സഖറിയയുടെ ഗര്‍ഭിണികള്‍: ഗൈനക്കോളജിസ്റ്റായി ലാല്‍

> ന്യൂജനറേഷന്‍ ഗണത്തില്‍ പെടുന്ന ഭൂരിഭാഗം ചിത്രങ്ങളിലും ചെറുതെങ്കിലും ശ്രദ്ധേയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നടനാണ് ലാല്‍. നാളിതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു റോളില്‍ അടുത്തതായി ലാലിനെ കാണാനാകും. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ‘സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന സിനിമയില്‍ ഒരു ഗൈനക്കോളജിസ്റ്റായാണ് ലാല്‍ അഭിനയിക്കുക. ഗൈനക്കോളജിസ്റ്റിന്റെ മുമ്പാകെയെത്തുന്ന വിവിധപ്രായക്കാരും സ്വഭാവവിശേഷങ്ങളുമുള്ള അഞ്ച് ഗര്‍ഭിണികളുടെ കഥയാണ് സിനിമ. റിമ കല്ലിങ്ങല്‍, സനൂഷ, ലക്ഷ്മി, സാന്ദ്ര തോമസ് എന്നിവര്‍ അഞ്ച് ഗര്‍ഭിണികളായി ചിത്രത്തിലുണ്ടാവും. യുവനിരയില്‍ ശ്രദ്ധേയനായ അജു വര്‍ഗീസും സിനിമയുടെ ഭാഗമാകും.റിമ അവതരിപ്പിക്കുന്ന ഗര്‍ഭിണിയായ ...

Read More »

മഞ്ജു വാരിയര്‍ വീണ്ടും ചിലങ്കയണിയുന്നു

> കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ മഞ്ജു വാരിയര്‍ 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അരങ്ങിലേക്ക് തിരിച്ചുവരുന്നു. ഗുരുവായൂരപ്പ സന്നിധിയിലായിരിക്കും മഞ്ജു വീണ്ടും ചിലങ്കയണിയുക. ദീപാരാധനയ്ക്കുശേഷമായിരിക്കും ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ മഞ്ജു കുച്ചിപ്പുഡി അവതരിപ്പിക്കുക. ഗുരുവായൂരിലെ തിരിച്ചുവരവ് ഭംഗിയായാല്‍ താന്‍ നൃത്തരംഗത്ത് സജീവമാവുമെന്നും മഞ്ജു വ്യക്തമാക്കിയിട്ടുണ്ട്.കലാലയ കലാജീവിതത്തില്‍ പ്രതിഭ തെളിയിച്ചായിരുന്നു മഞ്ജു വെള്ളിത്തിരയിലേക്ക് എത്തിയത്. മഞ്ജു രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാതിലകം പട്ടം അണിഞ്ഞിരുന്നു. 1995ല്‍ സാക്ഷ്യം എന്ന ചിത്രത്തിലൂടെ മഞ്ജു സിനിമയില്‍ അരങ്ങേറി. ആദ്യ ചിത്രത്തില്‍ തന്നെ ...

Read More »

യുവ ജനതാദള്‍ നേതാവിന് മര്‍ദ്ദനത്തില്‍ ഗുരുതര പരിക്ക്

> കോഴിക്കോട്: യുവ ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റും ജനതാദള്‍ ‍എസ്സ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റുമായ കെ.ലോഹ്യക്ക് മര്‍ദ്ദനത്തില്‍‍ പരിക്ക്. തലക്ക് പരിക്കേറ്റ ലോഹ്യയെ കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍‍ പ്രവേശിപ്പിച്ചു. ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ജനതാക്കള്‍‍ എസ്സ് നേതാക്കള്‍‍ ആരോപിച്ചു.ഇന്നലെ രാത്രി ഒന്പതു മണിയോടെ കോഴിക്കോട് കീഴ്പയ്യൂരിനടുത്ത് പൊതുയോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമണണുണ്ടായത്. ഇട വഴിയില്‍ മറഞ്ഞിരുന്ന്  സംഘം ഇരുമ്പു ദണ്ടു കൊണ്ട് തലക്കടിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുനെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.കഴിഞ്ഞ ഫെബ്രു.21ന് പൊതുപണിമുടക്ക് ദിവസം ലീഗ് പ്രവര്‍ത്തകരുമായി ഉണ്ടായ ...

