Home » News » Current Affairs

Current Affairs

ഞാൻ മാത്രമല്ല പല താരങ്ങളും പാരിതോഷികം വാങ്ങിയിട്ടുണ്ട്

> ഞാൻ മാത്രമല്ല ഇന്ത്യന്‍ ടീമിലെ പല മുതിര്‍ന്ന താരങ്ങളും വാതുവെപ്പുകാരില്‍ നിന്ന് പാരിതോഷികങ്ങള്‍ വാങ്ങിയെന്ന് ശ്രീശാന്ത്‌ . ആഡംബര കാറുകള്‍ ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ താരങ്ങള്‍ കൈപ്പറ്റിയെന്നും ശ്രീശാന്ത് അന്വേഷണസംഘത്തോട് പറഞ്ഞു. ശ്രീശാന്തിന്റെ ലാപ്‌ടോപില്‍ നിന്നും വാതുവെയ്പ് സംബന്ധിച്ച്നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് . കുടാതെ ലാപ്‌ടോപില്‍ നിന്നും ഡാറ്റകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഹമ്മര്‍ ഉള്‍പ്പെടെയുള്ള ആഡംബര കാറുകള്‍ താരങ്ങള്‍ പാരിതോഷികമായി വാങ്ങിയെന്നാണ്‌ ശ്രീശാന്ത് മൊഴി നല്‍കിയത് എന്നാൽ താരങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല ശ്രീശാന്തിനെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ഒഴിവാക്കിയിരുന്നതായി സൂചനയും ഉണ്ട് ...

Read More »

കലാഭവന്‍ മണി വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി

> ചാലക്കുടി: സിനിമ നടന്‍ കലാഭവന്‍ മണി ഇന്നലെ രാത്രി ആതിരപ്പിള്ളിയിലെ കണ്ണംകുഴി ഭാഗത്ത് വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന്  വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി. മണിയുടെ വാഹനം തടഞ്ഞു വച്ച് പരിശോധന നടത്താന്‍ ശ്രമിച്ച  വനപാലകരെ മണിയും സുഹൃത്തുക്കളും തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ യു.ജി രമേശന്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥരായ വി.സി രമേശന്‍, സി.എന്‍ രവീന്ദ്രന്‍ എന്നിവര്‍ ചാലക്കുടി താലൂക്കാശുപത്രിയിലും കലാഭവന്‍ മണി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. <

Read More »

ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലം ഇന്ന്

> ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലം ഇന്ന് ഉച്ചക്ക് 12.30ന് സെക്രട്ടറിയേറ്റ് പി.ആര്‍. ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പ്രഖ്യാപിക്കും. എസ്.എസ്.എല്‍.സിയുടെതുപോലെ ഹയര്‍ സെക്കന്ററി പരീക്ഷയുടെ ഫലവും കഴിഞ്ഞ തവണത്തെക്കാള്‍ വേഗത്തിലാണ് പ്രഖ്യാപിക്കുന്നത്. ഈവർഷം 3.98 ലക്ഷം വിദ്യാര്‍ത്ഥികൾ ഹയര്‍സെക്കണ്ടറി പരീക്ഷയും 26,000 വിദ്യാര്‍ത്ഥികള്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷയും എഴുതിയത് കഴിഞ്ഞ മാര്‍ച്ച് 21 ന് സമാപിച്ച പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണ്ണയം ഏപ്രില്‍ ഒന്നിനാണ് ആരംഭിച്ചത്. 66 കേന്ദ്രങ്ങളിലായി മൂല്യനിര്‍ണയം നടത്തി എഞ്ചിനീയറിംഗ് പ്രവേശത്തിന് പരിഗണിക്കുന്ന ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയുടെ ...

