Home » News

News

കൊല്ലത്തു ചരക്കു ട്രെയിൻ പാളം തെറ്റി ; ട്രെയിനുകൾ റദ്ധാക്കി

കൊല്ലം : കൊല്ലത്തു ചരക്കു ട്രെയിൻ പാളം തെറ്റി. നാലു ബോഗികൾ ഭാഗികമായി തകർന്നു .ഇതേത്തുടർന്നു അതുവഴിയുള്ള പത്തോളം ട്രെയിൻ റദ്ദു ചെയ്തു .മൂന്നോളം ട്രെയിൻ ഭാഗികമായും റദ്ദ് ചെയ്തു . കൊല്ലം ആലപ്പുഴ-പാസഞ്ചര്‍ (56300), ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (56302), എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (56303), ആലപ്പുഴ-കൊല്ലം (56301), കൊല്ലം-എറണാകുളം (56392), എറണാകുളം-കായംകുളം പാസഞ്ചര്‍ (56387) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇതിനു പുറമേ കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം (66300) ,എറണാകുളം-കൊല്ലം (66301) എന്നീ മെമു ട്രെയിനുകളും റദ്ദാക്കി.ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം (66302), കൊല്ലം-എറണാകുളം (66303) എന്നീ ട്രെയിനുകളും റദ്ദാക്കി. കൊല്ലം-കോട്ടയം ...

Read More »

കാവേരി പ്രശ്‍നം – ഐടി സ്ഥാപനങ്ങൾക്ക് അവധി

bangalore shuts down

പാലക്കാട് :കാവേരി നദീജല പ്രശ്‌നത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ബംഗളുരുവിലെ ഐടി കമ്പനികൾക്കു അവധി പ്രഖ്യാപിച്ചു .ജീവനക്കാരുടെ സുരക്ഷയെ തുടർന്നാണ് പ്രമുഖ ഐടി കമ്പനികളായ ടിസിഎസ് ,കോഗ്നിസന്റ് ,ഇൻഫോസിസ് എന്നിവയ്ക്കു ഒരു ദിവസത്തെ അവധി നൽകിയത് . കമ്പനികളുടെ വാഹനങ്ങൾ കലാപകാരികൾ തടഞ്ഞുനിർത്തി അക്രമിയ്ക്കുമെന്നു ഭയന്നാണ് അവധി നൽകിയത് .രാജ്യത്തെ പ്രമുഖ ഐടി കമ്പനികളുടെ ഈ അവധി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെത്തന്നെ ബാധിയ്‌ച്ചേക്കും .

Read More »

’ഒറിജിനലിനെ’ വെല്ലുന്ന കൃത്രിമച്ചെവിയുമായി ശാസ്ത്രജ്ഞര്‍

വാഷിങ്ടണ്‍:::::;അപകടത്തിലോ അര്‍ബുദബാധയാലോ ചെവിക്കുട നഷ്ടപ്പെട്ടവര്‍ക്കും ജന്മനാ ചെവിയില്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഇനി ആശ്വസിക്കാം. കാരണം, കാഴ്ചയില്‍ യഥാര്‍ഥ ചെവിക്ക് സമാനമായ ‘കൃത്രിമ ചെവി’ ശാസ്ത്രജ്ഞര്‍ കണ്ടെത്തിക്കഴിഞ്ഞു. ത്രിമാന പ്രിന്‍റിങ്ങിന്റെ സഹായത്തോടെയാണ് ചെവി രൂപകല്പന ചെയ്തിരിക്കുന്നത്. ശാസ്ത്രപഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘പ്ലോസ് വണ്‍’ ആണ് കണ്ടുപിടിത്തത്തെക്കുറിച്ചുള്ള പഠനം പുറത്തുവിട്ടത്. കോര്‍ണല്‍ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരും വെയ്ല്‍ കോര്‍ണല്‍ മെഡിക്കല്‍കോളേജിലെ ഫിസിഷ്യരുമാണ് കണ്ടുപിടിത്തത്തിനു പിന്നില്‍.ത്രിമാന ബിംബം ഉപയോഗിച്ച് ചെവിയുടെ ഒരു പൊള്ളയായ മാതൃകയുണ്ടാക്കുകയാണ് ഗവേഷകര്‍ ആദ്യം ചെയ്തത്. ഇതില്‍ ജീവനുള്ള കോശങ്ങള്‍കൊണ്ട് നിര്‍മിച്ച ഉയര്‍ന്ന സാന്ദ്രതയിലുള്ള ...

