Home » News » Current Affairs » മെസ്സി ബാഴ്സയ്ക്കായി 300 ഗോള്‍ തികച്ചു

മെസ്സി ബാഴ്സയ്ക്കായി 300 ഗോള്‍ തികച്ചു

>

messiഫുട്ബോള്‍ സൂപ്പര്‍ താരം ലെനാല്‍ മെസ്സി ബാഴ്സെയ്ക്കായി 300 ഗോള്‍ തികച്ചു. സ്പാനിഷ്‌ ലീഗില്‍ ഗ്രാനട്ക്കെതിരായ മത്സരത്തിലാണ് മെസ്സി ബാഴ്സേയ്ക്കായി 300 ഗോള്‍ തികച്ചത്. ഒരു ഗോളിന് പിന്നിലായിരുന്ന ബാഴ്സയെ തന്റെ ഇരട്ട ഗോളുകളുടെ നേട്ടത്തിലാണ് ഗ്രാനഡയെ ബാഴ്സേ പരാജയപ്പെടുത്തിയത്.

ഒഡിയോണ്‍ ഇഗാലോയുടെ ഗോളിന് മറുപടി നല്‍കിക്കൊണ്ടാണ് മെസ്സി 300 ഗോള്‍ തികച്ചത്. കളിയുടെ 74 ാം മിനിറ്റില്‍ ഫ്രീക്കിക്കിലൂടെ മെസ്സി വീണ്ടും ഒരു ഗോള്‍ കൂടെ കരസ്ഥമാക്കി. ഇതോടെ മെസ്സിയുടെ ബാഴ്‌സ ഗോളുകള്‍ 301 ആയി. ഈ തകര്‍പ്പന്‍ വിജയത്തോടെ ലീഗില്‍ ബാഴ്‌സയ്ക്ക് 15 പോയിന്റിന്റെ ലീഡാണ് ഉള്ളത്.
<

Leave a Reply

Your email address will not be published. Required fields are marked *

*