Home » News » സൈനികനിരയില്‍ ഇനി മലയാളി വനിതകളും

സൈനികനിരയില്‍ ഇനി മലയാളി വനിതകളും

ബി.എസ്.എഫിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മലയാളി പെണ്‍കുട്ടികള്‍ സൈനികനിരയിലെത്തുന്നത്. ഇതോടെ രാജ്യത്തെ അതിര്‍ത്തി രക്ഷയ്ക്ക് തോക്കേന്തിയ മലയാളി വനിതകളും മുന്‍പന്തിയിലുണ്ടാവും. ഇതിനായി കേരളത്തില്‍നിന്ന് 198 വനിതകളാണ് എഴുത്തുപരീക്ഷയും കായികക്ഷമതാ പരിശോധനയും കഴിഞ്ഞ് പരിശീലനത്തിനുള്ള പട്ടികയിലിടം നേടിയിട്ടുള്ളത്. സൈനികനിരയില്‍ കാവല്‍ജോലിക്ക് ദക്ഷിണേന്ത്യയില്‍നിന്ന് സ്ത്രീകളെ നിയമിക്കുന്നത് ഇതാദ്യമാണ്. പാകിസ്താനുമായുള്ള വാഗ അതിര്‍ത്തിയിലും മറ്റും നിലവില്‍ കാവല്‍ച്ചുമതലയുള്ള സ്ത്രീകളുണ്ടെങ്കിലും ഇതെല്ലാം ഉത്തരേന്ത്യക്കാരാണ്. 18 വയസ്സും 10-ാം ക്ലാസുമാണ് യോഗ്യത. വനിതാവിഭാഗത്തിലേക്ക് കേരളത്തില്‍നിന്ന് 300 അപേക്ഷകരില്‍നിന്ന് തിരഞ്ഞെടുത്ത 198 പേര്‍ക്കാണ് അടുത്തമാസം ബാംഗ്ലൂരില്‍വെച്ച് മെഡിക്കല്‍ പരിശോധന നടത്തുന്നത്. ഇവര്‍ക്കായുള്ള ആയുധ പരിശീലനം ഹൈദരാബാദ്, ഇന്‍ഡോര്‍ തുടങ്ങിയ കേന്ദ്രങ്ങളിലായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

*