Read More »

ലൈറ്റിട്ട് കാറോടിച്ച നടന്‍ ആസിഫ് അലി പൊലീസ് സ്റ്റേഷനില്‍

> മന്ത്രി ജയലക്ഷ്മിയുടെ വാഹനത്തിന് പിന്നാലെ ലൈറ്റിട്ട് കാറോടിച്ച നടന്‍ ആസിഫ് അലി വിഐപി സുരക്ഷയില്‍ കുടുങ്ങി പൊലീസ് സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നത് ഒരു മണിക്കൂർ രാമനാട്ടുകരയ്ക്ക് സമീപം വച്ച് മന്ത്രി ജയലക്ഷ്മിയുടെ അകമ്പടിവാഹനത്തിന് തൊട്ടുപിന്നിൽ ആസിഫ് അലിയുടെ ബിഎംഡബ്ല്യു കാറിന്റെ ഫോഗ് ലൈറ്റ് കത്തിക്കിടന്നതാണ് കാരണം മന്ത്രിയുടെ വാഹനത്തെ ലൈറ്റിട്ട് ഒരു കാര്‍ പിന്തുടരുന്നുണ്ടെന്ന വിവരം അകമ്പടിക്കാരായ പൊലീസുകാര്‍ ഹൈവേ പൊലീസിനെ അറിയിച്ചു.ഇതോടെ സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നല്‍കി ഹൈവേ പൊലീസ് വെന്നിയൂരില്‍ വച്ച് കാർ തടയുകയും പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ...

Read More »

ആയുധവുംമായി മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍പിടിയിലായി

> കൊലക്കേസ് പ്രതിയുള്‍പ്പെടെ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മട്ടന്നൂർ പോലീസ് പിടിയിലായി. ഉരുവച്ചാലില്‍ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. മൂന്നുപേരുമായെത്തിയ ബൈക്ക് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയി. പിന്നീട് ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ടോര്‍ച്ച് ഘടിപ്പിച്ച മൂര്‍ച്ചയേറിയ കത്തി അരയില്‍ തിരുകിവെച്ചത് പോലീസ് കണ്ടത്.പത്രക്കെട്ടെടുക്കാനാണ് അതിരാവിലെ പോകുന്നതെന്നാണ് പോലിസിനോട് ആദ്യം പറഞ്ഞതെങ്കിലും മറ്റു രാഷട്രീയ പാര്‍ട്ടിക്കാരുടെ ബാനറുകള്‍ നശിപ്പിക്കലാണ് ഉദ്ദേശ്യമെന്ന് പിന്നിട് പ്രതികള്‍ സമ്മതിച്ചതായി ഇരുവരും പറഞ്ഞു. പിടിയിലായ പ്രതികളുടെ വീട്ടിലും പരിസരങ്ങളിലും പേരാവൂര്‍ സി.ഐ. കെ.എസ്.ഷാജി, മട്ടന്നൂര്‍ എസ്.ഐ. കെ.വി.പ്രമോദ്, മാലൂര്‍ എസ്.ഐ. ...

Read More »

ഫെയ്സ്ബുക്കിന്റെ പ്രതീക്ഷ മുഴുവന്‍ ഇനി ഇന്ത്യയിൽ

> ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വർക്ക്  ഫെയ്സ്ബുക്കിന്റെ പ്രതീക്ഷ മുഴുവന്‍ ഇനി ഇന്ത്യയിൽ  ഓരോ മാസവും ഫേസ്ബുക്കില്‍ നിന്ന് പിരിഞ്ഞുപോകുന്നവരുടെ എണ്ണം ഭീമമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും പിരിഞ്ഞുപോകുന്നവരുടെ എണ്ണം ദിവസവും വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്.ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ചൈനയിലും ഇന്ത്യയിലുമാണ്. എന്നാൽ  ചൈനയില്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് നിയന്ത്രണവും ഉണ്ട് ഇതോടെ ഫെയ്സ്ബുക്കിന്റെ പ്രതീക്ഷ മുഴുവന്‍ ഇന്ത്യയിലെക്കായി കൂടുതല്‍ പേരെ കൊണ്ടുവരാനും വിട്ടവരെ തിരിച്ചെത്തിക്കാനുമുള്ള പുതിയ സാങ്കേതിക തന്ത്രങ്ങള്‍ തയ്യാറാക്കാനിപ്പോള്‍ ഫെയ്സ്ബുക്ക്. <

Read More »

