Home » News » Current Affairs (page 4)

Current Affairs

മനുഷ്യന്‍ കാടേറുമ്പോള്‍ നാടേറുന്ന മയില്‍….

> വനമാകെ കരിഞ്ഞപ്പോള്‍ മയിലുകള്‍ കാടു വിട്ടു നാട് കേറുന്നു.ഇത് കൊല്ലം ചാത്തന്നൂര്‍ അടുത്ത് പരവൂര്‍ നിന്നുള്ള കാഴ്ച.ഇവിടെ അടുത്തെങ്ങും കാടുകളില്ല.കായല്‍ തീരമാണ്.ദേശീയ പാതയുടെ പടിഞ്ഞാറ് വശം.. പരവൂര്‍ പൊഴിക്കര ഇന്ദ്രപ്രസ്ഥത്തില്‍ ഇന്ദ്രജിത്ത് എടുത്ത ചിത്രം. ഈ പ്രദേശത്ത് മയിലുകള്‍ വരാന്‍ ഒരു സാധ്യതയും ഇല്ല.അടുത്തെങ്ങും കാടില്ല.മയിലിനെ ആരും വളര്‍ത്തുന്നുമില്ല.ഒരു നൊടി നേരത്തെ അന്ധാളിപ്പിനു ശേഷം ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായ ഇന്ദ്രജിത് മയിലിന്റെ ചിത്രമെടുത്തു.കുറെ നേരം അവിടെയൊക്കെ ചുറ്റി പ്പറ്റി നിന്ന ശേഷം കായല്‍ തീരം ലക്ഷ്യമാക്കി മയില്‍ പറന്നു പോയി. ഇത് വരാനിരിക്കുന്ന ...

Read More »

ബോളീവുഡ് താരം സല്‍മാന്‍ഖാനെതിരായ പ്രാരംഭവാദം കേള്‍ക്കുന്നത് ഏപ്രില്‍ 8 ലേക്ക് മാറ്റി

> മുംബൈ: 2002ല്‍ മുബൈയിലെ റോ‍ഡരികില്‍ കിടന്നുറങ്ങിയവര്‍ക്ക് മേല്‍ കാര്‍ ഓടിച്ചു കയറ്റിയ കേസില്‍ ബോളീവുഡ് താരം സല്‍മാന്‍ഖാനെതിരായ പ്രാരംഭവാദം കേള്‍ക്കുന്നത് മുബൈ സെഷന്‍സ് കോടതി ഏപ്രില്‍ 8 ലേക്ക് മാറ്റി. കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ സല്‍മാന്‍ ഹാജരാവാന്‍ കൂടുതല്‍ സമയം ചോദിച്ചതിനെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്. ചെറുകുട കുറ്റങ്ങള്‍ക്കുള്ള ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും കേസ് സെഷന്‍സ് കോടതിയില്‍ എത്തുകയായിരുന്നു. ആദ്യദിനത്തില്‍ സെഷന്‍സ് കോടതിയില്‍ ഹാജരാവാന്‍ മജിസ്ട്രേറ്റ് സല്‍മാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സെഷന്‍സ് കോടതി വാറണ്ട് നല്‍കിയിരുന്നില്ല. നരഹത്യാ കുറ്റം കൂട്ടിചേര്‍ത്തതിന് എതിരെ സല്‍മാന്‍ ...

Read More »

ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

> ഇടുക്കി ജില്ലയിലെ രാജാക്കാടിനടുത്ത് മുല്ലക്കാനത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.തിരുവനന്തപുരം വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ 41 വിദ്യാര്‍ഥികളാണ് ബസ്സിലുണ്ടായിരുന്നത്. കോളേജിലെ അവസാനവര്‍ഷ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ഥികളാണ് ദുരന്തത്തിനിരയായത്. മൂന്നാറിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. 28 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമാണ് ബസ്സിലുണ്ടായിരുന്നത്. മൂന്നുപേരുടെ മൃതദേഹങ്ങള്‍ രാജാക്കാട് സ്വകാര്യ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നു പേരുടെ മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആസ്പത്രിയിലാണുള്ളത്.മരിച്ചവരില്‍ കൊല്ലം കരുനാഗപ്പള്ളി ...

