Home » News » Business » കിങ്ഫിഷര്‍ ജീവനക്കാര്‍ക്ക് ഏപ്രിലിലെ ശമ്പളം നല്കി

കിങ്ഫിഷര്‍ ജീവനക്കാര്‍ക്ക് ഏപ്രിലിലെ ശമ്പളം നല്കി

>

Kingfisher pays April salary - news4keralaസാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും തിരിച്ചുവരാനൊരുങ്ങുന്ന സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം നല്കി. ഏഴു മാസത്തിലധികമായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ സമരത്തിലായിരുന്നു. തുടര്‍ന്ന് താല്ക്കാലിക ലോക്കൗട്ട് പ്രഖ്യാപിച്ച എയര്‍ലൈന്‍സിന്റെ ലൈസന്‍സ് വ്യോമയാന ഡയറക്ടര്‍ റദ്ദാക്കിയിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഡിസംബറിന് മുമ്പായി 4 മാസത്തെ ശമ്പളം നല്കാമെന്ന ധാരണയില്‍ സമരം ഒത്തുതീര്‍പ്പിലെത്തിയത്. ഇതിനിടെ 2 മാസത്തെ കുടിശ്ശിക വിരണം ചെയ്തു. ദീപാവലിക്ക് മുമ്പ് കുടിശ്ശികയില്‍ മൂന്ന് മാസത്തെ ശമ്പളം കൂടി നല്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

<

Leave a Reply

Your email address will not be published. Required fields are marked *

*