Home » News » Current Affairs (page 5)

Current Affairs

ചെറുവിമാനം തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു

> സൗത്ത് ഫ്ലോറിഡ വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന 12 വാഹനങ്ങള്‍ അഗ്നിക്കിരയായി. മരിച്ച മൂന്ന് പേരും വിമാനത്തിലുണ്ടായിരുന്നവരാണ്.എഞ്ചിന്‍ തകരാറായാ ഉടനെ അടിയന്തിരമായി നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നയുടനെയാണ് അപകടമുണ്ടായതെന്ന് സുരക്ഷാ വിഭാഗം തലവനായ ജോണ്‍ സാന്‍ ആജ്ഞലോ അറിയിച്ചു <

Read More »

തലസ്ഥാനത്ത് വീണ്ടും പൈപ്പ് പൊട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് രണ്ടാഴ്ചക്കിടെ മൂന്നാമതും പൊട്ടി. അരുവിക്കരയ്ക്കുസമീപമാണ് ബുധനാഴ്ച പൈപ്പ് പൊട്ടിയത്. മണ്ണന്തല, മെഡിക്കല്‍ കോളേജ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന 40 സെന്റീമീറ്റര്‍ വ്യാസമുള്ള കാസ്റ്റ് അയേണ്‍ പൈപ്പാണ് പൊട്ടിയത്. മെഡിക്കല്‍ കോളേജ് മേഖലയിലെ ജലവിതരണം തടസ്സപ്പെടും. കഴിഞ്ഞ ഞായറാഴ്ച രാത്രി അരുവിക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പൈപ്പ് പൊട്ടിയിരുന്നു. അതെ തുടര്‍ന്ന് തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് ജനവിതരണം മുടങ്ങുകയും ജനങ്ങള്‍ ദുരിതത്തിലാവുകയും ചെയ്തു. രണ്ടാഴ്ച്ചയ്ക്കിടെ ആദ്യം പൈപ്പ് പൊട്ടിയത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് തലേദിവസമയ ഫിബ്രവരി 25 നാണ്. അന്ന് നാലിടത്ത് ...

Read More »

സംസ്ഥാന ബജറ്റ്: കര്‍ഷകര്‍ക്ക് ആശ്വാസം; ക്ഷേമ മേഖലയ്ക്കു ഊന്നല്‍

> തിരുവനന്തപുരം: 2013-2014 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. സാമ്പത്തികമാന്ദ്യം തുടരുന്ന അവസ്ഥയിലും കേരളത്തിന്‌ വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിച്ചെന്നു കെ.എം. മാണി നിയമസഭയില്‍ അറീച്ചു. ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്ക് പലിശ രഹിത വയ്പ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനു വേണ്ടിയുള്ള പലിശ സഹകരണ ബാങ്കുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കും. വിവിധ ക്ഷേമ പെന്‍ഷനുകളും ബജറ്റില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. റവന്യൂ വരുമാനം 20 ശതമാനത്തിലേറെ വര്‍ധിപ്പിച്ചു. വിലക്കയറ്റം നിമിത്തം സംസ്ഥാനത്തിലെ സമ്പത്ത് പുറത്തേക്കു പോകുന്നതായും ധനമന്ത്രി ബജറ്റ് ...

Read More »

കേരള ക്രിക്കറ്റ് അസോസിഷേന്‍ സെക്രട്ടറി ടി സി മാത്യുവിനെതിരെ വിജിലന്‍സ് അന്വേഷണം

> ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മാണത്തിലെ അഴിമതിയെ കുറിച്ച് തുടരന്വേഷണത്തിന് വിജിലന്സ് ഡയറക്ടര്‍ ഉത്തരവിട്ടു. നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പ്രാഥമികാന്വേഷണറിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. . ഇടക്കൊച്ചിയിലെ 23.95 ഏക്കര്‍ സ്ഥലമാണ് വിവാദത്തിലുള്‍പ്പെട്ടിരിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിഷേന്‍ സെക്രട്ടറി ടി സി മാത്യുവാണ് കേസില്‍ ഒന്നാംപ്രതി. ആകെ പതിമൂന്ന് പ്രതികളാണുള്ളത്. കെസിഎ ഭാരവാഹികളടങ്ങിയ സ്റ്റേഡിയം കമ്മിറ്റി ഭൂമി വാങ്ങുന്നതിലുള്‍പ്പെടെ ക്രമക്കേട് കാട്ടിയെന്നാണ് വിജിലന്‍സ്പ്രാഥമിക അന്വേഷണത്തില് കണ്ടെത്തിയത്. <

Read More »

ബ്ലെസ്സിയുടെ ‘കളിമണ്ണ് ശ്രദ്ധാകേന്ദ്രമാകുന്നു.

