Home » News » Current Affairs (page 3)

Current Affairs

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം.

> ഗണേഷ് കുമാര്‍ വിഷയത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. ഇന്ന് സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ഗണേഷിന്റെ രാജി വാര്‍ത്തയുള്ള വര്‍ത്തമാന പത്രങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ബഹളം തുടങ്ങുകയായിരുന്നു. ചോദ്യോത്തരവേള കഴിഞ്ഞ് പ്രതിപക്ഷത്തിന് വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും അംഗങ്ങള്‍ പിന്മാറിയില്ലപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ കുറച്ചുനേരത്തേയ്ക്ക് സഭാ നടപടികള്‍ നിര്‍ത്തിവച്ചു.സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. മന്ത്രിയുടെ ഗാര്‍ഹികപീഡനത്തെക്കുറിച്ചുള്ള പരാതി ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പരാതി സ്വീകരിച്ചില്ലെന്നും ഈ ...

Read More »

ഭാര്യ ശാരീരികമായി ഉപദ്രവിച്ചുവെന്ന് മന്ത്രി ഗണേഷ് കുമാര്‍. വിവാഹമോചനത്തിന് ഹര്‍ജി നല്‍കി

> തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിന്റെ മുമ്പില്‍ വെച്ച് ഭാര്യ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് മന്ത്രി ഗണേഷ് കുമാര്‍.ജീവിതത്തില്‍ താന്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിട്ടപ്പോള്‍ ഭാര്യയായ യാമിനി ഒപ്പം നിന്നില്ലെന്നും ശാരീരികമായി പോലും തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം ചേര്‍ന്ന് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നും കാണിച്ചാണ് ഗണേഷ് വിവാഹമോചനത്തിനു ഹര്‍ജി കൊടുത്തു ഭാര്യ ദേഹോപദ്രവം ഏല്‍പ്പിച്ചതിന്റെ ഫോട്ടോകളും ഗണേഷ് കുടുംബകോടതയില്‍ സമര്‍പ്പിച്ചു. ഭാര്യ തനിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും ഗണേഷിന്റെ ഹര്‍ജിയിലുണ്ട്.ഫെബ്രുവരി 22നാണ് പേഴ്സണല്‍ അസിസ്റ്റന്റിന്റെ മുന്നില്‍വെച്ച് ഭാര്യ തന്നെ മര്‍ദ്ദിച്ചതെന്നും യിഗണേഷ് ല്‍ പറയുന്നു.യാമിനിയുമായി ...

Read More »

ബാക്കി ഇനി തമിഴിൽ

> മൊഴിമാറ്റ ചിത്രങ്ങളിലൂടെ സ്റ്റൈലിഷ് സ്റ്റാറായ അല്ലു അര്‍ജ്ജുന്‍ തമിഴകത്ത് ചുവടുവെക്കുന്നു ബോസ് എങ്കിര ഭാസ്‌കരന്‍, ഒരു കാല്‍ ഒരു കണ്ണാടി എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രാജേഷ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് അല്ലു തമിഴകത്തേക്ക് എത്തുന്നത്. മലയളത്തിലേതുപോലെ തമിഴിലും അല്ലുഅർജുനെ പ്രേഷകർസ്വികരിക്കുമെന്നാണ് സംവിധായന്റെ വിശ്വാസം .കാര്‍ത്തിക് നായകനാകുന്നു ഓള്‍ ഇന്‍ ഓള്‍ അഴക് രാജ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ രാജേഷ്. ഈ ചിത്രത്തിന് ശേഷമായിരിക്കും രാജേഷ് അല്ലു ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുക. <

Read More »

വേമ്പനാട്ട് കായലില്‍ രണ്ട് വിദ്യാര്‍ഥികളെ കാണാതായി മൂന്നു വിദ്യാര്‍ഥികള്‍ രക്ഷപെട്ടു

