത്തിയത് രാജ്യാന്തര കുറ്റവാളിയായ ബണ്ടി ചോര്‍

തിരുവനന്തപുരം: മികച്ച സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയ വീട്ടില്‍ നിന്ന് ഹൈടെക് രീതിയില്‍ ആഡംബര കാര്‍ ഉള്‍പ്പെടെ 30 ലക്ഷം രൂപയുടെ വന്‍ കവര്‍ച്ച നടത്തിയത് രാജ്യാന്തര കുറ്റവാളിയായ ബണ്ടി ചോര്‍ എന്ന രവീന്ദ്ര സൈന്‍ ആണെന്ന് പൊലിസ്നം. ഡല്‍ഹി സ്വദേശിയായ ഇയാള്‍ രാജ്യത്താകമാനം അഞ്ഞൂറിലധികം മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. വീട്ടിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞ ചിത്രത്തില്‍ നിന്നാണ് ഇയാളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്. രവീന്ദ്ര സിംഗ് മുന്‍പ് പല തവണ പൊലിസ് പിടിയില്‍ ആയിട്ടുണ്ടെങ്കിലും വളരെ വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. മുന്‍പ് സ്വകാര്യ ഡിറ്റക്ടീവ് ആയിരുന്നു രവീന്ദ്ര ...

Read More »

സൈനികനിരയില്‍ ഇനി മലയാളി വനിതകളും

ബി.എസ്.എഫിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മലയാളി പെണ്‍കുട്ടികള്‍ സൈനികനിരയിലെത്തുന്നത്. ഇതോടെ രാജ്യത്തെ അതിര്‍ത്തി രക്ഷയ്ക്ക് തോക്കേന്തിയ മലയാളി വനിതകളും മുന്‍പന്തിയിലുണ്ടാവും. ഇതിനായി കേരളത്തില്‍നിന്ന് 198 വനിതകളാണ് എഴുത്തുപരീക്ഷയും കായികക്ഷമതാ പരിശോധനയും കഴിഞ്ഞ് പരിശീലനത്തിനുള്ള പട്ടികയിലിടം നേടിയിട്ടുള്ളത്. സൈനികനിരയില്‍ കാവല്‍ജോലിക്ക് ദക്ഷിണേന്ത്യയില്‍നിന്ന് സ്ത്രീകളെ നിയമിക്കുന്നത് ഇതാദ്യമാണ്. പാകിസ്താനുമായുള്ള വാഗ അതിര്‍ത്തിയിലും മറ്റും നിലവില്‍ കാവല്‍ച്ചുമതലയുള്ള സ്ത്രീകളുണ്ടെങ്കിലും ഇതെല്ലാം ഉത്തരേന്ത്യക്കാരാണ്. 18 വയസ്സും 10-ാം ക്ലാസുമാണ് യോഗ്യത. വനിതാവിഭാഗത്തിലേക്ക് കേരളത്തില്‍നിന്ന് 300 അപേക്ഷകരില്‍നിന്ന് തിരഞ്ഞെടുത്ത 198 പേര്‍ക്കാണ് അടുത്തമാസം ബാംഗ്ലൂരില്‍വെച്ച് മെഡിക്കല്‍ പരിശോധന നടത്തുന്നത്. ഇവര്‍ക്കായുള്ള ആയുധ പരിശീലനം ...

Read More »

കേരളം മരതകകാന്തിയില്‍ നിന്നും മരുഭൂമിയിലേക്ക്……

ഓരോ പ്രവാസിയുടെയും മനസ്സില്‍ കടലുകള്‍ക്ക് അപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു പ്രത്യാശയുടെ ഊര്‍വ്വരമായ തുരുത്തുണ്ട്. പക്ഷേ തിരികേ പോകേണ്ടത് മറ്റൊരു മരുഭൂമിയിലേക്കാണെങ്കിലോ? ഒട്ടും അതിശയോക്തിപരമല്ല ഈ പ്രയോഗം.കേരളം അങ്ങനെ ഒരു അവസ്ഥയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണെന്ന് ദൈനംദിന വാര്‍ത്തകള്‍ നമ്മോട് പറയുന്നു. കഴിഞ്ഞ ദിവസം വയനാട്ടിലെ കാട്ടില്‍ കരിയില തിന്നുന്ന ഒരു കാട്ടാനയുടെ ചിത്രം കണ്ടത് ഓര്‍ക്കുന്നു. വാരിയെല്ലുകളും മറ്റും തെളിഞ്ഞ ഒരു പേക്കോലം. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ല എന്നാണ് പറയുന്നതെങ്കിലും, ഈ ചിത്രം കണ്ടപ്പോള്‍ ഇങ്ങനെ മെലിഞ്ഞാല്‍ ആനയെ കോഴിക്കൂട്ടില്‍ കെട്ടുന്ന അവസ്ഥ വരും ...