Read More »

രാക്ഷസീയതയ്ക്കെതിരെ യുവത്ത്വത്തിന്റെ രോഷാഗ്നി

നാള്‍ക്കുനാള്‍ നമ്മുടെ രാജ്യത്ത് പെണ്‍കുട്ടികള്‍ അതി ക്രൂരമായി പീഡിപ്പിക്കക്കപ്പെടുകയാണ്. അച്ഛന്‍ മകളെ, കാമുകന്‍ കാമുകിയെ, എന്തിന് പത്തു മാസം ചുമന്നു നടന്ന അമ്മ പോലും മകളെ മറ്റുള്ളവര്‍ക്ക് കൂട്ടി കൊടുക്കാന്‍ തയ്യാറാകുന്നു. ഇതിനുമെല്ലാം മേലെ ബസ്സില്‍ വച്ചും ട്രെയിനില്‍ വച്ചും നമ്മുടെ പെണ്‍കുട്ടികളുടെ മാനം നശിപ്പിക്കപ്പെടുകയാണ്. കഴിഞ്ഞ വര്ഷം നമ്മള്‍ കണ്ടത് സൗമയ എന്ന പെണ്‍കുട്ടിയുടെ ദാരുണ മരണം ആയിരുന്നു. ട്രെയിനില്‍ നിന്നും തള്ളിയിട്ട് ഗോവിന്ദ ചാമി എന്ന ഒറ്റക്കയ്യന്‍ സൗമ്യയുടെ മാനം പിച്ചി ചീന്തിയപ്പോള്‍ അത് കണ്ടു നിന്നവര്‍ പോലും പ്രതികരിച്ചില്ല. സൗമ്യ ...

Read More »

സിത്താര്‍ വ്യാഖ്യാതാവ് പണ്ഡിറ്റ് രവി ശങ്കര്‍ അന്തരിച്ചു

സിത്താര്‍ തന്ത്രികള്‍ കൊണ്ട് വിസ്മയം നെയ്ത ഐതിഹാസിക സംഗീതജ്ഞന്‍ പണ്ഡിറ്റ് രവി ശങ്കര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ശ്വാസതടസങ്ങള്‍ നേരിട്ടതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗിതത്തെ പാശ്ചാത്യലോകത്തു കൂടി പ്രശസ്തമാക്കിയത് പണ്ഡിറ്റ് രവി ശങ്കര്‍ എന്ന സിത്താര്‍ മാന്ത്രികനാണ്. ആയതുകൊണ്ടു തന്നെ അദ്ദേഹത്തെ ഇന്ത്യയുടെ മ്യൂസിക്ക് അംബാസിഡര്‍ എന്നു കൂടി അദ്ദേഹമറിയപ്പെടുന്നു. ലോകപ്രസിദ്ധനായ ഇന്ത്യന്‍ സിതാറിസ്റ്റ് രവിശങ്കര്‍ 1920 ഏപ്രില്‍ 7ന് കാശിയിലാണ് ജനിച്ചത്. നര്‍ത്തകനായ ഉദയശങ്കര്‍ അദ്ദേഹത്തിന്റെ സഹോദരനാണ്. നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും ഉസ്താദ് അലാവുദ്ദീന്‍ ഖാനില്‍ നിന്നു ...

Read More »