ഗൂഗിളിന്റെ ഡുഡിലിൽഅപുവും ദുർഗയും

> ഇന്ത്യൻ സിനിമയുടെ ഇതിഹാസ ചലച്ചിത്രകാരൻ സത്യാജിത്ത് റെ യുടെ ജന്മദിനമായ ഇന്ന് ഗൂഗിളിന്റെ ഡുഡിലിൽ പ്രത്യക്ഷപെട്ടത് സത്യാജിത്ത് റെ യുടെ പ്രശസ്ഥ സിനിമയായ പഥേർ പാഞ്ചലിയിലെ അപുവും ദുർഗയുമാണ്. ട്രെയിൻകാണുവാൻ വേണ്ടി പടങ്ങൽകിടയിലുടെ ഓടുന്ന അപുവിനെയും ദുർഗയെയും ബ്ലാക്ക് ആൻഡ്‌ വൈറ്റ്‌ കേൻവസിലുടെ മനോഹരമായി ചിത്രികരിചിട്ടുണ്ട് 1955ൽ ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽനാഴികകല്ലായ പതേർ പാഞ്ചലി കാൻഫിലിം അവാർഡ്‌ ഉൾപെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കി     <

Read More »

ബലാല്‍സംഗത്തിനിരയായ നാലു വയസ്സുകാരി മരിച്ചു.

> ചികിത്സയില്‍ കഴിയുകയായിരുന്ന നാലു വയസ്സുകാരി മരിച്ചു. രാജ്യത്തെ വീണ്ടും ഞെട്ടിച്ച് അതിക്രൂരമായ ബലാല്‍സംഗത്തിനിരയായതിനെ തുടർന്ന് നാഗ്പൂരിലെ ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം. ഏപ്രില്‍ പതിനേഴിന് മധ്യപ്രദേശിലെ സിയോനി ജില്ലയിലെ ഘന്‍സോര്‍ ഗ്രാമത്തിലെ വീട്ടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഫിറോസ് ഖാന്‍ എന്നയാള്‍ മിഠായി നല്‍കി തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ആദ്യം ജബല്‍പുരിലെ ആസ്പത്രിയില്‍ ചികിത്സിച്ചെങ്കിലും പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് എയര്‍ ആംബുലന്‍സില്‍ നാഗ്പുരിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ...

Read More »

ഭക്ഷണം കിട്ടാതെ ജനം വലഞ്ഞു.- ആശ്രയമയത് സര്‍ക്കാര്‍ കാന്റീനുകൾ

> സേവനനികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് സമരംനടത്തിയതിനെ തുടര്‍ന്ന് ജനംവലഞ്ഞു.എ.സി ഹോട്ടലുകള്‍ക്ക് 4.99 ശതമാനം സേവന നികുതി ചുമത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഹോട്ടലുടമകള്‍ നടത്തിയ സമരത്തില്‍ സംസ്ഥാനത്തെ ഭൂരിഭാഗം ഹോട്ടലുകളും പങ്കെടുത്തിരുന്നു ഗ്രാമപ്രദേശങ്ങളില്‍ പലയിടത്തും ഹോട്ടലുകള്‍ തുറന്നെങ്കിലും നഗരങ്ങളിലെ ഹോട്ടലുകള്‍ അടഞ്ഞു കിടന്നു. പ്രവർത്തിദിവസമായതിനാൽ നഗരത്തിലെത്തിയവർഭക്ഷണം കിട്ടാതെ വലഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഭാഗമായുള്ള കാന്റീനുകളാണ് ജനങ്ങള്‍ക്ക് ആശ്രയമയത് നികുതി വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഹോട്ടലുടമകള്‍ അറിയിച്ചു.കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് സമരം ...

Read More »

ഗായത്രി രഘുറാം സംവിധായികയാകാൻ ഒരുങ്ങുന്നു

> gayathri raghuram നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരിയില്‍ പൃഥ്വിരാജിന്റെ നായികയായിരുന്നഗായത്രി രഘുറാം സംവിധായികയാകാൻ ഒരുങ്ങുന്നു സ്വന്തം തിരക്കഥയില്‍ തന്നെ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഗായത്രി. ‘തലൈവാ’ എന്ന ചിത്രത്തില്‍ സഹസംവിധായികയായി പ്രവര്‍ത്തിക്കുകയാണ് തലൈവാ പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം ചിത്രം സംവിധാനം ചെയ്യാനുള്ള തീരുമാനത്തിലാണ് ഗായത്രി.  തമിഴിലെ പ്രമുഖ ഡാന്‍സ്‌ മാസ്‌റ്ററായ രഘുറാമിന്റെ  മകളാണ് ഗായത്രി     <

Read More »