കണ്ണൂരില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു

> കണ്ണൂര്‍ പാപ്പിനിശ്ശേരി ചുങ്കത്തിന് സമീപം വാഹനാപകടത്തില്‍ യുവതി മരിച്ചു. ഭീമാ ജ്വല്ലറി ഉടമ ഗിരിരാജന്റെ മകന്‍ കിരണിന്റെ ഭാര്യ സ്വാതി കിരണ്‍(32) ആണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ഇന്നോവ കാര്‍ മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച രാവിലെ 6.20 ഓടെയാണ് സംഭവം. കാറിലുണ്ടായിരുന്ന ഇവരുടെ മക്കളായ തൃഷ്ണ, ധനുഷ്, തീര്‍ഥന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ തൃഷ്ണയുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. കോഴിക്കോട്ട് നിന്ന് മംഗലാപുരത്തേക്കുള്ള യാത്രാമധ്യേയാണ് അപകടം നടന്നത്.   <

Read More »

ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും വെള്ളിയും സ്വര്‍ണ്ണവും കണ്ടെടുത്തു

> കര്‍ണ്ണാടകയിലെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും വെള്ളിയും പിടികൂടി. കര്‍ണ്ണാടക ബിജെപി നേതാവ് കെ.എസ്.ഈശ്വരാപ്പയുടെ വീട്ടില്‍ നിന്നാണ് ഏതാണ്ട് 37 കിലോ വെള്ളിയും 1.9കിലൊ സ്വര്‍ണ്ണവും പിടികൂടിയത്. ഇതു കൂടാതെ, ഈശ്വാരപ്പയുടെ വീട്ടില്‍നിന്ന് 10,90,000 രൂപയും പിടികൂടിയിട്ടുണ്ട്. ലോകായുക്ത പോലീസാണ് റെയ്ഡ് നടത്തിയത്. കര്‍ണ്ണാടക സംസ്ഥാനത്തെ ഡെപ്പ്യൂട്ടി ചീഫ് മിനിസ്റ്റര്‍ കൂടിയാണ് ഈശ്വരാപ്പ. വന്‍തോതില്‍ അഴിമതി നടത്തി  പണം വാരികൂട്ടിയെന്ന റിപ്പോര്‍ട്ടറിനെത്തുടര്‍ന്നാണ് ലോകായുക്ത നേരിട്ട് റെയ്ഡ് നടത്താന്‍ തീരുമാനിച്ചത്. ബാംഗ്ലൂരില്‍നിന്ന് 280 കിലോ മീറ്റര്‍ അകലെയുള്ള ഷിമോഗയിലെ ലോകായുക്ത ഓഫീസ് നേരിട്ടാണ് ...

Read More »

‘അരുന്ധതിക്ക്…സ്‌നേഹത്തോടെ…!!’

>   അരുന്ധതീ …. ഇത്തിരിപ്പോന്ന ഈ കൊച്ചു കേരളത്തിലെ കൊച്ചു കൊച്ചുകാര്യങ്ങള്‍ വലുതാക്കി പറഞ്ഞു നീ വലിയ സാഹിത്യകാരിയായപ്പോള്‍ …. ആദ്യ പുസ്തകത്തിന് തന്നെ എണ്ണപ്പെട്ട പുരസ്‌കാരം നേടിയപ്പോള്‍…..ഞങ്ങള്‍ അഭിമാനിച്ചു… പലര്‍ക്കും പലവിധ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും,ഇ എം എസ് എന്ന മൂന്നക്ഷരം ,കേരളത്തിന്റെ ബൌദ്ധിക ഉന്നതിയുടെ പ്രതീകമാണ്… ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏലമ്മലയിലെ നംബൂരിശന്റെ നാട്ടില്‍ ജനിച്ചതില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍ മലയാളികളിലേറെയും… ആ ഈ എം എസ്സിനെ വക്രീകരിച്ചവതരിപ്പിച്ചു നീ വലിയവളായപ്പോള്‍, ആ സാഹിത്യത്തിലെ സൌന്ദര്യം മാത്രമേ ഞങ്ങള്‍ ആസ്വദിച്ചുള്ളൂ.. ഭാവനയുടെ ...

Read More »

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഇരട്ട കുട്ടികള്‍ ഗര്‍ഭത്തില്‍ മരിച്ചു

> കോഴിക്കോട് ബെച് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. കഴിഞ്ഞ മാസം മൂന്നിനായിരുന്നു കോഴിക്കോട് പുതിയങ്ങാടി ബീച്ച് സ്വദേശി സന്തോഷിന്റെ ഭാര്യ നീലിമയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള പരിശോധനയിലാണ് ഇരട്ടക്കുട്ടികള്‍ ആണെന്നും, അതില്‍ ഒരു കുട്ടിക്ക് വരച്ച കുറവുണ്ടെന്നും വ്യക്തമാകുന്നത്. എന്നാല്‍ അവിടെ മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്ന് സന്തോഷിന്റെ ബന്ടുക്കള്‍ പറയുന്നു. കാല്‍സ്യം ഗുളികകള്‍ മാത്രമാണ് ഹോസ്പിറ്റലില്‍ നിന്നും നീലിമയ്ക്ക് നല്‍കിയത്. സ്ഥിതി വഷളായപ്പോള്‍ നിര്‍ബന്ധ പൂര്‍വ്വം നീലിമയെ ബന്ധുക്കള്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ട് പോകുകയായിരുന്നു. ...

