Home » News » Current Affairs » കണ്ണൂരില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു

കണ്ണൂരില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു

>

kannur mapകണ്ണൂര്‍ പാപ്പിനിശ്ശേരി ചുങ്കത്തിന് സമീപം വാഹനാപകടത്തില്‍ യുവതി മരിച്ചു. ഭീമാ ജ്വല്ലറി ഉടമ ഗിരിരാജന്റെ മകന്‍ കിരണിന്റെ ഭാര്യ സ്വാതി കിരണ്‍(32) ആണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ഇന്നോവ കാര്‍ മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച രാവിലെ 6.20 ഓടെയാണ് സംഭവം. കാറിലുണ്ടായിരുന്ന ഇവരുടെ മക്കളായ തൃഷ്ണ, ധനുഷ്, തീര്‍ഥന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ തൃഷ്ണയുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. കോഴിക്കോട്ട് നിന്ന് മംഗലാപുരത്തേക്കുള്ള യാത്രാമധ്യേയാണ് അപകടം നടന്നത്.

 
<

Leave a Reply

Your email address will not be published. Required fields are marked *

*