Read More »

എയര്‍ ഏഷ്യ ഇന്ത്യയിലേക്ക്

> ദില്ലി: മലേഷ്യന്‍ കന്പനിയായ എയര്‍ ഏഷ്യ ഇന്ത്യയിലേക്കെത്തുന്നു. ടാറ്റ സണ്‍സ് ലിമിറ്റഡ്, ടെലിസ്ട്ര ട്രേഡ്പ്ലേസ് പ്രൈവറ്റ് ലിമിറ്റഡ് ഇന്നീ ഇന്ത്യന്‍ കന്പനികളുമായി സഹകരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കന്പനി തീരുമാനിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ വിമാനക്കന്പനിയാണ് എയര്‍ ഏഷ്യ. സംയുക്ത സംരംഭത്തിന് അനുമതി തേടി ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ബോര്‍ഡിനു കന്പനി അപേക്ഷ നല്‍കി.ഇന്ത്യന്‍ കന്പനികളുമായുള്ള സംയുക്ത സംരംഭത്തിന് ഒരു മാസത്തിനകം ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ബോര്‍ഡിന്‍റെ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. ഇന്ത്യന്‍ കന്പനികളുമായുള്ള സംയുക്ത സംരംഭത്തില്‍ 49% നിക്ഷേപം നടത്തുന്നതിന് അനുവദിക്കണമെന്നാണ് ...

Read More »

മകളുടെ വിവാഹം: മഅ്ദനിയുടെ ജാമ്യാപേക്ഷ ബുധനാഴ്ചയിലേക്ക് മാറ്റി

> ബംഗളൂരു: മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നല്‍കിയ ഹരജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും. തിങ്കളാഴ്ച ഹരജി പരിഗണിച്ച പ്രത്യേക കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് വാദംകേള്‍ക്കല്‍ ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. മഅ്ദനിക്കുവേണ്ടി ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം രക്ഷാധികാരി അഡ്വ. സെബാസ്റ്റ്യന്‍ പോളും പി. ഉസ്മാനും ഹാജരായി. പ്രോസിക്യൂഷനുവേണ്ടി ഗോപിനാഥ് ഹാജരായി. മാര്‍ച്ച് 10ന് നടക്കുന്ന മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാനും അന്‍വാര്‍ശ്ശേരിയില്‍ അസുഖ ബാധിതനായി കഴിയുന്ന പിതാവ് അബ്ദുസ്സമദ് മാസ്റ്ററെ കാണാനും മാര്‍ച്ച് ...

Read More »

നിവിന്‍ പോളി നായകനായി തമിഴകത്തേയ്ക്ക്

> യുവ നടന്‍ നിവിന്‍ പോളി തമിഴിലേക്ക്. നേരം എന്ന ചിത്രത്തിലെ നായകനായാണ് നിവിന്‍ തമിഴകത്തെത്തുന്നത്. അല്‍ഫോന്‍സ് പുത്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.നിവിന്‍ പോളിയുടെ നായികയായി നസ്റിയ നസ്മിനാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.തട്ടത്തിന്‍ മറയത്ത് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നിവിന്‍ പ്രധാനകഥാപാത്രമായി മലയാളത്തിലും നിരവധി ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. അനുപ് മേനോനുമായി ഒന്നിക്കുന്ന 1983, ചാപ്റ്റേഴ്സിനു ശേഷം സുനിലിനെ സംവിധാനത്തില്‍ ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രം തുടങ്ങിയവയാണ് അവയില്‍ ചിലത്. <

Read More »

കോഴിക്കോട് വിമാനത്താവളത്തില്‍ സി.ബി.ഐ റെയ്ഡ്; 21 പാസ്‌പോര്‍ട്ട് പിടിച്ചു

> കരിപ്പൂര്‍ :കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തില്‍ സി.ബി.ഐ വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ 21 പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും കണക്കില്‍പ്പെടാത്ത പണവും പിടിച്ചെടുത്തു.രാവിലെ കൊച്ചിയില്‍നിന്നെത്തിയ പത്തംഗ സി.ബി.ഐ സംഘമാണ് പരിശോധന നടത്തിയത്. 21 യാത്രക്കാരുടെ പരാതികള്‍ കസ്റ്റംസ് വിഭാഗവുമായി ബന്ധപ്പെട്ട് ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. ഗള്‍ഫില്‍നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയാണ് അടിയന്തര റെയ്ഡിന് കാരണമായത്. ഗള്‍ഫില്‍നിന്നെത്തിയ തന്റെ സാധനങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയും വലിയ തുക നികുതി അടയ്ക്കുകയോ കൈക്കൂലി നല്‍കുകയോ ചെയ്താലല്ലാതെ വിട്ടുനല്‍കില്ലെന്ന് പറഞ്ഞതായുമാണ് പരാതി.കോഴിക്കോട് കസ്റ്റംസ് കമ്മീഷണര്‍ക്കും കൊച്ചിയിലെ ...