Read More »

ഇറ്റലി ഓര്‍ക്കാന്‍…….. വിയറ്റ്‌നാമീസ് ജനത അന്ന് ക്രിസ്മസ് ആഘോഷിച്ചത്…..!!!!

>   ദയയുടെ സഹാനുഭൂതിയുടെ ഒക്കെ ആള്‍രൂപമായി വാഴ്ത്തപ്പെടുന്ന ക്രിസ്തു യേശുവിന്റെ തിരുപ്പിറവി ആഘോഷിക്കാന്‍ നാവികര്‍ ഉടന്‍ പുറപ്പെടും.ക്രിസ്മസ് ആഘോഷിക്കാന്‍. ചരിത്രത്തില്‍ ചിലപ്പോഴെങ്കിലും ചില തിരിഞ്ഞുനോട്ടങ്ങള്‍ ആവശ്യമായിവരും. അങ്ങനെ തിരിഞ്ഞുനോക്കുമ്പോള്‍ കണ്ണില്‍പ്പെടുന്നത് യുദ്ധമാണെങ്കില്‍ നമ്മള്‍ നില്‍ക്കുക ആരുടെ പക്ഷത്താണ് എന്നത് വളരെ പ്രധാനമാണ്.കൊലപാതകികളെ കൊട്ടിഘോഷിച്ചു രക്ഷപെടുത്തി എടുക്കുന്നവരും,വത്തിക്കാനോട് കൂറുള്ള കര്‍ദിനാള്‍/പാതിരിമാരും , മന്ത്രിമാരും ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.ചരിത്രത്തില്‍ ക്രിസ്മസ് ആഘോഷിച്ചത് മറക്കാനാകാത്ത പല വസ്തുതകളും ഉണ്ട്.അതില്‍ ചിലതില്‍ ഒരു രാഷ്ട്രം എന്ന നിലയില്‍ ഇറ്റലി കൂടി പ്രതിസ്ഥാനത് വരുന്നു. ഒരല്പം ചരിത്രമാകാം ആദ്യം… രംഗം വിയറ്റ്‌നാം ...

Read More »

ഡല്‍ഹി കൂട്ടബലാല്‍സംഗം; രാഷ്ടപതിഭവന് മുന്നില്‍ വന്‍ പ്രതിഷേധം

> ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ട മാനഭംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതിഷേധിച്ച് വന്‍ പ്രക്ഷോഭം നടക്കുകയാണ്. രാഷ്‌ട്രപതി ഭവനിലും പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം തന്ത്ര പ്രധാന മന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന റെയ്സീന കുന്നിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രകടനം നടത്തുകയാണ്. ഡല്‍ഹി അടുത്ത കാലങ്ങളില്‍ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ പ്രക്ഷോഭ പ്രകടനമാണ് ഇന്ന് നടക്കുന്നത്. രാഷ്ട്രപതി ഭവനും റെയ്‌സീന കുന്നും ഇതാദ്യമായാണ് ഇത്തരമൊരു സാഹചര്യം നേരിടുന്നത്. രാവിലെ ഒമ്പതരയോടെ ആരംഭിച്ച പ്രതിഷേധം ഉച്ചയ്ക്ക് ശേഷവും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. പോലീസ് നിരവധി തവണ കണ്ണീര്‍ വാതകവും ജലപീരങ്കിയും ...

Read More »

നീതി നിഷേധത്തിനെതിരെ കര്‍ഷകര്‍ നിരാഹാര സമരത്തില്‍

> കോഴിക്കോട്: നീതി നിഷേധത്തിനെതിരെ കോഴിക്കോട്ടെ മലയോര കര്‍ഷകര്‍ അനിശ്ചിതകാല നിരാഹാര സമരത്തില്‍. വനഭൂമി കയ്യേറിയതിന്റെ പേരില്‍ അധികൃതര്‍ നീതി നിഷേധിച്ചതോടെ ഇവര്‍ക്ക് കിട്ടേണ്ട പല ആനുകൂല്യങ്ങളും ഇവര്‍ക്ക് നഷ്ടമയെന്നാണ് പറയുന്നത്. പത്തു വര്‍ഷമായി ഈ കര്‍ഷകരില്‍ നിന്ന്നും ഇകുതി സ്വീകരിക്കാത്തതാണ് ദുരിതത്തിന് കാരണം. കോഴിക്കോട് കൊയിലാണ്ടി താലൂക്കിലെ കുരാച്ചുണ്ട്, ചക്കിട്ടപ്പാറ, കാന്തലാട് വില്ലേജുകളിലെ 200 ഓളം കര്‍ഷകരില്‍ നിന്നും കഴിഞ്ഞ 2002 മുതല്‍ നികുതി സ്വീകരിക്കാറില്ല. 1975 മുതല്‍ പട്ടയം ലഭിച്ചതും, വര്‍ഷങ്ങളായി നികുതി സ്വീകരിച്ചതുമായ സ്ഥലമാണ് ഇത്. ഈ സ്ഥലം നേരത്തെ ...

