Home » News » Current Affairs » കേരള സര്‍വകലാശാല നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായി

കേരള സര്‍വകലാശാല നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായി

>

kerala universityകേരള സര്‍വകലാശാല നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായി. ബി.എസ്.സി ഇലക്ട്രോണിക്ക്സ് നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷഎഴുതിയ 21 വിദ്യാര്ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്‌.

വിദ്യാര്ഥികളോട് വീണ്ടും പരീക്ഷയെഴുതാന്‍ സര്‍വകലാശാല അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഇതോടെ വിദ്യാര്ഥികളുടെ ഒരു വര്ഷം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ഉള്ളത്. ഉത്തരക്കടലാസുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനില്‍ നിന്ന് സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
<

Leave a Reply

Your email address will not be published. Required fields are marked *

*