കമ്മത്ത് ആന്‍ഡ് കമ്മത്ത്; നൃത്തരംഗത്തിന് 50 ലക്ഷം

> തമിഴ് നായകന്‍ ധനുഷ് അഥിതി താരമായി പ്രത്യക്ഷപ്പെടുന്ന തോംസണ്‍ സംവിധാനം ചെയ്ത കമ്മത്ത് ആന്‍ഡ് കമ്മത്തിലെ നൃത്തരംഗം ചിത്രീകരിക്കാന്‍ ചെലവായത് എത്രയെന്നോ? 50 ലക്ഷം രൂപ! കമ്മത്ത് സഹോദരന്മാരായി പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയടെയും ദിലീപിന്റെയും ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ ഉദ്ഘാടന സമയത്താണ് ധനുഷ് എത്തുന്നത്. ഉദ്ഘാടന സമയത്തുള്ള ഗാനത്തിനൊപ്പം ചുവടുവെയ്ക്കുന്നുമുണ്ട്. 9 കോടി ബജറ്റുള്ള ചിത്രത്തിലെ ഈ ഗാനരംഗം ചിത്രീകരിക്കാനാണ് 50 ലക്ഷം രൂപ ചെലവിട്ടതും. തിരുവനന്തപുരത്ത് കഴക്കൂട്ടത്തുള്ള അല്‍സജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു ചിത്രീകരണം. കാര്‍ത്തിക, റീമ കല്ലിങ്ങല്‍, ബാബുരാജ്, രാജലക്ഷ്മി എന്നിവരാണ് ഈ ...

Read More »

വിമാന ടിക്കറ്റില്‍ വന്‍ വര്‍ധന

> തിരുവനന്തപുരം: വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന. ക്രിസ്മസ്, പുതുവര്‍ഷത്തിരക്ക് മുതലാക്കിയാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത്. അന്താരാഷ്ട്ര സര്‍വീസ് നിരക്കിനോളം പോന്ന ടിക്കറ്റ് ചാര്‍ജാണ് ചില കമ്പനികള്‍ ആഭ്യന്തരയാത്രയ്ക്ക് ഇടാക്കുന്നത്. ഉദാഹരണമായി തിരുവനന്തപുരംറിയാദ് വിമാനനിരക്ക് 34,196 രൂപയാണ്. അതേസമയം തിരുവനന്തപുരംകൊല്‍ക്കത്ത യാത്രയ്ക്ക് ചില കമ്പനികള്‍ ഈടാക്കുന്നത് 36,577 രൂപയാണ്. തിരുവനന്തപുരംകൊച്ചി വിമാനയാത്രയ്ക്ക് ഇക്കോണമി ക്ലാസില്‍ 9190രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് 14,543 രൂപ, ബാംഗഌരിലേക്ക് 13,452 രൂപ, മുംബൈയിലേക്ക് 24,238, ഹൈദരാബാദ് 28,693 രൂപ എന്നിങ്ങനെയാണ് നിരക്കുവര്‍ധന. തിരുവനന്തപുരംദുബായ് നിരക്ക് 30,104 രൂപയാണ്. ...

Read More »

അഫ്ഗാനിസ്ഥാനില്‍ കുഴിബോംബ് പൊട്ടി 10 പെണ്‍കുട്ടികള്‍ മരിച്ചു

> ജലാലാബാദ്: കിഴക്കന്‍ അഫ്ഗാനിസ്താനിലെ നാന്‍ഗഢ് പ്രവിശ്യയില്‍ വിറകു ശേഖരിക്കാന്‍ പോയ 10 പെണ്‍കുട്ടികള്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചപ്പാഗഢ് ജില്ലയിലെ ദൗലത്സായി ഗ്രാമത്തിലാണ് സംഭവം. രാവിലെ സ്‌കൂളില്‍ പോകുന്നതിന് മുമ്പ് വിറക് ശേഖരിക്കാന്‍ പോയതായിരുന്നു കുട്ടികള്‍. ശക്തമായ സ്‌ഫോടനത്തില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ തിരിച്ചരിയാനാവാത്ത വിധം ചിതറിയിട്ടുണ്ട. മരിച്ചവരെല്ലാം ഒമ്പതിനും 11 നും ഇടയ്ക്ക് പ്രായമുള്ളവരാണ്. വര്‍ഷങ്ങളായി സംഘര്‍ഷഭൂമിയായ അഫ്ഗാനില്‍ പൊട്ടാതെ കിടക്കുന്ന കുഴിബോംബുകള്‍ സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും വന്‍ ഭീഷണിയാണ്. അഫ്ഗാനിസ്താനിലെ വിവിധ മേഖലകളില്‍ ദിവസവും 20 മുതല്‍ ...

