Home » News » Current Affairs » സംസ്ഥാന ബജറ്റ്: കര്‍ഷകര്‍ക്ക് ആശ്വാസം; ക്ഷേമ മേഖലയ്ക്കു ഊന്നല്‍

സംസ്ഥാന ബജറ്റ്: കര്‍ഷകര്‍ക്ക് ആശ്വാസം; ക്ഷേമ മേഖലയ്ക്കു ഊന്നല്‍

>

km maniതിരുവനന്തപുരം: 2013-2014 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. സാമ്പത്തികമാന്ദ്യം തുടരുന്ന അവസ്ഥയിലും കേരളത്തിന്‌ വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിച്ചെന്നു കെ.എം. മാണി നിയമസഭയില്‍ അറീച്ചു. ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്ക് പലിശ രഹിത വയ്പ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനു വേണ്ടിയുള്ള പലിശ സഹകരണ ബാങ്കുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കും. വിവിധ ക്ഷേമ പെന്‍ഷനുകളും ബജറ്റില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

റവന്യൂ വരുമാനം 20 ശതമാനത്തിലേറെ വര്‍ധിപ്പിച്ചു. വിലക്കയറ്റം നിമിത്തം സംസ്ഥാനത്തിലെ സമ്പത്ത് പുറത്തേക്കു പോകുന്നതായും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

ഒരു ലക്ഷത്തില്‍ താഴെയുള്ള കാര്‍ഷിക വയ്പ്പയിലെ കുടിശ്ശിക തുക മുഴുവന്‍ എഴുതി തല്ലാനും ബജറ്റില്‍ തീരുമാനമായി. ഒറ്റതവണ തീര്‍പ്പാക്കല്‍ പരിപാടിയിലൂടെ ആയിരിക്കും ഇത് സാധ്യമാക്കുക. ഇതിനായി 50 കോടി രൂപ മാറ്റിവെക്കും.

കാര്‍ഷികാദായ നികുതിയില്‍ നിന്ന് വ്യക്തികളെ ഒഴിവാക്കുമെന്നും കെ.എം.മാണി അറിയിച്ചു. സമഗ്ര കാര്‍ഷിക ഇന്‍ഷുറന്‍സിനായി 20 കോടി രൂപ മാറ്റിവെയ്ക്കും. ഹൈടെക്ക് കൃഷിരീതിയും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കും. സൗരോര്‍ജ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും പദ്ധതി പ്രഖ്യാപിച്ചു.

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ അഗ്രി മാളുകള്‍ സ്ഥാപിക്കും. കര്‍ഷകര്‍ക്ക്  അവരുടെ വിളകള്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാനും ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയ്ക്ക് കാര്‍ഷികോത്പന്നങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഇത്. എല്ലാ താലൂക്കുകളിലും കര്‍ഷക മാര്‍ക്കറ്റുകളും ആരംഭിക്കാനും തീരുമാനമായി. കാര്‍ഷികോത്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള കോള്‍ഡ് സ്‌റ്റോറേജുകളോടു കൂടിയായിരിക്കും ഇത് സാധ്യമാക്കുക. ഇതിനായി 25 കോടി രൂപ നീക്കിവെയ്ക്കും.

നെല്ലുസംഭരണം കാര്യക്ഷമമാക്കും. അടുത്ത വര്‍ഷം മുതല്‍ സംഭരിക്കുന്ന നെല്ലിന് അപ്പോള്‍ തന്നെ പണം നല്‍കാണും തീരുമാനമായി. പാലക്കാട്, കുട്ടനാട്, വയനാട് എന്നിവിടങ്ങളില്‍ സപ്ലൈകോയുടെ അരിമില്ലുകള്‍ തുടങ്ങും. നീര വാണിജ്യാടിസ്ഥാനത്തില്‍ നെല്ല് ഉത്പാദിപ്പിക്കും. ഇതിനായി 10 ജില്ലകളില്‍ നീര യൂണിറ്റ് തുടങ്ങും.

ന്യായമായ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി തൃപ്തി ന്യായവില ഭക്ഷണശാലകള്‍ ആരംഭിക്കും. ഇതിലൂടെ 20 രൂപയ്ക്ക് ആഹാരം ലഭ്യമാക്കും.

ദരിദ്ര കുടുംബങ്ങള്‍ക്ക് മംഗല്യ നിധി പദ്ധതി നടപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗതാഗതസൗകര്യം മെച്ചപ്പെടുട്ടുന്നതിനായി എല്ലാ ജില്ലകളിലും മൊബിലിറ്റി ഹബ്ബുകള്‍ സ്ഥാപിക്കും. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിലായിരിക്കും ഇത് സ്ഥാപിക്കുകയെന്നും മന്ത്രി ബജറ്റില്‍ പറഞ്ഞു.
<

Leave a Reply

Your email address will not be published. Required fields are marked *

*