Home » News » Current Affairs » കേരള സര്‍വകലാശാലയുടെ എം.ബി.എ ഉത്തരക്കടലാസുകള്‍ പെരുവഴിയില്‍

കേരള സര്‍വകലാശാലയുടെ എം.ബി.എ ഉത്തരക്കടലാസുകള്‍ പെരുവഴിയില്‍

>

kerala universityതിരുവന്തപുരം: കേരള സര്‍വകലാശാലയുടെ എം.ബി.എ ഉത്തരക്കടലാസുകള്‍ പെരുവഴിയില്‍. തിരുവനന്തപുരം നഗരത്തിലെ റോഡരികിലാണ് നാലാം സെമസ്റ്റര്‍ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്. ഇവയുടെ മൂല്യ നിര്‍ണ്ണയം കഴിഞ്ഞതാണെന്നും ഫലപ്രഖ്യാപനം കഴിഞ്ഞതാണെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. മൂല്യനിര്‍ണ്ണയം കഴിഞ്ഞപ്പോള്‍ അധ്യാപകരില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടതാകമെന്നും അധികൃതര്‍ പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മനേജ്മെന്റാണ് എം.ബി.എ പരീക്ഷ നടത്തുന്നത്. അധ്യാപകരുടെ വീട്ടില്‍ കൊടുത്തു വിട്ടാണ് മിക്കപ്പോഴും മൂല്യനിര്‍ണ്ണയം നടത്താറ്. വിദ്യാര്‍ഥികള്‍ പുനര്‍മൂല്യനിര്‍ണ്ണയം ആവശ്യപ്പെട്ടിരുനെങ്കില്‍ അധികൃതര്‍ വെട്ടിലാകുമായിരുന്നു.  വീണുകിട്ടിയ ഉത്തരപേപ്പര്‍ സര്‍വകലാശാലയില്‍ തിരിച്ചേല്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രജിസ്ട്രാര്‍ക്ക് പി.വി.സി. നിര്‍ദേശം നല്‍കി.സംഭവത്തില്‍ പ്രതിഷേധിച്ചും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും കെ.എസ്.യു പ്രവര്‍ത്തകര്‍ ഐ.എം.കെ. ഡയറക്ടറെ തടഞ്ഞുവെച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് വി.എസ്.അജിന്‍, ഭാരവാഹികളായ ശ്യാംനാഥ്, എസ്.പ്രശാന്ത് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
<

Leave a Reply

Your email address will not be published. Required fields are marked *

*