Home » News » Current Affairs (page 10)

Current Affairs

ജയില്‍ അതിക്രമം:ഗോവിന്ദച്ചാമിക്ക്‌ 23മാസം തടവും പിഴയും

> കണ്ണൂര്‍: സൗമ്യവധക്കേസില്‍ വധശിക്ഷലഭിച്ച ഗോവിന്ദച്ചാമിക്ക്‌ മറ്റൊരൂകേസില്‍ 23മാസംതടവും1000രൂപ പിഴയും കോടതി വിധിച്ചു.മലം എറിഞ്ഞ്‌ കണ്ണുര്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലിലെ നിരിക്ഷക്യാമറ കേടുവരുത്തുകയും ജയില്‍ ജീവനകാരുടെകൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്‌തിനാണ്‌ കണ്ണുര്‍ ജൂഡിഷ്യല്‍ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രറ്റ്‌ കോടതി ശിക്ഷ വിധച്ചത്‌. കോഴിബിരിയാണിആവശ്യപ്പെട്ടിട്ട്‌ കൊടുത്തില്ലെന്ന്‌ പറഞ്ഞാണ്‌ കഴിഞ്ഞ മാര്‍ച്ചിന്‌ ഗോവിന്ദച്ചാമി സെല്ലിനകത്ത്‌ അക്രമം നടത്തിയത്‌. <

Read More »

സ്വര്‍ണവില തിരിച്ചുകയറി; പവന് 22,120 രൂപ

> കൊച്ചി:മൂന്ന് ദിവസത്തെഇടിവിന്ശേഷംസ്വര്‍ണവിലഉയര്‍ന്നു.പവന് 80 രൂപ കൂടി 22,120 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന് 2765 രൂപയിലാണ് വ്യാപാരം നടക്കുന്നത്.മൂന്നു വ്യാപാര ദിനങ്ങള്‍കൊണ്ട് സ്വര്‍ണവിലയില്‍ 440 രൂപയുടെ ഇടിവാണുണ്ടായത്. 22,480 രൂപയില്‍ നിന്ന് 22,040 രൂപയായാണ് വില താഴ്ന്നത്. ആഗോളവിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. ഈ നിലയില്‍ നിന്നാണ് ഇന്ന് 80 രൂപ കൂടിയത്. 24,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. <

Read More »

കമല്‍ ചിത്രം സെല്ലുലോയിഡിനെതിരെ സാംസ്‌കാരിക മന്ത്രി രംഗത്ത്‌

> തിരുവനന്തപുരം: മികച്ച ചിത്രത്തിനുള്‍പ്പടെ ഏഴു സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരികൂട്ടിയ കമല്‍ ചിത്രമായ സെല്ലുലോയിഡിനെതിരെ കേരള സാംസ്കാരിക മന്ത്രി കെ സി ജോസഫ് രംഗത്ത്‌. ചിത്രം കാണാതെ തന്നെയാണ് തന്‍ പ്രതികരിക്കുന്നതെനും അദ്ദേഹം വ്യക്തമാക്കി. കെ കരുണാകരന്റെ വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുതുന്നതാണ് ഈ ചിത്രമെന്നും, ചിത്രത്തെ പറ്റി പറഞ്ഞറിഞ്ഞാണ് തന്റെ പ്രതികരണമെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകന്‍ കമല്‍ തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരുണാകരനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലാണ് സംവിധായകന്‍ കമല്‍ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതെന്ന് പറഞ്ഞ് കെ. മുരളീധരനും നേരത്തെ രംഗതെത്തിയിരുന്നു. <

Read More »

ഐ.എം വിജയന് പോലീസിന്‍റെ വിലക്ക്‌

> കൊച്ചി: മുന്‍  ഇന്ത്യന്‍താരവും കേരളപോലീസ്  പരിശീലകനുമായ  ഐ.എം വിജയന്  കെ.എഫ്.എ അംഗീകരിക്കാത്ത സെവന്‍സ്ടൂര്‍ണമമെന്റില്‍ കളിക്കുന്നതില്‍വിലക്ക്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് നിര്‍ദ്ദേശംനല്‍കിയത്. സെവന്‍സുമായി സഹകരിക്കുന്നതില്‍ നിന്ന് മുന്‍ഇന്ത്യയന്‍ താരവും എം.എസ്.പി. കമാന്‍ഡന്‍ററുമായ യു.ഷറഫലിയേയുംവിലക്കിയിട്ടുണ്ട. ഇതു സംബന്ധിച്ച ഐ.ജിയുടെ നിര്‍ദ്ദേശം ഇരുവര്‍ക്കും ലഭിച്ചു. പെരുമ്പാവൂരില്‍ നടന്ന സെവന്‍സ് പ്രദര്‍ശന മത്സരത്തില്‍ കളിച്ചതിന് ഇരുവരോടുംവിശദീകരണവും തേടിയിട്ടുണ്ട്. പെരുമ്പാവൂരില്‍ നടന്ന സെവന്‍സ് ടൂര്‍ണമെന്റിന്റെ പ്രദര്‍ശന മത്സരത്തില്‍ വിജയനടക്കമുളളപഴയ താരങ്ങള്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഇതുപ്രകാരം അംഗീകൃതമല്ലാത്ത സെവന്‍സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ...

