Home » News » Current Affairs (page 2)

Current Affairs

18 തികയാത്തവര്‍ക്ക് ഫേസ്ബുക്ക്‌ അക്കൗണ്ട് – ഹൈക്കോടതി വിശദീകരണം തേടി

> ന്യൂഡല്‍ഹി: 18 വയസ്സ് തികയാത്തവര്‍ക്ക് ഫേസ്ബുക്ക്‌ അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ അക്കൗണ്ട് എടുക്കുന്നതിനെ കുറിച്ച് ഡല്‍ഹി ഹൈക്കോടതി വിശദീകരണം തേടി. 10 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ സത്യവാങ്ങ്മൂലം നല്‍കാനാണ് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. നിയമം അനുവദിക്കാതിരുന്നിട്ടും എങ്ങനെയാണ് പതിമൂന്നുകാരന് പോലും ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കാനായത് എന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന് പുറമെ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളും മെയ് 13 ന് മുമ്പ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. ജസ്റ്റിസ്മാരായ ബി.ഡി അഹമ്മദ്, വിഭു ബക്രു എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഈ ഉത്തരവ്. ബി.ജെ.പിയുടെ മുന്‍ ...

Read More »

ഷോപ്പിംഗ് കോംപ്ലക്സിനു തീപിടിച്ച് 4 പേർ മരിച്ചു

> കോയമ്പത്തൂരില്‍ ഷോപ്പിംഗ് കോംപ്ലക്സിനു തീപിടിച്ച് 4 പേർ മരിച്ചു നിരവധി പേർക്ക് പരിക്ക് മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.അവിനാശിയിലെ ലക്ഷ്മി മില്‍സിന് സമീപമുള്ള കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി.അഗ്നിശമന സേനയുടെ അഞ്ചു യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി വ്യാപാരസ്ഥാപനങ്ങളും സ്വകാര്യ ബാങ്കും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്.ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ അധികം തീപടരാതെ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീയണക്കാന്‍ ഹെലിക്കോപ്ടറിന്റെ സേവനവും ലഭ്യമാക്കിയിരുന്നു. <

Read More »

തെറ്റായ വിവരം നല്‍കിയതിന് മുന്‍മന്ത്രി ഗണേഷ്കുമാറിനെതിരായ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കി.

> നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരം നല്‍കിയതിന് മുന്‍മന്ത്രി ഗണേഷ്കുമാറിനെതിരായ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. നാമനിര്‍ദേശ പത്രികയിലും വൈബ്സൈറ്റിലും നിയമസഭ ഗവേഷണ വിഭാഗത്തിന്‍റെ പ്രസിദ്ധീകരണത്തിലും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയെന്നാണ് ഹര്‍ജിയിലെ ആരോപണം. 2001, 2006, 2011 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയോടൊപ്പം‍ ബികോം പാസ്സായെന്നും കോഴ്സ് പൂര്‍ത്തിയാക്കിയെന്നും പരസ്പരവിരുദ്ധമായ സത്യവാങ്മൂലം നല്‍കി തെറ്റിദ്ധരിപ്പിച്ചെന്നും ഹര്‍ജിയില്‍ പറയുന്നുഅഞ്ചല്‍ സ്വദേശി പി കെ രാജന്‍ പുനലൂര്‍ കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തിലെ നടപടിയാണ് റദ്ദാക്കിയിരിക്കുന്നത്.:തെറ്റായ നിയമവ്യവസ്ഥ പ്രകാരമാണ് കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തതെന്ന ...

Read More »

ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ചതല്ല പുറത്താക്കിയതാണ് -പിള്ള

> ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ചതു പാര്‍ട്ടിയുടെ ആവശ്യപ്രകാരമല്ലെന്നും, സഹികെട്ടപ്പോള്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കിയതാണെന്നും ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനത്തുനിന്നു രാജിവയ്ക്കണമെന്നു പാര്‍ട്ടി ആവശ്യപ്പെടില്ലെന്നും ആര്‍ . ബാലകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രാജിക്കുശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു പിള്ളയുടെ പ്രതികരണം. ഗണേഷിനു സമനില തെറ്റിയിരിക്കുകയാണെന്നു പിള്ള പറഞ്ഞു. ഗണേഷ് എംഎല്‍എ ആയി തുടരുന്നതില്‍ പാര്‍ട്ടിക്കു വിരോധമില്ല. പക്ഷേ, പാര്‍ട്ടിയോടു പൊതുതാനുള്ള ശ്രമത്തില്‍ സ്വയം എംഎല്‍എ സ്ഥാനം നഷ്ടപ്പെടുത്തരുത് പത്തനാപുരത്തു മത്സരിക്കാന്‍ താന്‍ യോഗ്യനാണ്. എന്നാല്‍, ഈ നിയമസഭയുടെ കാലത്ത് മത്സരിക്കാനില്ല. ഈ ...

Read More »

സിഐടിയു ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

> സിഐടിയു പതിനാലാം ദേശീയ സമ്മേളനം ഇന്ന് കണ്ണൂരില്‍ തുടങ്ങും. രാവിലെ 10 മണിക്ക് അഖിലേന്ത്യാ പ്രസിഡന്റ് എകെ പത്മനാഭന്‍ അഖിലേന്ത്യാ സമ്മേളനം ഉത്ഘാടനം ചെയ്തു. പൊതുസമ്മേളന നഗരിയില്‍ ഇന്നലെ പതാക ഉയര്‍ത്തിയിരുന്നു. ‘വര്‍ഗസമരം നയം മാറ്റത്തിന്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സിഐടിയുവിന്റെ ദേശീയ സമ്മേളനം തുടങ്ങിയത്. കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് സമ്മേളനം നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. നവലിബറല്‍ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ തൊഴിലാളി സംഘടനകളുടെ ഐക്യം ഉറപ്പാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്‌ഷ്യം. ഇന്നലെ സിപിഐ(എം) പോളിറ്റ് ...