> വേമ്പനാട്ട് കായലില്‍ രണ്ട് വിദ്യാര്‍ഥികളെ കാണാതായി. വിദ്യാര്‍ഥികളായ സൂരജ് (15), സൂരജിന്റെ ബന്ധു പുറക്കാട് സ്വദേശി ദിപു എന്നിവരെയാണ് പെരുമ്പളം ദ്വീപിന് സമീപംകാണാതായത്.ഇവര്‍ക്കൊപ്പം വെള്ളത്തില്‍ വീണ മൂന്നു വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടിട്ടുണ്ട്. അവധിദിനത്തില്‍ സൂരജിന്റെ വീട്ടിലേക്ക് എത്തിയ സുഹൃത്തുകളാണ് അപകടത്തില്‍ പെട്ടത്.പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.നിഖില്‍, നിഖില്‍ദാസ്, അമല്‍ എന്നീ വിദ്യാര്‍ഥികളെയാണ് നാട്ടുകാര്‍ രക്ഷപെടുത്തിയത്. പൂച്ചാക്കലില്‍ നിന്നുള്ള പോലീസ് സംഘവും ചേര്‍ത്തലയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ടു. <

Read More »

ബോളിവുഡ് താരം സഞ്ജയ് ദത്ത് ദയ അര്‍ഹിക്കുന്നുവെന്ന് മോഹൻ ലാലും രജനികാന്തും

> 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് ദയ അര്‍ഹിക്കുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. കഴിഞ്ഞ 20 വര്‍ഷമായി സഞ്ജയ് ദത്തിനെ തനിക്കറിയാം.പ്രതിസന്ധികളെ അതിജീവിച്ച നല്ലവനായ വ്യക്തിയാണ് സഞ്ജയ് ദത്തെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. സഞ്ജയ് ദത്തിനെതിരായ വിധി തന്നെ വേദനിപ്പിച്ചേന്നും അദ്ദേഹം നേരിടുന്ന പ്രശ്‌നത്തിനു പരിഹാരമുണ്ടാകാന്‍ദൈവത്തോടു പ്രാര്‍ഥിക്കുമെന്നും തമിഴ് സുപ്പർ സ്റ്റാർ രജനികാന്ത് കഴിഞ്ഞ ദിവസം പറഞ്ഞു.ഭരണഘടനയുടെ 161 മത് വകുപ്പ് പ്രകാരം സഞ്ജയ് ദത്തിന് മാപ്പ് നല്‍കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നും സ്‌ഫോടനത്തില്‍ സഞ്ജയ് ദത്തിനെ ...

Read More »

ബസ്, ലോറി ഏപ്രില്‍ ഒന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നു

> ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനയില്‍ പ്രതിഷേധിച്ച് ബസ്, ലോറി, കണ്ടെയ്‌നര്‍ ലോറി, ടിപ്പര്‍, മിനി ലോറികള്‍, മറ്റു ചരക്കുവാഹനങ്ങള്‍ എന്നിവ ഏപ്രില്‍ ഒന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്ക് 105 ശതമാനം വര്‍ധിപ്പിക്കുകവഴി കനത്ത ഭാരമാണ് ഇന്‍ഷൂറന്‍സ് റഗുലേറ്ററി ഡെവലപ്‌മെന്‍റ് അതോറിറ്റിയും സര്‍ക്കാരും ചേര്‍ന്ന് ചുമത്തിയിരിക്കുന്നതെന്ന് 10 ടണ്‍ വരെ ലോഡ് കയറ്റാവുന്ന ലോറികള്‍ക്കു നിലവിലുള്ള പ്രീമിയം 14206രൂപയാണ്. അത് 29794 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് 50400 രൂപയോളം പ്രീമിയം അടക്കേണ്ടി വരും ...