Read More »

റാണി മുഖര്‍ജി-ആദിത്യ ചോപ്ര വിവാഹം ജനുവരിയില്‍?

> ബംഗാളി സുന്ദരി റാണി മുഖര്‍ജിയും പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവായ ആദിത്യ ചോപ്രയും തമ്മിലുള്ള വിവാഹം ജനുവരിയില്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘനാളായി പ്രണയത്തിലാണ് ഇരുവരും. അന്തരിച്ച ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായിരുന്ന യാഷ് ചോപ്രയുടെ മകനാണ് ആദിത്യ ചോപ്ര. ജനുവരിയില്‍ ഒരു സിനിമയക്കും ഡേറ്റ് നല്കാത്തതാണ് റാണി വിവാഹത്തിരക്കിലാണെന്ന കാര്യം ബി-ടൗണ്‍ പാപ്പരാസികളാണ് ചോര്‍ത്തിയത്. എന്തായാലും ഒരു താരവിവാഹം കൂടി ഉടന്‍ പ്രതീക്ഷിക്കാം. <

Read More »

ബുദ്ധനില്‍ നിന്ന് അയ്യപ്പനിലേക്കുള്ള ദൂരം

> ശൈവ വൈഷ്ണവ കഥയെക്കാള്‍ ബുദ്ധദര്‍ശനങ്ങളുടെ സാംഗത്യമാണ് ശബരിമലയുടെ ചരിത്രമന്വേഷിക്കുന്നവരുടെ മുന്നില്‍ കൂടുതല്‍ തെളിമയോടെ നില്‍ക്കുന്നത്. വ്രതമെടുത്ത് ശബരിമലക്ക് പോവുന്ന ഓരോ വിശ്വാസിയും പരോക്ഷമായി ബുദ്ധനെ വണങ്ങുകയാണ്. ബുദ്ധന്‍ തന്നെ അയ്യപ്പന്‍ അഥവാ അയ്യപ്പന്‍ തന്നെ ബുദ്ധന്‍. തത്ത്വമസിയുടെ ദര്‍ശനത്തിലൂടെ നോക്കുകയാണെങ്കില്‍ വിശ്വാസികള്‍ക്ക് ആ നിരീക്ഷണം ‘തലവേദന’യാവുകയുമില്ല. മറ്റു ഹൈന്ദവ ക്ഷേത്രങ്ങളെ അപേക്ഷിച്ച് ആ തലവേദനയില്ലായ്മയും ഒരു പക്ഷെ ശബരിമലയുടെ ദര്‍ശനത്തില്‍ മാത്രം പ്രസക്തമാവുന്നതാണ്. 2600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ബുദ്ധന്റെ ദര്‍ശനങ്ങള്‍ കേരളത്തില്‍ ഒരുകാലത്ത് സര്‍വ്വവ്യാപകമായിരുന്നു എന്നതിന് ഒട്ടേറെ തെളിവുകള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ...

Read More »

കിങ്ഫിഷര്‍ കലണ്ടര്‍ 2013: ഹോട്ട് ഗേള്‍സ് റെഡി

> കിങ് ഫിഷര്‍ കലണ്ടറില്‍ പ്രത്യക്ഷപ്പെടുവാന്‍ വേണ്ടി ഹോട്ട് ഗേള്‍സിന്റെ നീണ്ട ക്യൂ തന്നെയാണ്. പതിവ് തെറ്റിക്കാതെ ഇത്തവണയും കിങ് ഫിഷര്‍ ബിക്കിനി മോഡല്‍സ് ഹണ്ട് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അടുത്ത സൂപ്പര്‍സ്റ്റാറാകേണ്ടവരൊക്കെ കിങ്ഫിഷര്‍ കലണ്ടര്‍ ഗേളാകാനുള്ള തത്രപ്പാടിലാണ്. hunt-for-kingfisher-calendar-girl-2-news4kerala ◄ Back Next ► Picture 1 of 8 കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നതാലി കൗര്‍, ഏയ്ഞ്ചലാ ജോണ്‍സണ്‍ എന്നിവര്‍ കലണ്ടര്‍ ഗേളായെങ്കില്‍, ഇത്തവണ ആരായിരിക്കും ആ ഹോട്ട് ഗേള്‍ എന്നറിയാനുള്ള ആകാംഷയിലാണ് ഫാഷന്‍ ലോകം. മല്ല്യ സിയോണ്‍, സിദ്ധാര്‍ത്ഥ് മല്യ, ലിസ ഹെയ്ഡന്‍ ...

