ഇന്ത്യക്ക് ലക്‌ഷ്യം 250

> രണ്ടാം ഏകദിനത്തില്‍ ജയിക്കാന്‍ ഇന്ത്യക്ക് 250 റണ്‍സിന്റെ വിജയ ലക്‌ഷ്യം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ ആദ്യ ബാറ്റിംഗ് ചെയ്ത പാകിസ്താന്‍ ഇന്ത്യക്കെതിരെ 250 റണ്‍സ എടുത്തു എല്ലാവരും പുറത്തായി. 48.3 ഓവറില്‍ കളി അവസാനിക്കുകയായിരുന്നു. മികച്ച തുടക്കം നേടിയ പാകിസ്ഥാന് പക്ഷെ മധ്യ നിരയും വാലറ്റവും ഒന്നും ചെയ്യാതെ മടങ്ങുന്ന കാഴ്ച ബാറ്റിങ്ങില്‍ കാണേണ്ടി വന്നു. ഒപണിഗ് കൂട്ടുകെട്ടില്‍ നാസിര്‍ ജംഷിദ് (106) മുഹമ്മദ്‌ ഹഫീസ്‌ (76) എന്നിവരുടെ കൂട്ടുകെട്ടിന്റെ ബലത്തില്‍ ആണ് പാകിസ്താന്‍ 250 റന്‍സ് നേടിയത്. ആദ്യം തിളങ്ങിയ പാകിസ്ഥാന്‍ ...

Read More »

പാകിസ്ഥാന് മികച്ച തുടക്കം

> കൊല്‍ക്കത്ത ഈഡന്‍ ഗര്ഡനില്‍ വച്ച് നടക്കുന്ന രണ്ടാം ഏകദിന മത്സരത്തില്‍ പാക്കിസ്ഥാന്‍ ടീമിന് മികച്ച തുടക്കം. ടോസ് ലഭിച്ച ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു. ആദ്യ ഏകദിനം ജയിച്ച പാകിസ്താന്‍ റണ്‍സ് ഒഴുകുന്ന ഈഡന്‍ ഗാര്‍ഡന്‍ പിച്ചില്‍ മികച്ച തുടക്കം നേടി. 13 ഓവറുകള്‍ അവസാനിച്ചപ്പോള്‍ വിക്കറ്റൊന്നും നഷ്ട്ടപെടാതെ 76 റണ്‍സ് എടുത്തിട്ടുണ്ട്. മുഹമ്മദ്‌ ഹഫീസ്‌ 46 പന്തില്‍ 44 റണ്‍സും , നാസിര്‍ ജംഷാദ് 32 പന്തില്‍ 29 റണ്‍സും എടുത്തിട്ടുണ്ട്. നാണക്കേട്‌ ഒഴിവാക്കാന്‍ വിജയം നേടുകയെന്നത് ഇന്ത്യന്‍ ടീമിന് അനിവാര്യമാണ്. മൂന്നു പരമ്പരകളുള്ള മത്സരത്തില്‍ ...

Read More »

കൊച്ചി; നഗ്നയോട്ടം നടത്തിയ ലൊ കോളേജ് വിദ്യാര്‍ഥി കീഴടങ്ങി

> എം.ജി റോഡില്‍ നഗ്നയോട്ടം നടത്തിയ യുവാവ് അവസാനം പൊലിസിന് കീഴടങ്ങി. യുവാവിന്റെ ഫോട്ടോ എടുക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ വരുമെന്നറിഞ്ഞപ്പോള്‍ യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലിസ് ഇയാളെ തടഞ്ഞു നിര്‍ത്തി. എറണാകുളം ലൊ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ കണ്ണൂര്‍ സ്വദേശി, റോഷന്‍ ആണ് എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ വരുനുന്ടെന്ന കാര്യം റോഷന്‍ അറിഞ്ഞത്. ഇതിനെ തുടര്‍ന്ന് റോഷന്‍ പോളിസ്റ്റെഷനില്‍ നിന്ന് ഇറങ്ങി ഓടിയെങ്കിലും പൊലിസ് ഇയാളെ പിടികൂടി. പൊലിസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ ...