Read More »

കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായം വേണം: ആര്യാടന്‍

> തിരുവനന്തപുരം: കടുത്ത പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായം വേണമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോര്‍പറേഷന്‍ നേരിടുന്ന പ്രതിസന്ധി അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. ഇങ്ങനെ പോയാല്‍ കെ.എസ്.ആര്‍.ടി.സിപൂട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ച സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോര്‍പറേഷന്റെ പ്രതിമാസ നഷ്ടം 90 കോടിയായി. കേന്ദ്രസഹായം കിട്ടുമെന്ന യാതൊരു പ്രതീക്ഷയുമില്ല. എങ്കിലും കേന്ദ്രത്തിന്റെ പിന്തുണയില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. ചീഫ് സെക്രട്ടറി ചെയര്‍മാനായ കമ്മിറ്റി പ്രതിസന്ധിപരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് പഠിച്ചുവരുകയാണ്. സ്വകാര്യ-സപ്ലൈകോ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറയ്ക്കുന്ന ...

Read More »

സര്‍ക്കാറും ഡോക്ടര്‍മാരും കടുപിടിത്തത്തില്‍; രോഗികള്‍ ദുരിതത്തില്‍

> തിരുവനന്തപുരം: ചര്‍ച്ചയില്ലെന്ന് സര്‍ക്കാറും സമരം ശക്തമാക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയും വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ പ്രതിസന്ധിയിലായി. ഒ.പി ബഹിഷ്കരണ സമരം ശക്തമാവുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികളാണ് വലയുക. സര്‍ക്കാരിന്റെ ആരോഗ്യപദ്ധതികളെയും സമരം താളംതെറ്റിക്കുന്നുണ്ട്സമരം ന്യായീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കുള്ള വഴി അടച്ചത്. സമരം അനാവശ്യമാണെന്ന നിലപാട് മന്ത്രി വി എസ് ശിവകുമാര്‍ ആവര്‍ത്തിച്ചു.അതേസമയം, ആരോഗ്യമന്ത്രിയുടെ നിലപാട് നിഷേധാത്മകമാണെന്നും നിസ്സഹകരണ സമരം ശക്തമാക്കുമെന്നും കെ ജി എം ഒ എ വ്യക്തമാക്കി . സര്‍ക്കാറിനെതിരെ രൂക്ഷമായാണ് ഡോക്ടര്‍മാരുടെ പ്രതികരണം . രോഗികള്‍ക്ക് ചികില്‍സ ...

Read More »

ദില്ലിയില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കുറ്റിക്കാട്ടില്‍

> ദില്ലി :ദില്ലി :യില്‍നിന്നു കാണാ തായ രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. ദില്ലി പ്രഗതി മൈതാനത്തിനു സമീപമുള്ള കുറ്റിക്കാട്ടില്‍നിന്ന് ഇന്നു രാവിലെയാണു വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ദില്ലിയിലെ മണ്ട്വാലീയില്‍നിന്നാണ് മന്‍സിജ്(ഏഴ്), യഷ്ബി(അഞ്ച്) എന്നീ വിദ്യാര്‍ഥികളെ മൂന്നു ദിവസം മുന്‍പു കാണാതായത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഇതിന്‍റെ റിപ്പോര്‍ട്ട് വന്നശേഷമേ മരണകാരണം അറിയാന്‍ കഴിയൂ എന്നു പൊലീസ് പറഞ്ഞു.വിദ്യാര്‍ഥികളെ സ്കൂളില്‍നിന്നു തട്ടിക്കൊണ്ടുപോയതാണെന്നു പറയപ്പെടുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ദില്ലിയില്‍ ലൈംഗിക പീഡനത്തിനിരയായത് പ്രായപൂര്‍ത്തിയാകാത്ത 15 കുട്ടികള്‍. ദില്ലി നഗരത്തില്‍ ദിവസവും സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരയാകുന്നുണ്ടെന്ന് പൊലീസിന്റെ തന്നെ ...

Read More »