Home » News » Current Affairs » കായംകുളം താപനിലയത്തിലെ വൈദ്യുതി ഉത്പ്പാദനം നിര്‍ത്തുന്നു

കായംകുളം താപനിലയത്തിലെ വൈദ്യുതി ഉത്പ്പാദനം നിര്‍ത്തുന്നു

>

kayamkulamകോഴിക്കോട്: കായംകുളം താപനിലയത്തിലെ വൈദ്യുതി ഉത്പ്പാദനം എന്‍.ടി.പി.സി താത്ക്കാലികമായി നിര്‍ത്തുന്നു. ഇതിന്റെ ആദ്യപടിയായ് ഇന്ന് മുതല്‍ ഉതപ്പാദനം 150 മെഗാവാട്ടായി കുറച്ചു. ശുദ്ധജല ദൗര്‍ലഭ്യമാണ്‌ കായംകുളം നിലയത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ച ഘടകം. കായംകുളം നിലയത്തിലെ ഉത്പാദനം നിലയ്ക്കുന്നത് കേരളത്തിലെ വൈദ്യുത പ്രതിസന്ധി വരും ദിവസ്സങ്ങളില്‍ രൂക്ഷമാക്കും.കമ്പയിന്‍ഡ് ഹൈഡ്രോ പവര്‍ പ്രോജക്ടിലെ മൂന്ന് ടെര്‍മിനലുകള്‍ പ്രവര്‍ത്തിച്ച് 350 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പ്രതിദിനം 12000 കിലോലിറ്റര്‍ ശുദ്ധജലമാണ്‌ കായംകുളം നിലയത്തിനാവശ്യം. പക്ഷേ നിലയത്തിലെ ശുദ്ധജല ശ്രോതസ്സായ അച്ചന്‍ കോവിലാറ്റില്‍ നിന്നും ഒരുലിറ്റര്‍ ശുദ്ധജലം പോലും കഴിഞ്ഞ എഴ് ദിവസമായി ലഭിക്കുന്നില്ല. ഇത് മൂലം നിലയത്തിലെ റിസര്‍വ്വോയറിലുള്ള ജലം ഉപയോഗിച്ചാണ്‌ വൈദ്യുതി ഉത്പ്പാദനം നടന്നു വരുന്നത്.ഉപഭോഗം കൂടിയതോടെ റിസര്‍വ്വോയറിലെ ശുദ്ധജലവും എതാണ്ട് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഉത്പ്പാദനം പകുതിയായ് എന്‍.ടി.പി.സി ചുരുക്കി. ഇതേ അവസ്ഥ തുടര്‍ന്നാല്‍ മൂന്ന് ദിവസത്തിനകം റിസര്‍വ്വോയറിലെ ശേഷിക്കുന്ന ജലവും പൂര്‍ണ്ണമായും ഇല്ലാതാകും. ഇതോടെ നിലയത്തില്‍ നിന്നുള്ള വൈദ്യുതി ഉത്പപാദനം നിര്‍ത്തിവയ്ക്കുകമാത്രമാണ്‌ എന്‍.ടി.പി.സിയ്ക്ക് മുന്നിലുള്ള മാര്‍ഗം.
<

Leave a Reply

Your email address will not be published. Required fields are marked *

*