Read More »

എയര്‍ഇന്ത്യ എക്സ്പ്രസ്സില്‍ ഇനി നാടന്‍ ഭക്ഷണം രുചിച്ചു യാത്ര ചെയ്യാം

> എയര്‍ഇന്ത്യ എക്സ്പ്രസ്സില്‍ പുതുവര്‍ഷം തൊട്ട് നാടന്‍ ഭക്ഷണം വിളമ്പും. ഇതോടൊപ്പം തന്നെ വിമാനത്തില്‍ യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ മലയാളത്തിലും മുഴങ്ങി കേള്‍ക്കാം. എയര്‍ഇന്ത്യ എക്സ്പ്രസ്സിനു മലയാളമുഖം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ സേവനങ്ങള്‍. എയര്‍ഇന്ത്യ എക്സ്പ്രസ്സിന്റെ ആസ്ഥാനം ഉടന്‍തന്നെ കൊച്ചിയിലേക്ക് മാറ്റും. കമ്പനിയുടെ ഭൂരിഭാഗം വീമാനങ്ങളും എറണാകുളത്തും മംഗലാപുരത്തുമാണ് കൂടുതല്‍ സര്‍വീസ് നടത്തുന്നത്. എയര്‍ഇന്ത്യ എക്സ്പ്രസ്സില്‍ അധികവും യാത്ര ചെയ്യുന്നത് മലയാളികള്‍ ആയതുകൊണ്ടാണ്‌ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടിയപ്പം, കടലക്കറി, തട്ടുദോശ, സാമ്പാര്‍, നെയ്‌ചോറ്, വെജിറ്റബിള്‍ ബിരിയാണി തുടങ്ങിയ തനി നാടന്‍ ഭക്ഷണങ്ങള്‍ ഇനി യാത്രയ്ക്കിടെ ...

Read More »

ആദ്യ ഏകദിനം ഇന്ന്. വിജയം തുടരാന്‍ ഇന്ത്യ

> പാകിസ്താന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ ഇന്ന് ആരംഭിക്കുന്നു. ട്വന്റി ട്വന്റി മത്സരങ്ങള്‍ പാകിസ്ഥാനും ഇന്ത്യയും ഓരോ വിജയം കരസ്ഥമാക്കി സമനിലയില്‍ ആണ്. ഇത് രണ്ടു ടീമിന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.  ചെന്നൈയില്‍ വച്ചാണ് ആദ്യ മത്സരം ഇന്ന് അരങ്ങേറുന്നത്. രാവിലെ ഒന്‍പതു മണിക്കാണ് മത്സരം അരംഭിക്കെണ്ടതെങ്കിലും പിച്ചിലെ നനവ് കാരണം മത്സരം വൈകി  ഇരിക്കുകയാണ്. ചെപ്പോക്ക്  ചിദംബരം ഗ്രൗണ്ടില്‍ വച്ചാണ് മത്സരം. 1997 ല്‍   സയീദ് അന്‍വര്‍ ഇന്ത്യക്കെതിരെ അന്നത്തെ ലോക റെക്കോര്‍ഡ് ആയ 194  അടിച്ചെടുത്തത് ഇതേ ഗ്രൗണ്ടില്‍  ആണ് . ...

Read More »

മതം മാറാന്‍ ആവശ്യപെട്ട് ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നാക്ക് മുറിച്ചു

> ജര്‍മനി: ജര്‍മനിയില്‍ മതം മാറാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നാക്ക് മുറിച്ചു. പഴയ തലസ്ഥാന നഗരമായ ബോണിലാണ് സംഭവം നടന്നത്. ക്രിസ്തുമസ് തലേന്ന് ബോണിലെ തന്റെ താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് യുവാവിനെ ഒരുപറ്റം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചത്. ഏതു മതക്കാരനാണെന്ന് ചോദിച്ച ശേഷം മതം മാറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ മതം മാറാന്‍ വിസമ്മതിച്ച യുവാവിനെ അക്രമകാരികള്‍ മര്‍ദ്ദിച്ചു. രണ്ടു പേരാണ് മര്‍ദ്ദിച്ചിരിക്കുന്നതെന്ന് പൊലിസ് പറഞ്ഞു. നാക്ക് മുറിച്ച ശേഷം ഇവര്‍ കാറില്‍ കടന്നുകളഞ്ഞു. പരിക്കേറ്റു റോഡില്‍ അവശനിലയില്‍ കിടക്കുന്ന യുവാവിനെ കണ്ട വഴിയാത്രക്കാരാണ് വിവരം ...