Read More »

കെ. സുധാകരനെതിരായ വിജിലെന്‍സ് കേസ് കോടതി തള്ളി

> ജഡ്ജി കോഴ വാങ്ങുന്നത് കണ്ടെന്ന പ്രസംഗത്തില്‍ കെ.സുധാകരനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് തള്ളിയത്. ഇതോടെ കേസില്‍ സുധാകരനെതിരായ നിയമ നടപടികള്‍ അവസാനിച്ചു. സുധാകരനെതിരെ കേസെടുക്കാന്‍ കൂടുതല്‍ തെളിവുകളില്ലെന്ന് വിജിലന്‍സ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അങ്കീകരിക്കരുതെന്നും കേസില്‍ തുടരന്വേഷണം നടത്തണമെന്നുമുള്ള ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്. ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ നടത്തിയ സ്വീകരണ ചടങ്ങില്‍ പ്രസംഗിക്കവെയാണ് കെ.സുധാകരന്‍, ജഡ്ജിമാര്‍ കൈകൂലി വാങ്ങുന്നതിന് താന്‍ സാക്ഷിയാണെന്നു പറഞ്ഞത്.   ...

Read More »

മോടി കൂട്ടി മോഡി

> ഒരിക്കല്‍ ഒരു നരേന്ദ്രന്‍ കടല്‍ കടന്നു പാശ്ചാത്യരുടെ മനസ്സുകളിലേക്ക് ഇറങ്ങി ചെന്നു പൌരസ്ത്യ സൌരഭ്യം വിളിച്ചോതുന്ന ഗംഭീര്യത്തോടെ, ചിക്കാഗോയില്‍ നിന്നു ഭാരതത്തിന്റെ നേര്‍ക്ക് നോക്കാന്‍ പാശ്ചാത്യരോടു ആഹ്വാനം ചെയ്തു .അതൊരു സിംഹ ഗര്‍ജനമായിരുന്നു, മറ്റൊരു നരേന്ദ്രന്‍ പ്രതിസന്ധികളുടെ ചാരത്തില്‍ നിന്നു എതിര്‍പ്പുകളെ പട്ടു പരവതാനിയാക്കി ഭരതത്തിന്റെ സിംഹ ഗര്‍ജനം ഗുജറാത്തിലൂടെ ലോകത്തിനു മുന്നിലെത്തിച്ചു . ആദ്യത്തെയാള്‍ സ്വാമി വിവേകാനന്ദന്‍ ആയിരുന്നെങ്കില്‍ രണ്ടാമത്തെയാള്‍ മറ്റാരുമല്ല 1950 സെപ്റ്റംബര്‍ 17നു ദാമോദര്‍ദാസ് മുള്‍ചന്ദ് മോഡിയുടെയും ഹീരബെന്നിന്റെയും ആറ് മക്കളില്‍ മൂന്നാമനായ് ജനിച്ച നരേന്ദ്ര ദാമോദരദാസ് മോഡി. ...

Read More »

പോളിയോ തുള്ളി മരുന്ന് വിതരണം നടത്തുന്ന നാല് സ്ത്രീകളെ കറാച്ചിയില്‍ വെടിവെച്ചു കൊന്നു

> കറാച്ചി: പോളിയോ തുള്ളിമരുന്ന് വിതരണം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരായ നാല് സ്ത്രീകളെ വെടിവെച്ചു കൊന്നു. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. യുഎന്നിന്റെ ഏജന്‍സിയായ യുണിസെഫിന്റെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി ത്രിദിന വാക്‌സിനേഷന്‍ പരിപാടിക്കിടെയാണ് സ്ത്രീകളെ വെടിവെച്ചുകൊന്നത്. പോളിയോ പ്രതിരോധ പ്രവര്‍ത്തനം പാശ്ചാത്യ ഗൂഢാലോചനയെന്നാരോപിച്ച് അതിനെതിരെ പാക് താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ആക്രമണത്തിനു പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് കറാച്ചിയിലെ പോളിയോ തുള്ളിമരുന്നു വിതരണം നിര്‍ത്തിവെച്ചതായി പാക് ആരോഗ്യ അധികൃതര്‍ അറിയിച്ചു. <

Read More »