Home » News » Current Affairs » കാസര്‍കോട് ട്യൂഷന്‍ സെന്റര്‍ പീഡനം: പ്രതികെതിരെ മൊഴിയുമായി ഒരു പെണ്‍കുട്ടി കൂടെ രംഗത്ത്‌

കാസര്‍കോട് ട്യൂഷന്‍ സെന്റര്‍ പീഡനം: പ്രതികെതിരെ മൊഴിയുമായി ഒരു പെണ്‍കുട്ടി കൂടെ രംഗത്ത്‌

>

kasargod tuition centreകാസര്‍കോട്: ഏറെ വിവാദമായി തീര്‍ന്ന കാസര്‍ക്കോട് ട്യൂഷന്‍ സെന്‍റര്‍ പീടനക്കേസില്‍ പ്രതിക്കെതിരെ മൊഴിയുമായി ഒരു പെണ്‍കുട്ടി കൂടെ രംഗത്ത്‌. ഇതിനെ തുടര്‍ന്ന് പ്രതിക്കെതിരെ പൊലിസ് വീണ്ടും കേസെടുത്തു. കേസ് അട്ടിമറിക്കാന്‍ പ്രതി നടത്തിയ ശ്രമങ്ങള്‍ക്കിടെയാണ് പെണ്‍കുട്ടിയുടെ പുതിയ മൊഴി.

കാസര്‍ക്കോട് കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ചാപ്റ്റെഴ്സ് ട്യൂഷന്‍ സെന്റര്‍ അധ്യാപകനായ അസ്കറിനെതിരെയാണ് പെരിയ സ്വദേശിയായ പെണ്‍കുട്ടി രംഗത്ത്‌ വന്നിരിക്കുന്നത്. ബസ്സ്റ്റാന്റിനു സമീപത്തുള്ള ട്യൂഷന്‍ സെന്ററില്‍ വച്ചാണ് തന്നെ പീടിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് പ്രതിക്കെതിരെ പൊലിസ് വീണ്ടും കേസെടുത്തു. 2012 ജൂണ്‍ ജൂലൈ മാസങ്ങളിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അസ്കര്‍ അധ്യാപകനായി ജോലി ചെയ്യുന്ന ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥിനികളെ പീടിപ്പിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ പ്രതി ഇത് നിഷേധിക്കുകയായിരുന്നു. തന്നെ കള്ളകെസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് ഹൈകോടതിയെ സമീപിക്ക്കയും, പുതിയ അന്വേഷണ ഉദ്യോഗസ്ഥരെ കൊണ്ടാന്വേഷിപ്പിക്കാന്‍ ഹൈക്കോടതിയില്‍ നിന്നും  വിധി വാങ്ങുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ക്രൈം ഡിറ്റാച്മെന്‍റ് ഡിവൈഎസ്പി രെഘുറാമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരികെയാണ് പെണ്‍കുട്ടി പുതിയ വെളിപ്പെടുത്തലുകളുമായി വന്നത്.
<

Leave a Reply

Your email address will not be published. Required fields are marked *

*