Read More »

ജോര്‍ജ്ജ് ബുഷ്‌ സീനിയര്‍ ആശുപത്രിയില്‍

> പനി ബാധയെ തുടര്‍ന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ്. എച്ച്. ഡബ്ല്യൂ ബുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൂസ്റ്റണിലെ മെതഡിസ്റ്റ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലാണ് 88 കാരനായ ബുഷ്  ഇപ്പോള്‍. ശ്വാസതടസം മൂലം നവംബര്‍ 23 ന് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ചയാണ് ബുഷിന്‌ പനി ബാധിച്ചത്. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെല്ലാം ആശുപത്രിയില്‍ അദ്ദേഹത്തിന്റൊപ്പമുണ്ടെന്നു വക്താവ് അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികനാണ് ബുഷ്. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള മുന്‍ അമേരിക്കന്‍ പ്രസിഡന്റും ഇദ്ദേഹമാണ്. റൊണാള്‍ഡ് റീഗന്റെ കാലത്ത് രണ്ടു തവണ വൈസ് പ്രസിഡന്റായ ...

Read More »

Dabangg 2 പണം വാരുന്നു

> സല്‍മാന്‍ ഖാന്‍ സോനാക്ഷി സിന്‍ഹ  എന്നിവര്‍ അഭിനയിച്ച Dabangg 2 ബോക്‌സ് ഓഫീസില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ട്ടിക്കാന്‍ ഒരുങ്ങുന്നു. ദാബങ്ങിന്റെ ആദ്യ ഭാഗം 215 കോടി കളക്ഷന്‍ നേടിയെടുത്തു ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിയിരുന്നു.  ആദ്യ ആഴ്ചയില്‍ 93 കോടി ആണ് Dabangg 2 വാരിയത്. 60 കോടി ബഡ്ജറ്റില്‍ നിര്‍മിച്ച ചിത്രം മറ്റു ബിഗ് ബജറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ആകുന്നത് പോലെ പൊതു അവധി ദിവസം അല്ലാതെ വെള്ളിയാഴ്ച ആണ് റിലീസ് ആയത്. ആദ്യ രണ്ടു ദിനം റെക്കോര്‍ഡ് കളക്ഷന്‍ ...

Read More »

കസാഖ്സ്ഥാന്‍; സൈനിക വീമാനം തകര്‍ന്ന് 27 പേര്‍ മരിച്ചു

> കസാഖ്സ്ഥാനില്‍ സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വീമാനം തകര്‍ന്നു വീണു 27 പേര്‍ മരണപ്പെട്ടു. തെക്കന്‍ കസാഖ്‌സ്താനിലെ ഷൈംകെന്റിലേയ്ക്ക് പോകുന്നവഴിയാണ് അപകടം സംഭവിച്ചത്. കസാഖ് സമയം രാത്രി ഏഴു മണിയോടെ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായിരുന്നു. കെ.എന്‍.ബി.സുരക്ഷാ സര്‍വീസിന്റെ ഉടമസ്ഥതയിലുള്ള അന്റൊണോവ് എ.എന്‍ -72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കസാഖ്‌സ്താന്‍ അതിര്‍ത്തി രക്ഷാസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. കൊല്ലപ്പെട്ടവരില്‍ അതിര്‍ത്തി രക്ഷാസേന മേധാവി തുര്‍ഗന്‍ബെക് സ്റ്റാമ്പെകോവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. <

Read More »

ഡല്‍ഹി പ്രതിഷേധം; പരിക്കേറ്റ പൊലീസുകാരന്‍ മരിച്ചു

> ഡല്‍ഹി പ്രതിഷേധത്തിനിടെ പരിക്കേറ്റ പൊലിസുകാരന്‍ മരിച്ചു. ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പൊലിസ് കോണ്സ്റ്റബിള്‍ സുഭാഷ്‌ ടോമരാന് മരിച്ചത്. ഡല്‍ഹിയില്‍ ബസ്സില്‍ വച്ച് പെണ്‍കുട്ടി കൂട്ട മാനഭംഗത്തിന് ഇരയായ സംഭവത്തില്‍ നീതി ലഭിക്കണമെന്ന ആവശ്യവുമായി നടന്ന പ്രതിഷേധത്തില്‍ സുഭാഷിന് മാരകമായി പരിക്ക് പറ്റിയിരുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ളയാളാണ് സുഭാഷ്‌. ഞായറാഴ്ചയാണ് സുഭാഷിന് പരിക്ക് പറ്റിയത്. സംഭവത്തെ തുടര്‍ന്ന് എട്ടു പേര്‍ അറസ്റ്റില്‍ ആയിട്ടുണ്ട്‌. രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിഷേധത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് ഈ സംഭവം. <

Read More »