Read More »

‘കിം കര്‍ദഷ്യാന്‍’: യാഹൂവില്‍ ഈ വര്‍ഷം ഏറ്റവും സെര്‍ച്ച് ചെയ്ത വ്യക്തി

> [Show as slideshow] അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി താരം കിം കര്‍ദഷ്യാന്‍ ആണ് യാഹൂ വഴി ഈ വര്‍ഷം ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട വ്യക്തി. ടോപ്പ് 10 ല്‍ മൂന്നാംസ്ഥാനമാണ് കര്‍ദാഷ്യാനുള്ളത്. മോഡലായായ കര്‍ദാഷ്യാന്റെ ‘കുപ്രസിദ്ധി’യാണ് അവരെ സെര്‍ച്ചില്‍ മുകളില്‍ നിര്‍ത്തുന്നത്. മുന്‍ ഭര്‍ത്താവ് ക്രിസ് ഹംഫ്രീസില്‍ നിന്ന് വേര്‍പിരിഞ്ഞ കര്‍ദാഷ്യാന്‍, ഇപ്പോള്‍ റാപ്പ് ഗായകന്‍ കന്‍യി വെസ്റ്റുമായുള്ള ബന്ധത്തിന്റെ പേരിലാണ് വര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. E! ചാനലിലെ റിയാലിറ്റി ഷോകളും കിമ്മിന്റെ കുപ്രസിദ്ധിക്ക് കൂട്ടിനുണ്ട്.ഒരേസമയം വലിയ വാര്‍ത്തയ്ക്ക് പിന്നാലെയും, പോപ് സംസ്‌കാരത്തിന് പിറകെയും ...

Read More »

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപ്പിടുത്തം

> കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ കടകളില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ ആര് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ 4.15 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. നീണ്ട പ്രയത്നത്തിനു ശേഷമാണ് തീയണക്കാന്‍ സാധിച്ചത്. സമീപത്തുണ്ടായ ഓട്ടോ ഡ്രൈവര്‍മാരാണ് കടകളില്‍ നിന്നും തീ പടരുന്നത്‌ ആദ്യം കണ്ടത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. <

Read More »

ജോഷിക്കെതിരായ പരാമര്‍ശം മാറ്റിപ്പറഞ്ഞ് ആര്‍.പി സിംഗ്: കോണ്‍ഗ്രസ് അവതാളത്തില്‍

> ന്യൂഡല്‍ഹി: ബിജെപി നേതാവും പാര്‍ലമെന്റ് പബഌക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) ചെയര്‍മാനുമായ മുരളി മനോഹര്‍ ജോഷിക്കെതിരെ നടത്തിയ വെളിപ്പെടുത്തല്‍ ആര്‍.പി. സിങ് മാറ്റിപ്പറഞ്ഞു. സി.എ.ജി റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ ജോഷി സ്വാധീനിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ ആര്‍.പി സിംഗ് പറയുന്നത്. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി നല്‍കുകയായിരുന്നുവെന്നും സി.എ.ജി ടെലികോം ഓഡിറ്റ് ഡയറക്ടര്‍ ജനറലായിരുന്ന ആര്‍.പി. സിങ് വിശദീകരിച്ചു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറഞ്ഞതോടെ പ്രതിപക്ഷത്തിനെതിരെ രംഗത്തു വന്ന കോണ്‍ഗ്രസാണ് വെട്ടിലായിരിക്കുന്നത്. 2ജി റിപ്പോര്‍ട്ട് സി.എ.ജി ...

Read More »

സ്വര്‍ണ്ണം: പവന് 24,000 രൂപ

> സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ച് 24,000 എത്തി. പവന് 120 രൂപ വര്ധിച്ചാണ് ഇപ്പോള്‍ 24,000 എത്തി നില്‍ക്കുന്നത്. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. ഇതോടെ 3000 രൂപയായി. ഇക്കഴിഞ്ഞ സെപ്തംബറിലാണ് പവന് 24,000 കടന്നത്. പിന്നീട് ഇതു താഴോട്ട് പോകുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചയായി തിരിച്ചു കേറുകയാണ്. അന്താരാഷ്ട്ര വിപണിയിലെ കുതിപ്പാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണ വില ഉയരാന്‍ കാരണം. <

Read More »