Read More »

രക്തബാങ്കില്‍ നിന്നും എച്ച് ഐ വി ബാധിച്ച രക്തം കുട്ടിയുടെ ശരീരത്തില്‍ കയറി

> ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച എട്ടുവയസ്സുകാരിക്ക് എച്ച് ഐ വി ബാധയേറ്റതായി കണ്ടെത്തി. വയനാട് സ്വദേശിനിയായ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എച്ച് ഐ വി ബാധയില്ലെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇതോടെ രക്തബാങ്കില്‍ നിന്നും എച്ച് ഐ വി ബാധിച്ച രക്തം കുട്ടിയുടെ ശരീരത്തില്‍ കയറ്റിയതോ, ആസ്പത്രിയില്‍ നിന്നും ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിച്ചതോ ആകാം വൈറസ് ബാധിക്കനിടയാക്കിയത് കുട്ടിക്ക് എച്ച് ഐ വി ബാധിച്ചതായി ആരോഗ്യവകുപ്പ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും മാനന്തവാടി ജില്ലാ ആസ്പത്രിയിലും കുട്ടിയെ ചികിത്സിച്ചിരുന്നു. അപൂര്‍വ്വ രോഗമായ ...

Read More »

കൊച്ചി മെട്രോ -297.75 കോടി രൂപ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു

> കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായി 297.75 കോടി രൂപ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.തുക അനുവദിക്കുന്നതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാറില്‍നിന്നു കത്തു ലഭിച്ചതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) അറിയിച്ചു. 209.25 കോടി രൂപ ഭൂമി ഏറ്റെടുക്കലിനും ബാക്കി പദ്ധതിയിലെ സര്‍ക്കാര്‍ ഓഹരിയുമാണ്.തുക ലഭിക്കുന്നതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍ <

Read More »

സുകുമാരി വിടവാങ്ങി …

> ചെന്നൈ: പ്രശസ്ത നടി സുകുമാരി (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ ആയിരുന്നു അന്ത്യം. പൊള്ളലേറ്റതിനെ തുടര്‍ന്ന് ചെന്നൈയിലെ ആസ്പത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം അവരെ ഡയാലിസിസിന് വിധേയയാക്കിയിരുന്നു.ഫിബ്രവരി 27ന് വീട്ടിലെ പ്രാര്‍ഥനാമുറിയില്‍ നിലവിളക്ക് തെളിയിക്കവേ തീ പടര്‍ന്നുപിടിച്ചാണ് സുകുമാരിക്ക് കൈകകളിലും ശരീരത്തിലും പൊള്ളലേറ്റത്. ഇതേത്തുടര്‍ന്ന് സുകുമാരി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായിരുന്നു. അണുബാധയുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി സുകുമാരിയെ പ്രത്യേക വാര്‍ഡിലാണ് കിടത്തിയിരുന്നത്. ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റ സുകുമാരി അപകടനില തരണം ചെയ്തുവെന്ന് ആസ്പത്രി അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൂജപ്പുര ...

Read More »

ഡൽഹിയിൽ രണ്ടിടങ്ങളിലുണ്ടായ വെടിവെപ്പിൽ ബി എസ് പി നേതാവ് മരിച്ചു

> ഡൽഹിയിൽ രണ്ടിടങ്ങളിലുണ്ടായ വെടിവെപ്പിൽ ബി എസ് പി നേതാവും ബിസിനെസ്സുകാരനും മായ ദീപക് ഭര ദ്വാജും ഒരു യുവതിയും മരിച്ചു. സ്റ്റെഷനിലെ എസ്‌കലേറ്റില്‍ വെച്ചാണ് യുവതിക്കും അച്ഛനും നേര്‍ക്ക് വെടിവെയ്പുണ്ടായത്. മരണമടഞ്ഞ യുവതിയുടെ ഭര്‍ത്താവാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ യുവതിയുടെ അച്ഛന്റെ നില ഗുരുതരമാണ്.വസന്ത്കുഞ്ജിലെ ദീപക് ഭരദ്വാജിന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസില്‍  കറുത്ത നിറത്തിലുള്ള ഒരു സ്കോഡ കാറിലെത്തിയ രണ്ടാഗ സംസംഘം വെടിയുതിര്‍ക്കുകയായിരുന്നു. കൃത്യത്തിന് ശേഷം അക്രമികള്‍ രക്ഷപെടുകയും ചെയ്തു.  കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ഥിയായിരുന്നു ദീപക് ഭരദ്വാജ്. ഏകദേശം 600 ...

Read More »