ഇറ്റാലിയന്‍ നാവികര്‍ മടങ്ങിവരില്ല.

> ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ മടങ്ങിവരില്ല. തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ഇറ്റലിയിലേക്ക് പോയ ചീഫ് മാര്‍ഷല്‍ സര്‍ജന്റ് ലത്തോറെ മാസിമിലിയാനോ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ അവിടെത്തന്നെ തുടരുമെന്ന് ഇറ്റാലിയന്‍ വിദേശമന്ത്രാലയം വ്യക്തമാക്കി.ഇന്ത്യയുമായിഈ വിഷയത്തിലുള്ള തര്‍ക്കം അന്താരാഷ്ട്ര വിഷയമാണ്. ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവരും ഇന്ത്യയിലേക്ക് മടങ്ങേണ്ടതില്ല” -ഇന്ത്യന്‍ സര്‍ക്കാറിനെ ഈ വിവരം അറിയിച്ചതായി ഇറ്റാലിയന്‍ വിദേശമന്ത്രാലയം അറിയിച്ചു. ഇറ്റലിയുടെ അവകാശവാദത്തോട് പ്രതികരിക്കാന്‍ ഇന്ത്യന്‍ വിദേശമന്ത്രാലയം ആദ്യം വിസമ്മതിച്ചു. എന്നാല്‍ രാത്രി വൈകി ഇറ്റലിയുടെ ...

Read More »

ഇറ്റാലിയന്‍ നിലപാട് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പ്രധാനമന്ത്രി

> കടല്ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരിച്ചയക്കില്ലെന്ന നിലപാട് അംഗീകരിക്കാന്‍ ആകുന്നതല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌. കേന്ദ്രമന്ത്രിമാരുമായി ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതു എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മടക്കി കൊണ്ടുവരുമെന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി സത്യവാങ്മൂലം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അല്തമാസ് കബീര്‍ ഇറ്റാലിയന്‍ നാവികരെ സ്വദേശത്തു പോകാന്‍ അനുവദിച്ചത്. കടല്ക്കൊലക്കെസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റാലിയന്‍ നിലപാട് ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിന്റെ പേരില്‍ രാജ്യവ്യാപകമായി ജനരോക്ഷം ഉയര്‍ന്നിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ കേന്ദ്രം പ്രതികരിച്ച്ഹിരുന്നില്ല. ഇറ്റലിയുടെ കത്തിന്റെ ...

Read More »

സര്‍ക്കാര്‍ ജോലിക്ക് മലയാളഭാഷാജ്ഞാനം നിര്‍ബന്ധം

> തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്ക് മലയാളഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശക്ക് പി.എസ്.സി. അംഗീകാരം നല്‍കി.പത്താംക്ലാസ്, പ്ലസ്ടു, ബിരുദതലങ്ങളില്‍ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ മലയാളം മിഷന്റെ സീനിയര്‍ ഹയര്‍ ഡിപ്ലോമ വിജയിക്കണമെന്ന് ചട്ടം ഭേദഗതി ചെയ്യും. ക്ലാസ്‌ഫോര്‍ ജീവനക്കാരെയും നിലവില്‍ സര്‍വീസിലുള്ളവരെയും ഈവ്യവസ്ഥയില്‍നിന്ന് ഒഴിവാക്കും.പി.എസ്.സി. നടത്തുന്ന ഭാഷാപരീക്ഷ വിജയിക്കുന്നവര്‍ക്കും പ്രൊബേഷന്‍ പൂര്‍ത്തിയാക്കാം. മലയാളം മിഷന്റെ സീനിയര്‍ ഹയര്‍ ഡിപ്ലോമയുടെ പാഠ്യപദ്ധതിയനുസരിച്ചാകും പി.എസ്.സി. ഇതിന് പരീക്ഷ നടത്തുക. ഇത് എസ്.എസ്.എല്‍.സി. നിലവാരത്തില്‍ വേണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സി. തള്ളിക്കളഞ്ഞു. കടുത്ത ...