> ബ്ലെസ്സിയുടെ ‘കളിമണ്ണ്’ എന്ന ചിത്രം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. പ്രധാന വേഷം ചെയ്യുന്ന ശ്വേത മേനോന്റെ പ്രസവരംഗം ചിത്രീകരിച്ചതിന്റെ പേരില്‍ വിവാദത്തിലായ ചിത്രത്തില്‍ പ്രിയദര്‍ശന്‍ അഭിനയിക്കുന്നു. പ്രിയദര്‍ശനായി തന്നെയാണ് അദ്ദേഹം സിനിമയില്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെടുക. സംവിധായകന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പ്രിയന്‍ അഭിനയിക്കാന്‍ സമ്മതം മൂളിയത്. പ്രസവത്തിന് ശേഷം വിശ്രമം കഴിഞ്ഞ് ശ്വേത മേനോന്‍ സിനിമയുടെ മുംബൈയില്‍ പുരോഗമിക്കുന്ന രണ്ടാം ഷെഡ്യൂളില്‍ അഭിനയിച്ചുതുടങ്ങി. മകള്‍ സബൈനയേയും സിനിമയില്‍ കാണാം.മാര്‍ച്ച് ഒടുവില്‍ പ്രിയന്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിക്കുംപ്രസവത്തിന് ശേഷം വിശ്രമം കഴിഞ്ഞ് ശ്വേത മേനോന്‍ സിനിമയുടെ മുംബൈയില്‍ ...

Read More »

ഉപയോഗം കുറഞ്ഞതിനെ തുടര്‍ന്ന് ആര്‍.എസ്.എസ്.ന്യൂസ്ഫീഡ് സര്‍വീസ് നിര്‍ത്തലാക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചു.

> ഉപയോഗം കുറഞ്ഞതിനെ തുടര്‍ന്ന് തങ്ങളുടെ ആര്‍.എസ്.എസ്.ന്യൂസ്ഫീഡ് സര്‍വീസ് നിര്‍ത്തലാക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചു. അടുത്ത ജൂലായില്‍ ‘ഗൂഗിള്‍ റീഡര്‍’ നിര്‍ത്തലാക്കും.ഉത്പന്നങ്ങളുടെ എണ്ണം കുറയ്ക്കാനും, നിശ്ചിത എണ്ണം ഉത്പന്നങ്ങളിലും സര്‍വീസുകളിലും കൂടുതല്‍ ശ്രദ്ധിക്കാനും നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഗൂഗിള്‍ സൂചിപ്പിച്ചു. ഗൂഗിള്‍ റീഡറിന്റെ ഉപയോഗം കാര്യമായി കുറഞ്ഞ കാര്യം ഗൂഗിള്‍ അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ ചൂണ്ടിക്കാട്ടി. ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസായ ഗൂഗിള്‍ പ്ലസിലേക്ക് (Google+) കൂടുതല്‍ ആളെ ആകര്‍ഷിക്കാനാണ്, ജനപ്രിയമല്ലാത്ത മറ്റ് സര്‍വീസുകള്‍ ഗൂഗിള്‍ നിര്‍ത്തലാക്കുന്നത്. ഗൂഗിള്‍ റീഡറിലുള്ള ഡേറ്റ പകരം സര്‍വീസുകളില്‍ ഉപയോഗിക്കണം ...

Read More »

ആള്‍മാറാട്ടക്കേസില്‍ ബിട്ടിയുടെ അച്ഛനും പ്രതിയാക്കാന്‍ സാധ്യത.

> ബിട്ടിഹോത്ര മൊഹന്തി ആള്‍മാറാട്ടക്കേസില്‍ ബിട്ടിയുടെ അച്ഛനും ഒഡിഷ മുന്‍ ഡി.ജി.പി.യുമായ ബി.ബി.മൊഹന്തിയെയും പ്രതിയാക്കാന്‍ സാധ്യത. ബിട്ടിക്ക് പരോളിലിറങ്ങി മുങ്ങാന്‍ സൗകര്യമൊരുക്കിയതിനു പുറമെ പിന്നീട് രാഘവ് രാജനായി ആള്‍മാറാട്ടം നടത്താന്‍ ഒത്താശ ചെയ്തതിനും തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണിത്പിതാവിനെതിരെ നേരത്തേ രാജസ്ഥാനില്‍ കേസുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് 2007 ആഗസ്തില്‍ ഒഡിഷ ഡി.ജി.പി. സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീട് ഇദ്ദേഹം സര്‍വീസില്‍നിന്ന് വിരമിച്ചു. ഒഡീഷയിലേക്ക് പോയിട്ടുള്ള അന്വേഷണസംഘം ബി.ബി.മൊഹന്തിയെ ചോദ്യംചെയേ്തക്കും. പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയുമ്പോള്‍ അമ്മാവനും അമ്മായിയുമെന്ന പേരില്‍ രണ്ടുപേര്‍ ബിട്ടിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇത് മാതാപിതാക്കളാണെന്ന് ...

