Home » News » കേരളത്തില്‍ ഭരണം ലീഗിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് – ഒ.രാജഗോപാല്‍

കേരളത്തില്‍ ഭരണം ലീഗിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് – ഒ.രാജഗോപാല്‍

കേരളത്തില്‍ ലീഗിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ഭരണം നടക്കുന്നതെന്നും തീവ്രവാദരംഗത്ത് നില്‍ക്കുന്നവരെ സംരക്ഷിക്കുന്ന നടപടിയാണ് ലീഗ് പിന്തുടരുന്നതെന്നും, ഇപ്പോള്‍ ഭരിക്കുന്നത് ലീഗും പാണക്കാട് തങ്ങളുമാണെന്നും ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന്റെ കൈയില്‍നിന്ന് വിദ്യാഭ്യാസ വകുപ്പ് എടുത്തുമാറ്റാന്‍ ഉമ്മന്‍ചാണ്ടി ധൈര്യം കാണിക്കണം. യു.ഡി.എഫ് ന്യൂനപക്ഷ പ്രീണനനയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

*