Read More »

മുഹൂര്‍ത്ത സമയത്ത് വധു കാലുമാറി: 15 ദിവസം മാത്രം അടുപ്പമുള്ള കാമുകന്റെ കൈപിടിച്ചു

> മുഹൂര്‍ത്ത സമയത്ത് യുവതി കാലുമാറിയതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. കതിര്‍മണ്ഡപത്തില്‍ നിന്ന് ഇറങ്ങി യുവതി വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കാമുകന്റെ കൈപിടിച്ചു. ഇതേത്തുടര്‍ന്ന് വിവാഹച്ചടങ്ങ് സംഘര്‍ഷത്തില്‍ കലാശിച്ചു. വധൂവരന്മാരുടെ ബന്ധുക്കള്‍ കാമുകനെ കൈകാര്യം ചെയ്തുഞായറാഴ്ച രാവിലെ 11-ന് ആയിരുന്നു സംഭവം.വരന്‍ താലികെട്ടാനൊരുങ്ങുമ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ച് യുവതി നിലപാട് അറിയിച്ചത്. വരന്‍ താലികെട്ടേണ്ടെന്നും താലി കെട്ടേണ്ടയാള്‍ ഇവിടെ ഉണ്ടെന്നും വിളിച്ചുപറഞ്ഞ് യുവതി അവിടെയുണ്ടായിരുന്ന കാമുകന്റെ അരികിലെത്തി. കാമുകന്‍ സ്തംഭിച്ചുനില്‍ക്കുമ്പോള്‍ ചിലര്‍ കാമുകനെ കൈകാര്യം ചെയ്തു. ഒടുവില്‍ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ...

Read More »

ഇ എം എസിനെ ചെരുപ്പ് കൊണ്ടെറിഞ്ഞു എന്ന കള്ളക്കഥ പൊളിയുന്നു….

> ഇ  എം എസിനെ ചെരുപ്പ് കൊണ്ടെറിഞ്ഞു എന്ന കള്ളക്കഥ പൊളിയുന്നു…. സഖാവ് ഇ എം എസിന്റെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് ഇ എം എസിന്റെ മരുമകനും മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ഉം ആയിരുന്ന സി കെ ഗുപ്തന്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലും ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലും എഴുതിയ ‘സഭയിലെ ചെരിപ്പേറ്’ എന്ന അനുസ്മരണമാണ് വസ്തുതാപരമായ വിശകലനത്തില്‍ പോളിയുന്നത്. ശ്രീ ഗുപ്തന്റെ വാക്കുകളില്‍നിന്ന്… ‘….അടിയന്തിരാവസ്ഥക്കാലം. ഇ എം എസ്സും എ കെ ജി യും ജയിലില്‍ അല്ല. ഒളിവിലുമല്ല. അറസ്റ്റു ഭീതിയുമില്ല.ചിലപ്പോള്‍ അറസ്റ്റുചെയ്യും. ...

Read More »

എസ് എസ് എൽ സി പരിക്ഷയിൽ ക്രമകേട്‌ നടത്തിയതിന്1300 ലധികം വിദ്യർതികളെ പുറത്താകി

> ബീഹാറിൽഎസ്എസ്എൽസി പരിക്ഷയിൽ ക്രമകേട്‌ നടത്തിയതിന് 1300 ലധികംവിദ്യർതികളെപുറത്താകികുട്ടുനിന്നതിനു 100ലധികം രക്ഷിതകളെയും അറസ്റ്റ് ചെയ്തു .13 ലക്ഷം വിദ്യർതികളാണ് ബീഹാറിൽ എസ് എസ്  എൽ സി പരിക്ഷ എഴുതുന്നത് പരിക്ഷ തുടങ്ങിയ ബുധാനാഴ്ച 254 പേരാണ് നടപടി നേരിട്ടത് പിന്നിട് ഓരോ ദിവസവും 300 ലതികം പേര് വീധം നടപടി പരിക്ഷയിൽ വ്യാപകമായി കൃത്രിമം നടത്തിയതിനാണ് നടപടിയെന്ന് ബീഹാർ സ്കൂൾ പരിക്ഷ ബോർഡ്‌  അറിയിച്ചു <

Read More »

ദേശീയ പുരസ്‌കാരം തന്റെ മകന്റെ ഭാഗ്യമായി കാണുന്നുവെന്ന് അഞ്ജലി മേനോന്‍.