Read More »

ഗായക സംഘം ഇനി ക്രികറ്റ് ഗ്രൗണ്ടിൽ

> ചലച്ചിത്ര താരങ്ങൾക്കും സംവിധായകർക്കും പിന്നാലെ പിന്നണിഗായകരും ബാറ്റ് കൈലെടുക്കുന്നു അഫ്സൽ മധുബാലകൃഷ്ണൻ എന്നിവർ ഉൾപെടുന്ന കൊച്ചിൻ മുസിക് ചലഞ്ചേഴ്സ് (സി.എം.സി) എന്ന പേരിലുള്ള ക്രിക്കറ്റ്‌ ടീമിന്റെ ക്യപ്റ്റൻ രമേശ്‌ ബാബു വാണ് ഇടപള്ളിയിൽ ടീം പരിശിലനം നടത്തുകയാണ് ,മറ്റുള്ള സ്ഥലങ്ങളില്ലുള്ള ഗായകർക്ക് പരിശിലനതിനു എത്താൻ കഴിയാത്തത് കൊണ്ട് കൊച്ചിയില്ലുള്ളവരാണ് ടീമിലുള്ളത് മിന്റെ തീം സോംങ് ഉടന്‍ പുറത്തിറക്കും. ഗായകരും പിന്നണിക്കാരും അണിനിരക്കുന്ന ക്രിക്കറ്റ് ടീം ഇന്ത്യയില്‍ തന്നെ ആദ്യമായിരിക്കുമെന്നും ഇവര്‍ പറഞ്ഞു. പ്രകാശ്ബാബുവാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍, പ്രദീബബു റെജുജോസഫ്, യാസിര്‍, അന്‍വര്‍, ...

Read More »

മുഖ്യമന്ത്രി രാജി വെക്കണം; പ്ലക്കാര്‍ഡുമായി പ്രതിപക്ഷം

> തിരുവനന്തപുരം: ഗണേഷ്-യാമിനി പ്രശ്നത്തില്‍ പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നിയമസഭയില്‍. ഇരയെ വഞ്ചിച്ച മുഖ്യമന്ത്രി രാജിവേക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. യാമിനിയുടെ പരത്തി സ്വീകരിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുന്നതിന് പകരം മന്ത്രി ഗണേഷ് കുമാറിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പ്രതിപക്ഷം പറഞ്ഞു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗണേഷിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഗാര്‍ഹിക പീഡനം, സ്ത്രീ പീഡനം, തടഞ്ഞുവെക്കല്‍, മര്‍ദ്ദനം എന്നീ കുറ്റങ്ങളാണ് ഗണേഷിനുമേല്‍ ചുമത്തിയിരിക്കുന്നത്. അതേസമയം മന്ത്രിസ്ഥാനം രാജിവെച്ച ശേഷവും ഗണേഷ് ...

Read More »

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം.

> ഗണേഷ് കുമാര്‍ വിഷയത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. ഇന്ന് സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ഗണേഷിന്റെ രാജി വാര്‍ത്തയുള്ള വര്‍ത്തമാന പത്രങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ബഹളം തുടങ്ങുകയായിരുന്നു. ചോദ്യോത്തരവേള കഴിഞ്ഞ് പ്രതിപക്ഷത്തിന് വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും അംഗങ്ങള്‍ പിന്മാറിയില്ലപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ കുറച്ചുനേരത്തേയ്ക്ക് സഭാ നടപടികള്‍ നിര്‍ത്തിവച്ചു.സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. മന്ത്രിയുടെ ഗാര്‍ഹികപീഡനത്തെക്കുറിച്ചുള്ള പരാതി ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പരാതി സ്വീകരിച്ചില്ലെന്നും ഈ ...

Read More »

മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യാതൊരു അവകാശവുമില്ല-വി എസ്

> ഭാര്യയെ തല്ലുന്ന മന്ത്രിയെ പോറ്റുന്ന മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യാതൊരു അവകാശവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചതുകൊണ്ടാണ് പോലീസില്‍ പരാതി നല്‍കാതിരുന്നതെന്ന് യാമിനി തങ്കച്ചി പറഞ്ഞു കഴിഞ്ഞു. പ്രശ്‌നം നേരിട്ട് പരിഹിക്കാതെ ഒരു മാധ്യസ്ഥനെ ഏര്‍പ്പാടാക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അതും ഒരു തൊഴില്‍മന്ത്രിയെ. എന്നാല്‍ , ഇതൊരു തൊഴില്‍പ്രശ്‌നമല്ല. അതുപോലെ ബാഹ്യപ്രേരണ കൊണ്ടാണ് യാമിനി തങ്കച്ചി ഗണേഷ് കുമാറിനെതിരെ പരാതി നല്‍കിയതെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും, ആ ബാഹ്യശക്തി ആരാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലയാമിനി തങ്കച്ചിയുടെ പരാതി സ്വീകരിക്കാതിരുന്ന മുഖ്യമന്ത്രി ...

Read More »

നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

> ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട്  ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച്സംഘര്‍ഷത്തിൽ കലാശിച്ചു പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് ജല പീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.മാര്‍ച്ച് നിയമസഭയ്ക്കു മുമ്പില്‍ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. എന്നാല്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലേറ് നടത്തി.സംഘര്‍ഷത്തില്‍ നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. <

Read More »