Read More »

പ്രതിസന്ധിയിലകപ്പെട്ട കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി സഹായം

> തിരുവനന്തപുരം: പ്രതിസന്ധിയിലകപ്പെട്ട കെഎസ്ആര്‍ടിസിക്കു 100 രൂപയുടെ ധനസഹായം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതുള്‍പ്പെടെ ഗതാഗത മേഖലയ്ക്കു ഒട്ടേറെ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗരങ്ങളിലെ ഗതാഗത കുരുക്കു നിയന്ത്രിക്കുന്നതിനായി ആറു മീറ്ററില്‍ കുറഞ്ഞ വീതിയുള്ള റോഡുകളുടെ വീതി വര്‍ധിപ്പിക്കും. ഇതിനായുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കും. നഗരങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുവാനും പദ്ധതിയുണ്ട്. ഇതിനുവേണ്ടി യന്ത്രവല്‍കൃത പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. ദീര്‍ഘദൂര യാതക്കാര്‍ക്ക് യാത്ര എളുപ്പമാക്കാന്‍ എല്ലാ ജില്ലകളിലും ബസ്സുകള്‍ക്കായി വൈറ്റില മോഡല്‍ മൊബിലിറ്റി ഹബുകള്‍ സ്ഥാപിക്കും. നിലവിലെ റോഡുകള്‍ ഹൈവേകള്‍ ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്. ...

Read More »

പാലക്കാട്‌ വാഹനാപകടം 2 പേര്‍ മരിച്ചു

> പാലക്കാട് ടി.ബി റോഡില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കുകളിലിടിച്ച് രണ്ടുപേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. ആലത്തൂര്‍ തച്ചന്‍കാട് പണിക്കത്ത് വീട്ടില്‍ അശിന്‍കുമാര്‍(38), നൂറണി കൈകുത്തി പറമ്പില്‍ മത്തായി(57) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രന്‍, സുനില്‍കുമാര്‍ എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റു രണ്ടുപേരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മരിച്ച അശ്വിന്‍കുമാര്‍ വടവന്നൂര്‍ പഞ്ചായത്ത് യു.ഡി ക്ളാര്‍ക്കാണ്. മത്തായി റിട്ട. അധ്യാപകനാണ്. പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും മലമ്പുഴയിലേക്ക് പോവുകയായിരുന്ന എസ്.പി.ടി ബസാണ് ...

Read More »

ഹൈദരാബാദ് ഇരട്ടസ്ഫോടനം-ആറ് പേര് കസ്റ്റഡിയില്‍

> ഹൈദരാബാദ്: ഹൈദരാബാദ്     ഇരട്ടസ്ഫോടനക്കേസില്‍  ആറ് പേരെ എന്‍ഐഎ കസ്റ്റഡിയിലെ‍ടുത്തു. എന്‍ഐഎ കസ്റ്റഡിയിലുള്ള ഉബൈദ് ഉര്‍ രഹ്മാനില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ പ്രകാരമാണ് പുതിയ അറസ്റ്റ്.സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മുജാഹിദ്ദീനിലെ ഉബൈദ് ഉര്‍ റഹ്മാനെ ഇന്നലെയാണ് ദില്ലി കോടതി ഏഴ് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് ഇപ്പോഴത്തെ അറസ്റ്റ്. ബീഹാറിലെ മംഗറില്‍ നിന്നാണ് ആറ് പേരെ എന്‍ഐഎ കസ്റ്റ‍ഡിയിലെടുത്തത്. ആറ് പേരെയും എന്‍ഐഎ ചോദ്യം ചെയ്ത് വരികയാണ്.സ്ഫോടനത്തിന്‍റെ ഗൂഡാലോചന നടന്നത് പാകിസ്ഥാനിലാണെന്ന് എന്‍ഐഐ നേരത്തേ ...

Read More »