Read More »

2012 ലേക്കൊരു തിരിഞ്ഞു നോട്ടം

ഒരു വര്ഷം നമ്മുടെ കണ്ണിന മുന്നില്‍ നിന്നും മാഞ്ഞു പോകുകയായി. ഒട്ടേറെ സംഭവങ്ങള്‍ ഈ ഒരു വര്‍ഷത്തിനിടയില്‍ നമ്മള്‍ കണ്ടും കേട്ടും കഴിഞ്ഞിരിക്കുന്നു. രാജ്യം വളര്‍ച്ചയുടെ കൊടുമുടി കേറുന്നത് മുതല്‍ ഡല്‍ഹിയില്‍ പെണ്‍കുട്ടിയുടെ ദാരുണ മരണം വരെ… ഈ സംഭവ വികാസങ്ങളിലേക്ക് വീണ്ടുമൊരു തിരിഞ്ഞുനോട്ടം… World 2012: ഒബാമയ്ക്ക്‌ രണ്ടാമൂഴം കറുത്ത വര്‍ഗ്ഗക്കാരനായ ബാരക്ക് ഒബാമ വീണ്ടും അമേരിക്കന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്തിയായ മിറ്റ് റോമനിയെ പരാജപ്പെടുത്തിയാണ് വൈറ്റ് ഹൗസിന്‍റെ താക്കോല്‍ ഒബാമയും മിഷേലും സ്വന്തമാക്കിയത്. ഇന്നസന്‍സ്‌ ഓഫ് മുസ്ലിംസ് ഇസ്രായേല്‍ വംശജന്‍ ...

Read More »

ആര്‍.സെല്‍വരാജിന് കോണ്‍ഗ്രസ്‌ അംഗത്വം

നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍.സെല്‍വരാജ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും. രമേശ്‌ ചെന്നിത്തല ആര്‍.സെല്‍വരാജിന് കോണ്‍ഗ്രസ്‌ അംഗത്വം നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് സെല്‍വരാജ് പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ്. കണ്‍വെന്‍ഷനില്‍ നിന്നും കെ.മുരളീധരന്‍ M.L.A വിട്ടു നിന്നു.

Read More »

മനുഷ്യന്‍ കാടേറുമ്പോള്‍ നാടേറുന്ന മയില്‍….

peacock 1 വനമാകെ കരിഞ്ഞപ്പോള്‍ മയിലുകള്‍ കാടു വിട്ടു നാട് കേറുന്നു.ഇത് കൊല്ലം ചാത്തന്നൂര്‍ അടുത്ത് പരവൂര്‍ നിന്നുള്ള കാഴ്ച.ഇവിടെ അടുത്തെങ്ങും കാടുകളില്ല.കായല്‍ തീരമാണ്.ദേശീയ പാതയുടെ പടിഞ്ഞാറ് വശം.. പരവൂര്‍ പൊഴിക്കര ഇന്ദ്രപ്രസ്ഥത്തില്‍ ഇന്ദ്രജിത്ത് എടുത്ത ചിത്രം. ഈ പ്രദേശത്ത് മയിലുകള്‍ വരാന്‍ ഒരു സാധ്യതയും ഇല്ല.അടുത്തെങ്ങും കാടില്ല.മയിലിനെ ആരും വളര്‍ത്തുന്നുമില്ല.ഒരു നൊടി നേരത്തെ അന്ധാളിപ്പിനു ശേഷം ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായ ഇന്ദ്രജിത് മയിലിന്റെ ചിത്രമെടുത്തു.കുറെ നേരം അവിടെയൊക്കെ ചുറ്റി പ്പറ്റി നിന്ന ശേഷം കായല്‍ തീരം ലക്ഷ്യമാക്കി മയില്‍ പറന്നു പോയി. ഇത് ...

Read More »

അര്‍ദ്ധനാരിയായി മനോജ്.കെ.ജയന്‍

മനോജ്.കെ.ജെയന്‍ അര്‍ദ്ധനാരിയായി വെള്ളിത്തിരയിലെത്തുന്നു.പുരുഷ ശരീരവും സ്ത്രീയുടെ മനസ്സുമായി ജീവിക്കുന്ന മഞ്ജുളന്‍ എന്ന കഥാപാത്രത്തേയാണ് മനോജ്.കെ.ജയന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നവാഗത സംവിധായകന്‍ ഡോ. സന്തോഷ് സൗപര്‍ണികയുടേതാണ് ഈ ചിത്രം. തിലകന്‍ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് അര്‍ദ്ധനാരി. സമൂഹത്തില്‍ ഹിജഡകള്‍ നേരിടുന്ന വിവേചനവും അപമാനവും മാനസികസമ്മര്‍ദ്ദനങ്ങളുമൊക്കെയാണ് അര്‍ദ്ധനാരിയില്‍ പറയുന്നത്. നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസവും അപമാനവും സഹിക്കവയ്യാതെ മഞ്ജുളന്‍ നാടുവിടുകയും തന്നെപ്പോലുള്ളവര്‍ താമസിക്കുന്ന തെങ്കാശിയില്‍ എത്തിച്ചേരുന്നത് കൂടെയാണ് കഥ വികസിക്കുന്നത്. തെങ്കാശിയില്‍ ഹിജഡകളുടെ തലവനായാണ് തിലകന്‍ ഇതില്‍ വേഷമിടുന്നത്. മലയാള സിനിമയിലെ ഒട്ടുമിക്ക നടന്‍മാരും ഇതില്‍ സ്ത്രീ ...

Read More »