Home » News » Current Affairs » കറാച്ചിയില്‍ സ്ഫോടനം: മൂന്നു പേര്‍ കൊല്ലപ്പെട്ടു.

കറാച്ചിയില്‍ സ്ഫോടനം: മൂന്നു പേര്‍ കൊല്ലപ്പെട്ടു.

>

karachi blastകറാച്ചിയില്‍ ഞായറാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തില്‍ ഒരു സ്ത്രീ അടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഷിയാ മുസ്ലിം വിശ്വാസികളുടെ മുസ്തഫാ മോസ്കിനുസമീപമുണ്ടായ സ്ഫോടനത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു.

പള്ളിക്ക് സമീപം പാര്‍ക്ക്‌ ചെയ്ത ബൈക്കില്‍ ഘടിപ്പിച്ച സ്ഫോടക വസ്തുക്കള്‍ റിമോര്‍ട്ട് കണ്‍ട്രോളിന്റെ സഹായത്തോടെയാണ് പൊട്ടിച്ചതെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നാല്കിലോയോളം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച നാടന്‍ബോംബില്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ ഘടിപ്പിക്കുകയായിരുന്നെന്ന് റേഞ്ചല്‍ വക്താവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
<

Leave a Reply

Your email address will not be published. Required fields are marked *

*