Home » News » Current Affairs » ഊര്‍ജ സംരക്ഷണത്തിനു ‘ലാഭ പ്രഭ’യുമായി കെഎസ്ഇബി

ഊര്‍ജ സംരക്ഷണത്തിനു ‘ലാഭ പ്രഭ’യുമായി കെഎസ്ഇബി

>

4തിരുവനന്തപുരം : ഊര്‍ജ സംരക്ഷണത്തിനു സംസ്ഥാന വൈദ്യുതി ബോര്‍ഡിന്‍റെ പുതിയ കര്‍മ പദ്ധതി. ലാഭ പ്രഭയെന്നു പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം വീടുകളിലെ വൈദ്യുതി ഉപയോഗം കുറച്ചാല്‍ കുറയ്ക്കുന്ന യൂണിറ്റിന്‍റെ പാതി വില തിരികെ ലഭിക്കും.ഊര്‍ജ സംരക്ഷണത്തിനു കെഎസ്ഇബി ആവിഷ്കരിച്ച പുതിയ പദ്ധതി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രഖ്യാപിച്ചു. ഈ മാസം 23 മുതല്‍ മേയ് അവസാനം വരെയാണു പദ്ധതി. ഈ കാലയളവില്‍ ഗാര്‍ഹിക വൈദ്യുതിയുടെ ഉപയോഗം പത്തു ശതമാനം കുറച്ചാല്‍, കുറയ്ക്കുന്ന യൂണിറ്റിന്‍റെ പകുതിവില ഉപയോക്താക്കള്‍ക്കു തിരിച്ചു നല്‍കും. ഒരു ഫീഡറിനു കീഴിലുള്ള എല്ലാ വീടുകളിലും വൈദ്യുതി ഉപയോഗം 10% കുറച്ചാല്‍ അടുത്തയാഴ്ച അവിടെ ലോഡ്ഷെഡ്ഡിങ് ഒഴിവാക്കും. പദ്ധതിയുടെ ഭാഗമായി രണ്ടു കോടി രൂപയുടെ സമ്മാനങ്ങളും നല്‍കും.
വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കുന്ന അരലക്ഷം പേര്‍ക്ക് ആഴ്ചതോറും സിഎഫ്എല്‍ വിളക്കുകള്‍, ആയിരംപേര്‍ക്കു സൗരോര്‍ജ റാന്തല്‍ എന്നിവയാണു സമ്മാനം. ഏറ്റവും കൂടുതല്‍ വൈദ്യുതി ലാഭിക്കുന്ന 100 പേര്‍ക്ക് ലാഭ പ്രഭയിലെ ബംപര്‍ സമ്മാനമായ സോളാര്‍ ഇന്‍സ്റ്റലേഷന്‍ കിട്ടും. എസ്എംഎസ് വഴി ഈ പദ്ധതിയില്‍ പദ്ധതിയില്‍ പങ്കെടുക്കാം.പുറത്തുനിന്നു കുറഞ്ഞ വിലയ്ക്കു വൈദ്യുതികിട്ടിയാല്‍ അടുത്ത വര്‍ഷം ലോഡ് ഷെഡ്ഡിങ് ഒഴിവാക്കുമെന്നു വൈദ്യുതി മന്ത്രി അറിയിച്ചു.
<

Leave a Reply

Your email address will not be published. Required fields are marked *

*