Read More »

സ്വര്‍ണവില-പവന് 22,040 രൂപ

> കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച സ്വര്‍ണം പവന് 40 രൂപ കുറഞ്ഞ് 22,040 രൂപയായിരുന്നു. ഗ്രാമിന് അഞ്ചു രൂപയാണ് കുറഞ്ഞത്. സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ ചൊവ്വാഴ്ചയും ഗ്രാമിന് 2755 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. വെള്ളിയാഴ്ച പവന് 120 കുറഞ്ഞ് 22,080 രൂപയായിരുന്നു. 24,240 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്. <

Read More »

സ്ത്രീ സുരക്ഷാ ബില്‍; അഭിപ്രായ സമന്വയമായില്ല

> ദില്ലി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ബില്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗത്തിലും അഭിപ്രായ സമന്വയമായില്ല. സമവായം ഉണ്ടാവാത്തതിനെത്തുടര്‍ന്ന് ബില്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി വച്ചു. സമവായമുണ്ടാകാത്ത വിഷയങ്ങള്‍ മന്ത്രിസഭാ സമിതിയും നിയമവിദഗ്ദ്ധരുമടങ്ങുന്ന കമ്മിറ്റി പരിശോധിച്ച ശേഷം, ബില്ല് വീണ്ടും കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും.ബലാല്‍സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടി കൊല്ലപ്പെടുകയോ, ശരീരം തളരുകയോ, സ്വാധീനം നഷ്ടപ്പെടുകയോ ചെയ്താല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും ബില്ലി‍ല്‍ വ്യവസ്ഥയുണ്ട്. ഇരയാകുന്ന പെണ്‍കുട്ടിയുടെ മൊഴി വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിലേ രേഖപ്പെടുത്താവൂ, ഇത് പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തണം, തുടങ്ങിയ നിര്‍ദ്ദേശങ്ങളും ...

Read More »

ഫേയ്സ്ബുക്കില്‍ വന്‍ മാറ്റം

> കാലിഫോര്‍ണിയ: ഫേയ്സ്ബുക്ക് തങ്ങളുടെ ന്യൂസ് ഫീഡില്‍ വന്‍ പരിഷ്കാരം വരുത്തി. യെല്ലോസ്റ്റോണിലെ ഫേയ്സ്ബുക്ക് ആസ്ഥാനത്ത് നടന്ന വാര്‍ത്തസമ്മേളനത്തില്‍ ഫേയ്സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗാണ് പുതിയ ന്യൂസ് ഫീഡ് അവതരിപ്പിച്ചത്. ഉടന്‍ തന്നെ ഇത് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.ഒരു ഫേയ്സ്ബുക്ക് അക്കൌണ്ട് തുറക്കുമ്പോള്‍ ആദ്യം കാണുന്ന പേജാണ് ന്യൂസ് ഫീഡ്. വിഷയാടിസ്ഥാനത്തില്‍ ന്യൂസ് ഫീഡ് ക്രമീകരിക്കപ്പെടുന്നു എന്നതാണ് പുതിയ ഡിസൈന് പ്രധാന പ്രത്യേകത. മാത്രവുമല്ല ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യവും നല്‍കപ്പെടുന്നു. ഇപ്പോള്‍ ഇടത് വശത്തുള്ള പ്രധാന ഐക്കണുകള്‍, ഗ്രൂപ്പുകള്‍,പേജുകള്‍ എന്നിവ വലതുവശത്തേക്ക് മാറ്റി എന്നുള്ളതാണ് ...

Read More »

അച്ഛന്‍റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകും -ഗണേഷ്‌കുമാര്‍

> പത്തനാപുരം: ആര്‍.ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. അദ്ദേഹം എന്‍റെ അച്ഛനാണ്. അച്ഛനുമായി യാതൊരു പ്രശ്‌നങ്ങളുമില്ല. യു.ഡി.എഫിന് ദോഷം വരുത്തുന്നതൊന്നും ചെയ്യില്ല. പാര്‍ട്ടി ചെയര്‍മാന്റെ കീഴില്‍ പാര്‍ട്ടിയെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അഴിമതിക്ക് കൂട്ടുനില്‍ക്കാതെ പ്രവര്‍ത്തിക്കണമെന്നാണ് അച്ഛന്‍ ആവശ്യപ്പെട്ടത്. ഇത് എന്റെ നിലപാടിനുള്ള അംഗീകാരമാണെന്നും ഗണേഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. <

