Home » News » കൊല്ലത്തു ചരക്കു ട്രെയിൻ പാളം തെറ്റി ; ട്രെയിനുകൾ റദ്ധാക്കി

കൊല്ലത്തു ചരക്കു ട്രെയിൻ പാളം തെറ്റി ; ട്രെയിനുകൾ റദ്ധാക്കി

കൊല്ലം : കൊല്ലത്തു ചരക്കു ട്രെയിൻ പാളം തെറ്റി. നാലു ബോഗികൾ ഭാഗികമായി തകർന്നു .ഇതേത്തുടർന്നു അതുവഴിയുള്ള പത്തോളം ട്രെയിൻ റദ്ദു ചെയ്തു .മൂന്നോളം ട്രെയിൻ ഭാഗികമായും റദ്ദ് ചെയ്തു .

കൊല്ലം ആലപ്പുഴ-പാസഞ്ചര്‍ (56300), ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (56302), എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (56303), ആലപ്പുഴ-കൊല്ലം (56301), കൊല്ലം-എറണാകുളം (56392), എറണാകുളം-കായംകുളം പാസഞ്ചര്‍ (56387) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

ഇതിനു പുറമേ കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം (66300) ,എറണാകുളം-കൊല്ലം (66301) എന്നീ മെമു ട്രെയിനുകളും റദ്ദാക്കി.ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം (66302), കൊല്ലം-എറണാകുളം (66303) എന്നീ ട്രെയിനുകളും റദ്ദാക്കി. കൊല്ലം-കോട്ടയം പാസഞ്ചര്‍ (56305,) എറണാകുളം-കൊല്ലം (66307), കൊല്ലം-എറണാകുളം (66308) എന്നീ മൂന്ന് ട്രെയിനുകളാണ് ഭാഗികമായി റദ്ദ് ചെയ്തത് .

Leave a Reply

Your email address will not be published. Required fields are marked *

*