രാഷ്ട്രീയ വാരഫലം മാര്‍ച്ച്11 – മാര്‍ച്ച് 17

രാഷ്ട്രീയ വാരഫലം മാര്‍ച്ച്11 – മാര്‍ച്ച് 17 ‘അശ്ലീലമാകുന്ന രാഷ്ട്രീയവും രാഷ്ട്രീയമാകുന്ന അശ്ലീലവും കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അശ്ലീലം ഏതാണ് എന്ന് ചോദിച്ചാല്‍ കേരള കൊണ്‌ഗ്രെസ് എന്നല്ലാതെന്തു മറുപടി. പി ടി ചാക്കോ നായകനായ പീച്ചി സംഭവം എന്ന സ്ത്രീ വിഷയത്തില്‍ നിന്നാണ് ജനനം.കളമ്പാട്ടു പറമ്പില്‍ ജോര്‍ജിന്റെയും കീഴൂട്ട് ബാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ ഒരു സംഘം എം എല്‍ എ മാര്‍ ഇരിപ്പിടം മാറിയപ്പോള്‍ കേരള കൊണ്‌ഗ്രെസ്സ് പിറന്നു വീണു.പിന്നീടങ്ങോട്ട് മദ്യവും മദിരയും രതിയും കെട്ടിമറിയുന്ന ഒരു മസാല ചിത്രം പോലെ മനോഹരമായിരുന്നു കാര്യങ്ങള്‍.കേരള ...

Read More »

ചെന്നൈ എക്‌സ്പ്രസ്സ് …റെഡി സ്റ്റഡി പോ

ഷാരുഖ് ഖാന്റെ പുതിയ ചിത്രമായ ചെന്നൈ എക്‌സ്പ്രസ്സിന്റെ ആദ്യ പോസ്റ്ററുകള്‍ പുറത്തു വന്നു. ദീപിക പദുകോണ്‍ നായികയാകുന്ന ചിത്രം ഷാരുഖിന്റെ 2013 ലെ ആദ്യ ചിത്രം ആണ്. ഷാരുഖിന്റെ ഭാര്യ ഗൌരി ഖാന്‍ നിര്‍മിക്കുന്ന ചിത്രം ബോളിവുഡ് ഹിട്‌മെകര്‍ രോഹിത് ഷെട്ടി സംവിധാനം ചെയുന്നു. മുഴു നീള ആക്ഷന്‍ കോമഡി ചിത്രം ആയിരിക്കും ചെന്നൈ എക്‌സ്പ്രസ്സ് എന്ന് രോഹിത് അറിയിച്ചു. വിശാല്‍  ശേഖര്‍ ജോഡി ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിതരണം റെഡ് ചിലീസ് എന്റെര്‍തൈന്മേന്റ്‌റ് ആണ്. ഒരു യുവാവിന്റെ മുംബൈയില്‍ നിന്നും ചെന്നൈ ...

Read More »

സനുഷയ്ക്കും കണ്ണൂര്‍ ശ്രീലതയ്ക്കും മോനിഷ പുരസ്‌കാരം

കണ്ണൂര്‍: ചലച്ചിത്രതാരം മോനിഷ പുരസ്‌കാരത്തിന് ചലച്ചിത്ര യുവനടി സനുഷയേയും ചലച്ചിത്ര ടെലിവിഷന്‍ രംഗത്തെ മികച്ച സംഭാവനക്കുള്ള പ്രത്യേക പുരസ്‌കാരത്തിന് കണ്ണൂര്‍ ശ്രീലതയെയും തിരഞ്ഞെടുത്തു. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരം. മോനിഷയുടെ ഓര്‍മ്മയ്ക്കായി മോനിഷ പുരസ്‌കാര സമിതി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. ആഗസ്ത് 22ന് ബുധനാഴ്ച 5 മണിക്ക് കണ്ണൂരിലെ ബ്ലൂനൈല്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Read More »

തലസ്ഥാന ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതായി ഗണേഷ് വിഭാഗം പ്രഖ്യാപിച്ചു

പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ചിലരാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതെന്ന് പറയുന്നതെന്ന് ബാലകൃഷ്ണപിള്ള ആരോപിച്ചു. പാര്‍ട്ടിയുടെ നിലപാടുകള്‍ ശരിയായരീതിയിലല്ലെന്നും അതിന് പഴയ ജില്ലാഭാരവാഹികള്‍ കൂട്ടുനില്‍ക്കുന്നതിനെത്തുടര്‍ന്നാണ് തലസ്ഥാന ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതെന്ന് ഗണേഷ് വിഭാഗം വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്ക് പാര്‍ട്ടിയുടെ പേരില്‍ പ്രസ്താവന ഇറക്കാനും പാര്‍ട്ടിയില്‍ നിന്ന് ആരെയെങ്കിലും പുറത്താക്കുവാനോ അധികാരമില്ലെന്നാണ് പിള്ള വിഭാഗം പ്രതികരിച്ചത്.

Read More »