Home » News » അര്‍ദ്ധനാരിയായി മനോജ്.കെ.ജയന്‍

അര്‍ദ്ധനാരിയായി മനോജ്.കെ.ജയന്‍

മനോജ്.കെ.ജെയന്‍ അര്‍ദ്ധനാരിയായി വെള്ളിത്തിരയിലെത്തുന്നു.പുരുഷ ശരീരവും സ്ത്രീയുടെ മനസ്സുമായി ജീവിക്കുന്ന മഞ്ജുളന്‍ എന്ന കഥാപാത്രത്തേയാണ് മനോജ്.കെ.ജയന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നവാഗത സംവിധായകന്‍ ഡോ. സന്തോഷ് സൗപര്‍ണികയുടേതാണ് ഈ ചിത്രം.

തിലകന്‍ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് അര്‍ദ്ധനാരി. സമൂഹത്തില്‍ ഹിജഡകള്‍ നേരിടുന്ന വിവേചനവും അപമാനവും മാനസികസമ്മര്‍ദ്ദനങ്ങളുമൊക്കെയാണ് അര്‍ദ്ധനാരിയില്‍ പറയുന്നത്.

നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസവും അപമാനവും സഹിക്കവയ്യാതെ മഞ്ജുളന്‍ നാടുവിടുകയും തന്നെപ്പോലുള്ളവര്‍ താമസിക്കുന്ന തെങ്കാശിയില്‍ എത്തിച്ചേരുന്നത് കൂടെയാണ് കഥ വികസിക്കുന്നത്.

തെങ്കാശിയില്‍ ഹിജഡകളുടെ തലവനായാണ് തിലകന്‍ ഇതില്‍ വേഷമിടുന്നത്. മലയാള സിനിമയിലെ ഒട്ടുമിക്ക നടന്‍മാരും ഇതില്‍ സ്ത്രീ വേഷത്തില്‍ എത്തുന്നുണ്ട്. ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പിന്നണി ഗായകന്‍ എം.ജി.ശ്രീകുമാര്‍ ആണ്. അദ്ദേഹം ആദൃമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് അര്‍ദ്ധനാരി.

സായ്കുമാര്‍, മണിയന്‍പിള്ളരാജു, സുരാജ് വെഞ്ഞാറമൂട്, കൊച്ചു പ്രേമന്‍, ഇര്‍ഷാദ്, വിദ്യാശങ്കര്‍, മൈഥിലി, മഹാലക്ഷ്മി, അംബികാ മോഹന്‍ തുടങ്ങിയവരാണ്  ചിത്രത്തിലെ മറ്റ് താരങ്ങള്‍. വി.മധുസുദനന്‍ നായര്‍, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് എം.ജി ശ്രീകുമാര്‍ തന്നെയാണ് ഈണം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*