Home » News » Current Affairs » രാജിക്കൊരുങ്ങി ഗണേഷ്;വേണ്ടെന്ന് യുഡിഎഫ്

രാജിക്കൊരുങ്ങി ഗണേഷ്;വേണ്ടെന്ന് യുഡിഎഫ്

>

kb ganesh kumarതിരുവനന്തപുരം: ലൈംഗികാരോപണത്തിലും അതേ തുടര്‍ന്നുണ്ടായ വിവാദത്തിലും കുടുങ്ങിയ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ തത്ക്കാലം രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് യു.ഡി.എഫ് നേതൃത്വം. ഒന്നര മണിക്കൂര്‍ നീണ്ട കോണ്‍ഗ്രസ് ഏകോപനസമിതി യോഗത്തില്‍ മന്ത്രിയെ രാജിവെയ്പിക്കേണ്ടെന്നുള്ള പൊതുവികാരമാണ് ഉയര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ്. നേതൃയോഗത്തിലും രാജിവേക്കെണ്ടാതില്ലെന്ന തീരുമാനമായിരിക്കും എടുക്കുക. മന്ത്രിക്കെതിരെ രേഖാമൂലമുള്ള ഒരു പരാതിയും കിട്ടാത്ത സാഹചര്യത്തില്‍ എങ്ങനെ രാജിവെയ്പിക്കുമെന്നും മുഖ്യമന്ത്രി തന്നെ ഏകോപനസമിതി യോഗത്തില്‍ ചോദിച്ചു. മറ്റംഗങ്ങളുടെയും വികാരം ഇതുതന്നെ ആയിരുന്നു.

ഗണേഷ്‌കുമാറിന്റേത് കുടുംബപരമായ പ്രശ്നമാണെന്നാണ് മുന്നണിനേതൃത്വത്തിന്‍റെ വിലയിരുത്തല്‍.  കുടുംബവഴക്കിന്റെ പേരില്‍ ഒരു മന്ത്രിയെ രാജിവെയ്പിക്കേണ്ട യാതൊരു ആവശ്യവും ഇല്ലെന്ന ധാരണയാണ് നേതാക്കള്‍ക്കിടയില്‍ രൂപപ്പെട്ടത്. എന്നാല്‍ വെറും കുടുംബപ്രശ്‌നമെന്ന് പറഞ്ഞ് ആരോപണം തള്ളാനുമാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. നേരത്തെ രാജിസന്നദ്ധത അറിയിച്ച് മന്ത്രി കത്ത് നല്‍കിയെങ്കിലും മുഖ്യമന്ത്രി അത് വാങ്ങിയിരുന്നില്ല. തിരക്കിട്ട് രാജിവെയ്‌ക്കേണ്ടതില്ലെന്നും വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ്. യോഗം തീരുമാനമെടുക്കട്ടേയെന്നുമുള്ള ഉപദേശമാണ് മുഖ്യമന്ത്രി ഗണേഷ്‌കുമാറിന് നല്‍കിയത്.
<

Leave a Reply

Your email address will not be published. Required fields are marked *

*