സ്വര്‍ണവില കുതിക്കുന്നു: പവന് 360 രൂപയുടെ വര്‍ദ്ധനവ്

> കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് 360 രൂപ ഉയര്‍ന്ന് 23,480 രൂപയിലെത്തി. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 2935 രൂപയായി. രാജ്യാന്തര വിപണിയിലും സ്വര്‍ണവിലയില്‍ പ്രകടമായ മാറ്റം ഉണ്ടായിട്ടുണ്ട്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബാരക് ഒബാമ വിജയിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നത്. <

Read More »

കിങ്ഫിഷര്‍ ജീവനക്കാര്‍ക്ക് ഏപ്രിലിലെ ശമ്പളം നല്കി

> സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും തിരിച്ചുവരാനൊരുങ്ങുന്ന സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം നല്കി. ഏഴു മാസത്തിലധികമായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ സമരത്തിലായിരുന്നു. തുടര്‍ന്ന് താല്ക്കാലിക ലോക്കൗട്ട് പ്രഖ്യാപിച്ച എയര്‍ലൈന്‍സിന്റെ ലൈസന്‍സ് വ്യോമയാന ഡയറക്ടര്‍ റദ്ദാക്കിയിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഡിസംബറിന് മുമ്പായി 4 മാസത്തെ ശമ്പളം നല്കാമെന്ന ധാരണയില്‍ സമരം ഒത്തുതീര്‍പ്പിലെത്തിയത്. ഇതിനിടെ 2 മാസത്തെ കുടിശ്ശിക വിരണം ചെയ്തു. ദീപാവലിക്ക് മുമ്പ് കുടിശ്ശികയില്‍ മൂന്ന് മാസത്തെ ശമ്പളം കൂടി നല്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. <

Read More »

വരുന്നൂ ഇന്ത്യയിലെ ആദ്യ പ്ലെബോയ് ക്ലബ് ഗോവയില്‍

> അഡല്‍ട്ട് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ ‘പ്ലെബോയു’ടെ ഇന്ത്യയിലെ ആദ്യ ക്ലബ് ഗോവയില്‍ തുടങ്ങുന്നു. എന്നാല്‍ പ്ലെബോയുടെ പ്രസിദ്ധമായ ‘ബണ്ണീസ്’ ഇവിടെ തീര്‍ത്തും ഡീസന്റ് ആയായിരിക്കും നിങ്ങള്‍ക്ക് ഒരു പെഗ്ഗ് സെര്‍വ് ചെയ്യാന്‍ പ്രത്യക്ഷപ്പെടുക. അതായത് ക്ലബ്ബിനുള്ളില്‍ നഗ്നത എന്ന വാക്കു തന്നെ ഔട്ട്!. അശ്ലീലോക്തിയടങ്ങിയ പ്ലെബോയ് അടക്കമുള്ള നിരവധി അഡല്‍ട്ട് മാഗസിനുകള്‍ ഇന്ത്യയില്‍ നേരത്തെ നിരോധിച്ചിരുന്നു. ഡിസംബര്‍ മധ്യത്തോടെ ഗോവയിലെ കാന്‍ഡോലിം ബീച്ചിലായിരിക്കും ക്ലബ്ബ് തുടങ്ങുക. 22,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാവും ക്ലബ്ബിന്. പ്ലെബോയ് ക്ലബ്ബുകളിലെ അവിഭാജ്യ ഘടകമാണ് ബണ്ണീസ്. മുയലിനെപ്പോലെ വാലും ചെവിയും ...

Read More »

ജീന്‍സ് ധരിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ!

> യുറേക്ക! നിങ്ങള്‍ ഒരു പരിസ്ഥിതി സ്‌നേഹിയാണോ? എങ്കിലിനി പരിസ്ഥിതിയെ സംരക്ഷിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, ജീന്‍സ് വസ്ത്രം ധരിച്ചാല്‍ മതി. ഫാഷന്‍ ഡിസൈനറും രസതന്ത്ര ശാസ്ത്രജഞയുമായ ഹെലന്‍ സ്റ്റോറിയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫാക്ടറികളില്‍ നിന്നും വാഹനങ്ങളിലും നിന്നുമുള്ള നൈട്രജന്‍ ഓക്‌സൈഡിനെ നിഷ്‌ക്രിയമാക്കുവാന്‍ കഴിയുന്ന ടൈറ്റാനിയം ഡയോക്‌സൈഡ് കണികകള്‍ ഉപയോഗിച്ചാണ് ഈ ഡെനിം(ജീന്‍സ്) ഉണ്ടാക്കിയിരിക്കുന്നത്. ലോകത്ത് പ്രതിവര്‍ഷമുണ്ടാകുന്ന 1.3 മില്യണ്‍ മരണത്തിന്റെയും കാരണം അന്തരീക്ഷ മലിനീകരണമാണെന്നാണ് റിപ്പോര്‍ട്ട്. ലണ്ടന്‍ കോളേജ് ഓഫ് ഫാഷനിലെ പ്രൊഫസര്‍ ടോണി റയാന്‍, പ്രൊഫസര്‍ ഹെലന്‍ സ്റ്റോറി ...

