Home » News » Current Affairs » കൊച്ചി; നഗ്നയോട്ടം നടത്തിയ ലൊ കോളേജ് വിദ്യാര്‍ഥി കീഴടങ്ങി

കൊച്ചി; നഗ്നയോട്ടം നടത്തിയ ലൊ കോളേജ് വിദ്യാര്‍ഥി കീഴടങ്ങി

>

roshanഎം.ജി റോഡില്‍ നഗ്നയോട്ടം നടത്തിയ യുവാവ് അവസാനം പൊലിസിന് കീഴടങ്ങി. യുവാവിന്റെ ഫോട്ടോ എടുക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ വരുമെന്നറിഞ്ഞപ്പോള്‍ യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലിസ് ഇയാളെ തടഞ്ഞു നിര്‍ത്തി.

എറണാകുളം ലൊ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ കണ്ണൂര്‍ സ്വദേശി, റോഷന്‍ ആണ് എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ വരുനുന്ടെന്ന കാര്യം റോഷന്‍ അറിഞ്ഞത്. ഇതിനെ തുടര്‍ന്ന് റോഷന്‍ പോളിസ്റ്റെഷനില്‍ നിന്ന് ഇറങ്ങി ഓടിയെങ്കിലും പൊലിസ് ഇയാളെ പിടികൂടി. പൊലിസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ രക്ഷപെടാന്‍ ശ്രമിച്ചതിന് ഇയാളുടെ മേല്‍ വീണ്ടും കേസ് രെജിസ്റ്റര്‍ ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം, കൂട്ടുപ്രതിയെ കുറിച്ചന്വേഷിക്കുന്നതിനും, കൂടുതല്‍ തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് അറീച്ചു.

ലൊ കോളേജ് അധ്യപകനോട് മോശമായി പെരുമാരിയത്തിനും, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഇയാളെ മുന്‍പും പൊലിസ് കേസ് ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 17 നായിരുന്നു കൊച്ചി എം.ജി റോഡിലൂടെ നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് യുവാവിന്റെ നഗ്നയോട്ടം നടന്നത്. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.ജി. ബാലകൃഷ്ണന്‍ രാജി വെക്കുക എന്നാ പ്ലക്കര്‍ഡും ഉയര്‍ത്തി പിടിച്ചായിരുന്നു യുവാവിന്റെ നഗ്നയോട്ടം. മുഖം തുണികൊണ്ട് മറച്ച് മഹാരാജാസ് കോളെജിനു സമാന്തരം 100 മീറ്ററോളം ഓടിയ യുവാവ് പിന്നെ സുഹൃത്തിന്റെ ബൈക്കില്‍ കേറി രക്ഷപ്പെടുകയായിരുന്നു. ബൈക്കില്‍ കെട്ടി രക്ഷപെടാന്‍ സഹായിച്ച ഇയാളുടെ സുഹൃത്തിനെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്.

 
<

Leave a Reply

Your email address will not be published. Required fields are marked *

*