> ആദ്യത്തെക്കുട്ടിക്കൊപ്പം പിറന്നുവീണ ‘ഉസ്താദ് ഹോട്ടല്‍’ എന്ന സിനിമയിലെ സംഭാഷണത്തിന് ലഭിച്ച ദേശീയ പുരസ്‌കാരം തന്റെ മകന്റെ ഭാഗ്യമായി കാണുന്നുവെന്ന് തിരക്കഥാകൃത്ത് അഞ്ജലി മേനോന്‍. സ്‌ക്രിപ്റ്റ് എഴുതാന്‍ വേണ്ടി മലയാളം പഠിച്ചയാളാണ് ഞാന്‍. ചെറുപ്പത്തില്‍ മലയാളം പഠിക്കാന്‍ ഭാഗ്യമുണ്ടായില്ല. ഇപ്പോഴും മലയാളം ശരിക്ക് വഴങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ എന്തെഴുതുന്നതും ആത്മാര്‍ഥമായിട്ടാണ്. ‘ഉസ്താദ് ഹോട്ടല്‍’ കണ്ട് പ്രേക്ഷകര്‍ നല്‍കിയ നല്ല വാക്കുകളായിരുന്നു ആദ്യത്തെ അവാര്‍ഡ്. ഒരേസമയം, പ്രേക്ഷകര്‍ക്കും അവാര്‍ഡ് ജൂറിക്കും ഇഷ്ടപ്പെടുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ഉസ്താദ് ഹോട്ടലിലെ കോഴിക്കോടന്‍ സംഭാഷണശൈലി വിജയിക്കുമോയെന്ന് ആദ്യം സംശയമായിരുന്നു.സ്‌ക്രിപ്റ്റ് തിരക്കഥാകൃത്തില്‍ നിന്ന് ...

Read More »

കെ എസ് ആർ ടി സി കോടതിയിലേക്ക്

> കൊച്ചി: കോര്‍പറേഷന് നല്‍കിയിരുന്ന ഡീസല്‍ സബ്സിഡി പുന:സ്ഥാപിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. സാധാരണ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന നിരക്കില്‍ കെഎസ്ആര്‍ടിസിക്കും ഡീസല്‍ ലഭ്യമാക്കണമെന്നാണ് കോര്‍പറേഷന്റെ ആവശ്യം.സ്വകാര്യ ബസുകള്‍ക്ക് സാധാരണ വിലയില്‍ ഡീസല്‍ ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ നിന്ന് കൂടിയ വില ഈടാക്കുന്നത് അനുവദിക്കാനാവില്ല.കേന്ദ്രസര്‍ക്കാര്‍ തീരുമാന പ്രകാരം വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ സബ്സിഡി എണ്ണ കമ്പനികള്‍ എടുത്തു കളഞ്ഞിരുന്നു. കെഎസ്ആര്‍ടിസിയെയും വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് കോര്‍പറേഷന് ഡീസലിന് അധികനിരക്ക് നല്‍കേണ്ടിവന്നത്.പൊതു ഗതാഗതസംവിധാനമെന്ന നിലയില്‍ ഭരണഘടനാപരമായ ...

Read More »

വിവിധ സംസ്ഥാനങ്ങളിലെ തെളിവെടുപ്പിന് ശേഷം ബിട്ടി മൊഹന്തിയെ കണ്ണൂരിലേക്ക് കൊണ്ടുവന്നു.

> കണ്ണൂർ: വിവിധ സംസ്ഥാനങ്ങളിലെ തെളിവെടുപ്പിന് ശേഷം ബിട്ടി മൊഹന്തിയെ കണ്ണൂരിലേക്ക് കൊണ്ടുവന്നു. അന്വേഷണത്തില്‍ രാഘവ് രാജ് എന്ന പേരില്‍ കണ്ണൂരിലെ ബാങ്കില്‍ ജോലി ചെയ്തത് ബിട്ടി തന്നെയെന്ന് പൊലീസിന് വ്യക്തമായി. അതുകൊണ്ടുതന്നെ തല്‍ക്കാലം ഡി എന്‍ എ പരിശോധന വേണ്ടെന്ന നിലപാടിലാണ് പൊലീസ്. അറസ്റ്റിലായത് ബിട്ടിയാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കാനാണ് കേരള പൊലീസ് രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് പോയത്. അന്വേഷണം വിജയകരമാണെന്നും പൊലീസ് സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. രാജസ്ഥാനിലെ ജയിലിലാണ് ബിട്ടിയെയുംകൊണ്ട് ആദ്യം തെളിവേടുപ്പ് നടത്തിയത്. വിദേശ യുവതിയെ പീഡിപ്പിച്ച കേസില്‍ ...

Read More »

ശക്തികുളങ്ങരയില്‍ വാഹനാപകടം:തൃശൂര്‍ ആര്‍ഡിഒയും ഡ്രൈവറും മരിച്ചു

> കൊല്ലം ശക്തികുളങ്ങരയില്‍ കാറും ബസും കൂട്ടിയിടിച്ച് തൃശൂര്‍ ആര്‍ഡിഒയും ഡ്രൈവറും മരിച്ചു.കെ എന്‍ രവീന്ദ്രന്‍ ഡ്രൈവര്‍ എം.വി. ദാസ് എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന ആര്‍ഡിഒയുടെ വാഹനം കൊല്ലത്തു നിന്നും ചവറഭാഗത്തേക്ക് പോയ ബസുമായാണ് കൂട്ടിയിടിച്ചത്. ഇരുവരുടേയും മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. <

Read More »