Read More »

പിള്ള – ഗണേഷ് തര്‍ക്കം വീണ്ടും മുറുകുന്നു

> തിരുവനന്തപുരം : ബാലകൃഷ്ണപിള്ള – ഗണേഷ് കുമാര്‍ തര്‍ക്കം അനുരഞ്ജനത്തിലേക്കു നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ തിരുത്തി ഗണേഷിനെതിരേ വീണ്ടും പിള്ള രംഗത്ത്. നാളെ നടക്കാനിരിക്കുന്ന കേരള കോണ്‍ഗ്രസ്(ബി) നേതൃയോഗത്തില്‍ ഗണേഷിനു പങ്കെടുക്കാനാവില്ലെന്നും, മന്ത്രിയെ പിന്‍വലിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ട് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതോടെ പ്രശ്നങ്ങള്‍ അവസാനിക്കുകയാണെന്ന വിലയിരുത്തലുണ്ടായിരുന്നു.കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്നും, പാര്‍ട്ടി കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കുന്നു. കേരള കോണ്‍ഗ്രസിന്‍റെ നേതൃയോഗത്തിലേക്കു ഗണേഷിനെ ക്ഷണിക്കില്ലന്ന നിലപാടിലാണ് അദ്ദേഹം. പാര്‍ട്ടിപരമായ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിന്, ഗണേഷിന്‍റെ പെഴ്സണല്‍ സ്റ്റാഫിലെ ചില അംഗങ്ങളെ ...

Read More »

മൊബൈല്‍ നല്‍കിയില്ല; പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു

> പട്‌ന: രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തതില്‍ ക്ഷുഭിതനായ പതിമൂന്ന് വയസ്സുകാരന്‍ വിഷം കഴിച്ച് മരിച്ചു. ബിഹാറിലെ ഗയയിലാണ് സംഭവം. സെസാരി ഗ്രാമത്തിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ അങ്കിത്കുമാറാണ് കടുംകൈ ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കണമെന്ന് അങ്കിത് രക്ഷിതാക്കളോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവത്രെ.കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. സിവാന്‍ ജില്ലയില്‍ മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ മൊബൈല്‍ ഫോണ്‍ അച്ഛന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഒരു പന്ത്രണ്ട് വയസ്സുകാരന്‍ സ്വയം തീ കൊളുത്തി മരിച്ചിരുന്നു. <

Read More »

ബിട്ടി മൊഹന്തി കണ്ണൂരില്‍ പിടിയില്‍

> കണ്ണൂര്‍: ദേശീയതലത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ബലാല്‍സംഗക്കേസിലെ പിടികിട്ടാപ്പുള്ളി കണ്ണൂരില്‍ പിടിയിലായി. ജര്‍മ്മന്‍ യുവതിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയും ഒഡീഷയിലെ മുന്‍ ഡിജിപി ബിന്ദ്യഭൂഷണിന്‍റെ മകനുമായ ബിട്ടി ഹോത്ര മൊഹന്തിയാണ് കണ്ണൂരില്‍ പിടിയിലായത്. കണ്ണൂരില്‍ ഒരു ബാങ്കില്‍ വ്യാജപേരില്‍ ആന്ധ്രാസ്വദേശിയായി പ്രൊബേഷണറി ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍.2006 മാര്‍ച്ച് 21നാണ് കേസിന് ആസ്പദമായ സംഭവം. ഇരുപത്തിയൊന്നുകാരിയായ ജര്‍മ്മന്‍ യുവതിയെ രാജസ്ഥാനില്‍ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. കേസില്‍ അതിവേഗ കോടതി ബിട്ടിക്ക് ഏഴു വര്‍ഷം കഠിനതടവ് വിധിച്ചു. ...

Read More »