Read More »

‘കണ്ണൂരുകാര്‍’: സഹായഹസ്തവുമായി ഒരു ഫേസ്ബുക്ക് ഗ്രൂപ്പ്

> സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ നാടുവാണീടും കാലമാണിത്. നമ്മുടെ ദിനങ്ങള്‍ ട്വിറ്ററില്‍ തുടങ്ങി ഫേസ്ബുക്കില്‍ ഉറങ്ങുന്ന പതിവിലേക്ക് നീങ്ങുന്നു. ഫോട്ടോ ഷെയറിംഗും അപ്‌ഡേറ്റ് ചെയ്യുന്നതുമൊക്കെയായി തിരക്കോട് തിരക്ക് തന്നെ. എന്നാല്‍ നിര്‍ദയരായവര്‍ക്ക് സഹായഹസ്തമാവുകയാണ് ഫേസ്ബുക്ക് എന്ന മായാലോകത്തെ പതിനായിരത്തിലധികം അംഗങ്ങളുള്ള കണ്ണൂര്‍ ചേകവേഴ്‌സ് അഥവാ കണ്ണൂരുകാര്‍ ഗ്രൂപ്പ്. ഇവര്‍ നടത്തിയ ചാരിറ്റി പ്രോഗ്രാമുകളുടെ നാഴികക്കല്ലിലൂടെ നീങ്ങുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് തണലേകുക തന്നെയാണ് ഇവര്‍ ചെയ്യുന്നത്…. ക്രെഡിറ്റ് കാര്‍ഡും ബാങ്ക് അക്കൗണ്ടും പോക്കറ്റില്‍ വെച്ചു നടന്നാല്‍ മാത്രം പോര, അത് കഴിവില്ലാത്തവര്‍ക്ക് നല്കി സഹായിക്കണമെന്നാണ് ഇവരുടെ ...

Read More »

സംസ്ഥാന സ്‌കൂള്‍ കലോത്സവം: മലപ്പുറത്ത്

> മലപ്പുറം: 53ആം സംസ്ഥാന സ്‌കൂള്‍ കലോത്സവം 2013 ജനുവരി 14 മുതല്‍ 20 വരെ മലപ്പുറത്ത് തിരൂരങ്ങാടിയില്‍ നടത്തും. കായികമേള ഡിസംബര്‍ നാലുമുതല്‍ ഏഴുവരെ തിരുവനന്തപുരത്തും സംഘടിപ്പിക്കും. ശാസ്ത്രമേള നവംബര്‍ 26 മുതല്‍ 30 വരെ കോഴിക്കോട്ടും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ജനുവരി 28 മുതല്‍ 30 വരെ തൊടുപുഴയിലും നടത്തും. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടെയും സംഘടനാപ്രതിനിധികളുടെയും യോഗമാണ് ഈ കാര്യം തീരുമാനമെടുത്തത്. <

Read More »

ഇന്നലെ ഇന്ത്യയിലേക്ക് ഒഴുകിയത് 2500 കോടിയുടെ വിദേശ നിക്ഷേപം

> മുംബൈ: സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കു ശേഷം ഇന്ത്യയിലേക്ക് ഇന്നലെ മാത്രം ഒഴുകിയത് 430 ദശലക്ഷം ഡോളര്‍ അതായത് ഏകദേശം 2500 കോടി രൂപ. ഒരു ദിവസം കൊണ്ട് രൂപയുടെ മൂല്യത്തിലും കുതിച്ചുചാട്ടമാണ് ഉണ്ടായത്. രൂപയുടെ മൂല്യം 93 പൈസ ഉയര്‍ന്ന് 53.45 ല്‍ എത്തി. ചില്ലറ വില്പന, വ്യോമയാന രംഗങ്ങളിലെ വിദ്ശനിക്ഷേപം, പെന്‍ഷന്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍സ വിദേശനിക്ഷേപത്തന് തുറന്നു കൊടുക്കാനുള്ള നീക്കവും കോര്‍പ്പറേറ്റുകളുടെ വിദേശകടത്തിന്‍മേലുള്ള നികുതി 20 ശതമാനത്തില്‍ നിന്നും അഞ്ചു ശതമാനമായി കുറച്ചതുമാണ് രൂപയുടെ മൂല്യം ഉയരാന്‍ കാരണമാക്കിയത്. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ...

Read More »

മനംനൊന്ത് വനിത എംപി പാര്‍ലമെന്റില്‍ പൊട്ടിക്കരഞ്ഞു.

> ദില്ലി: ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായ പ്രഭാ കിഷോര്‍ താവിയാദിനാണ് സംസ്ഥാന പൊലീസില്‍ നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയ സംഭവം പാര്‍ലമെന്റിന് മുമ്പാകെ പറയുമ്പോഴായിരുന്നു പ്രഭ പൊട്ടിക്കരഞ്ഞത്. സംഭവം പാര്‍ലമെന്റില്‍ വന്‍ ബഹളത്തിനിടയാക്കിട്ടുണ്ട്. മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സുഷമസ്വരാജ് ഉറപ്പു നല്‍കി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും സുഷമസ്വരാജ് പാര്‍ലമെന്റില്‍ അറിയിച്ചു. പരിപാടിയ്ക്കിടെസംഘര്‍ഷം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം തടയുന്നതിനിടയിലാണ് പ്രഭയ്ക്ക് പരിക്കേറ്റതെന്നാണ് ഗുജറാത്ത് പൊലീസ് നല്‍കുന്ന വിവരം. <

Read More »