Home » News » Current Affairs » കപില്‍ സിബല്‍ സിനിമ ഗാന രചനയിലേക്ക്

കപില്‍ സിബല്‍ സിനിമ ഗാന രചനയിലേക്ക്

>

kapil sibalഗാന രചയിതാവായി കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി കപില്‍ സിബല്‍ സിനിമ മേഘലയിലേക്ക് കടന്നു വരുന്നു. ആദിത്യ ഓം സംവിധാനം ചെയ്യുന്ന ബന്ധൂക്‌ എന്ന ചിത്രത്തില്‍ വേര്‍പിരിയലിന്റെ വക്കിലെത്തിയ പ്രണയ ജോഡികള്‍ക്ക് വേണ്ടി വികാര നിര്‍ഭരമായ ഗാന ഗാനം രചിച്ചു കൊണ്ടാണ് കപില്‍ സിബില്‍ സിനിമ ഗാന രചയ്നയിലേക്ക് കടക്കുന്നത്. ക്രിമിനലുകളും രാഷ്ട്രീയക്കാരും തമ്മിലുള്ള ഉത്തരേന്ത്യന്‍ തോക്ക് സംസ്കാരത്തിന്റെ കഥ പറയുന്ന സിനിമയാണ് ബന്ധൂക്‌.
രാഷ്ട്രിയക്കാരന്‍, അഭിഭാഷകന്‍, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നതിന് പുറമേ കവിയായും കപില്‍ സിബല്‍ അറിയപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രിയായ ഒരാള്‍ ആദ്യമായാണ് ഒരു സിനിമ ഗാന രചയിതാവായി അറിയപ്പെടുന്നത്.
<

Leave a Reply

Your email address will not be published. Required fields are marked *

*