Read More »

ടാങ്കര്‍ ലോറി മറിഞ്ഞ് ഗ്യാസ് ചോര്‍ന്നു: അഞ്ഞൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

> തളിപ്പറമ്പ്: ദേശീയപാതയില്‍ കുപ്പത്തിനടുത്ത് ചുടലയില്‍  പാചകവാതക ടാങ്കര്‍ ഓട്ടോയിലിടിച്ച് മറിഞ്ഞ് ടാങ്കര്‍ ചോര്‍ന്നു. ഞായറാഴ്ച വൈകീട്ട് 5.15ഓടെ ചുടല ബസ്സ്റ്റോപ്പിനു സമീപമായിരുന്നു അപകടം.   മറിഞ്ഞ ടാങ്കറില്‍ നിന്ന് ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഗ്യാസ് ചോര്‍ന്നത്. ഇത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. രാത്രി വൈകി പൊലീസ്, വീടുകള്‍ കയറിയും പള്ളികളിലൂടെ മൈക്കില്‍ അനൗണ്‍സ് ചെയ്തും ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി. ഒരുമണിയോടെ പ്രദേശത്തെ ഏഴ് കിലോമീറ്റര്‍ ചുറ്റളവിലുള്ള അഞ്ഞൂറോളം കുടുംബങ്ങളെ സമീപത്തെ കൊട്ടില, പാറമ്മല്‍, നരിക്കോട് സ്കൂളുകളിലേക്ക് മാറ്റിതാമസിപ്പിച്ചു മംഗലാപുരത്തുനിന്ന് വിധക്തരെതി രാത്രി 11.30 ഓടെ മറിഞ്ഞടാങ്കര്‍ ...

Read More »

സെല്ലലോയ്‌ഡ്‌ വിവാദമാക്കുന്നു.

> തിരുവനന്തപുരം : മികച്ച ചിത്രത്തിനുള്ള സംസ്ഥനഅവര്‍ഡ്‌ നേടിയ സെല്ലലോയ്‌ഡ്‌ വിവാദമാക്കുന്നു.സിനിമയില്‍മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനെയും സാഹിത്ത്യകാരനായ മലയാറ്റുര്‍                     രാമക്യഷ്‌ണനെയുംമോശമായി ചിത്രീകരിച്ചുവെന്ന്‌ ആക്ഷേപം കരുണാകരനെ അപകീര്‍പ്പെടുത്തനുള്ള ശ്രമം പബ്ലിസിറ്റിക്ക്‌              വേണ്ടിയാണെന്ന്‌കെ.മുരളിധരന്‍ പറഞ്ഞു.അതേസമയം                കരൂണാകരന്റെ പേര്‍ചിത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും                 അദ്ദേഹത്തോട്‌ തനിക്ക്‌ആദരവാണ്‌എന്നും ചിത്രത്തിന്റെ                   സംവിധായകന്‍ കമല്‍ വ്യക്തമാക്കി. <

Read More »

സ്വര്‍ണ വിലകുറഞ്ഞു: പവന്‌ 22120രൂപ

> കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്‌.പവന്‌ 80രൂപകുറഞ്ഞ്‌ 22120 രുപയായി.ഗ്രാമിന്‌ 10 രുപയാണ്‌കുറഞ്ഞത്‌.ആഗോളവിവണിയിലെ വിലയിടിവാണ്‌ ആഭ്യന്തരവിപണിയിലാണ്‌ പ്രതിഫലിച്ചത്‌.24240 രൂപയാണ്‌ ഒരൂയാണ്‌ ഒരൂ പവന്‍ സ്വര്‍ണത്തിന്‌. ഇതുവരെ രേഖപ്പെടുത്തിയഏറ്റവും ഉയര്‍ന്ന നിരക്ക്‌ <

