Home » News » Current Affairs » വനിതാ എം.എല്‍.എമാരെ മര്‍ദ്ദിച്ച സംഭവം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

വനിതാ എം.എല്‍.എമാരെ മര്‍ദ്ദിച്ച സംഭവം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

>

niyamasabhaപ്രതിപക്ഷ വനിതാ എം.എല്‍.എമാരെ പൊലിസുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഉചിതമായ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയാണ്‌ ബഹളം ഉണ്ടാക്കിയത്.

വനിതാ എം.എല്‍.എമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ആഭ്യന്തിരമന്ത്രി എന്ത് നടപടിയാണ് എടുക്കുന്നതെന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്തന്‍ ആവശ്യപ്പെട്ടു. ജുദീഷ്യന്‍ അന്വേഷണം എത്രയും പെട്ടെന്ന് നടത്തുമെന്ന് അറീച്ച സര്‍ക്കാര്‍, അന്വേഷണഫലം അറിഞ്ഞതിനു ശേഷം മാത്രമേ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക്കെതിരെ നടപടി എടുക്കുകയുള്ളുവെന്നും അറീച്ചു.

ബിജിമോള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നിയമസഭയിലേക് മാര്ച് നടത്തിയ കേരള മഹിളാസംഘം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റുചെയ്തു നീക്കുന്നതിനിടയിലായിരുന്നു വനിതാ എം.എല്‍.എമാര്‍ക്ക് പരിക്കേറ്റത്.
<

Leave a Reply

Your email address will not be published. Required fields are marked *

*