Home » News » Entertainment » കമ്മത്ത് ആന്‍ഡ് കമ്മത്ത്; നൃത്തരംഗത്തിന് 50 ലക്ഷം

കമ്മത്ത് ആന്‍ഡ് കമ്മത്ത്; നൃത്തരംഗത്തിന് 50 ലക്ഷം

>

KAMMATH AND KAMMATH - news4keralaതമിഴ് നായകന്‍ ധനുഷ് അഥിതി താരമായി പ്രത്യക്ഷപ്പെടുന്ന തോംസണ്‍ സംവിധാനം ചെയ്ത കമ്മത്ത് ആന്‍ഡ് കമ്മത്തിലെ നൃത്തരംഗം ചിത്രീകരിക്കാന്‍ ചെലവായത് എത്രയെന്നോ? 50 ലക്ഷം രൂപ! കമ്മത്ത് സഹോദരന്മാരായി പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയടെയും ദിലീപിന്റെയും ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ ഉദ്ഘാടന സമയത്താണ് ധനുഷ് എത്തുന്നത്.

ഉദ്ഘാടന സമയത്തുള്ള ഗാനത്തിനൊപ്പം ചുവടുവെയ്ക്കുന്നുമുണ്ട്. 9 കോടി ബജറ്റുള്ള ചിത്രത്തിലെ ഈ ഗാനരംഗം ചിത്രീകരിക്കാനാണ് 50 ലക്ഷം രൂപ ചെലവിട്ടതും. തിരുവനന്തപുരത്ത് കഴക്കൂട്ടത്തുള്ള അല്‍സജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു ചിത്രീകരണം. കാര്‍ത്തിക, റീമ കല്ലിങ്ങല്‍, ബാബുരാജ്, രാജലക്ഷ്മി എന്നിവരാണ് ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന മറ്റ് താരങ്ങള്‍.
<

Leave a Reply

Your email address will not be published. Required fields are marked *

*