Read More »

കോയമ്പത്തൂരില്‍ വീട്ടമ്മയെ കൊന്നു കഷണങ്ങളാക്കി സ്യൂട്ട്കേസില്‍ ഒളിപ്പിച്ച നിലയില്‍

> കോയമ്പത്തൂര്‍: വീട്ടമ്മയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്കേസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ അവിനാശി റോഡിലെ രഹേജ സെന്റര്‍ അപ്പാര്ട്ട്മെന്റില്‍ താമസിച്ചിരുന്ന 54 വയസുള്ള വീട്ടമ്മയുടെ മൃതദേഹമാണ് തൊട്ടടുത്തുള്ള അപ്പര്ട്ട്മെന്‍റ് മുറിയില്‍ നിന്നും കണ്ടെടുത്തത്. തിരുനെല്‍വേലി മേലപ്പാളയം സ്വദേശി എന്‍ സരോജമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സമീപത്തെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധം വമിക്കുന്നതായി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ്‌ പൊലിസ് എത്തി പരിശോധിച്ചത്. രണ്ടു സ്യൂട്ട്കേസുകളിലായാണ് മൃതദേഹ ഭാഗങ്ങള്‍ സൂക്ഷിച്ചിരുന്നത്. സരോജവും ഭര്‍ത്താവും മകനും കുടുംബവുമാണ് രഹേജ സെന്‍റര്‍ അപ്പാര്ട്ട്മെന്റില്‍ താമസിച്ചിരുന്നത്. തിരുനെല്‍വേലി സ്വദേശിയായ യാസര്‍ അരാഫത്ത് എന്ന ...

Read More »

സംസ്ഥാനത്തെ ആദ്യത്തെ ഇ-ജില്ല എറണാകുളത്തിന് സ്വന്തം

> കൊച്ചി: കേരള സംസ്ഥാനത്തെ ആദ്യത്തെ ഇ-ജില്ലയായി എറണാകുളം ജില്ലയെ പ്രഖ്യാപിച്ചു. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതാണ് പദ്ധതി. എറണാകുളം ടൌണ്‍ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്തി ഉമ്മന്‍ചാണ്ടിയാണ് എറണാകുളം ജില്ലയെ സമ്പൂര്‍ണ്ണ ഇ-ജില്ലയായി പ്രഖ്യാപിച്ചത്. മാര്ച്ച 14 ന് അകം കേരളത്തിലെ മറ്റു 14 ജില്ലകളെയും ഇ-ജില്ലയായി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു. ജില്ലയിലെ താലൂക് ഓഫീസുകളെയും വില്ലേജ് ഓഫീസുകളെയും അക്ഷയ കേന്ദ്രങ്ങളെയും ബ്രോഡ്ബാന്‍ഡ് സൃംഘലയില്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന ഐടി മിഷന്‍, നാഷണല്‍ ഇന്ഫോര്മാറ്റിക് സെന്റര്‍, ...

Read More »

ഹൈദരാബാദ് സ്ഫോടനം; മരണം 14, കേന്ദ്രമന്ത്രി ഷിന്‍ഡേ ഹൈദരാബാദ് സന്ദര്‍ശിച്ചു

> ഹൈദരാബാദ്: രാജ്യത്തെ നടുക്കിയ ഹൈദരാബാദ് സ്ഫോടന പരമ്പരയില്‍ മരണം 14 ആയി. നഗരത്തില്‍ ഇരട്ട സ്ഫോടനം ഉണ്ടായ സ്ഥലങ്ങളില്‍ കേന്ദ്ര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ സന്ദര്‍ശിച്ചു. ഡല്‍ഹിയില്‍ നിന്നും ഇന്ന് പുലര്‍ച്ചെയാണ് മന്ത്രി നഗരത്തില്‍ എത്തിയത്. 14 പേരാണ് അപകടത്തില്‍ മരിച്ചത്. മൊത്തം 119 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 6 പേരുടെ നില അതീവ ഗുരുതരമാണെന്നും മന്ത്രി അറീച്ചു. സ്ഫോടനത്തെ കുറിച്ച് പ്രാഥമിക വിവരങ്ങള്‍ മാത്രമേ ഇപ്പോള്‍ ലഭിച്ചിട്ടുള്ളൂ. ഏതെങ്കിലും ഒരു പ്രത്യേക ഭീകര സംഘടനകളെ മാത്രം കേന്ദ്രീകരിച്ചല്ല അന്വേഷണം നടത്തുന്നതെന്നും ...

Read More »