Home » News » Current Affairs » കാമസൂത്ര ത്രിഡിയില്‍ ഷെര്‍ലിന്‍ ചോപ്രയോടൊപ്പം 50 നര്‍ത്തകരും നഗ്നരായി നൃത്തം ചെയ്യും

കാമസൂത്ര ത്രിഡിയില്‍ ഷെര്‍ലിന്‍ ചോപ്രയോടൊപ്പം 50 നര്‍ത്തകരും നഗ്നരായി നൃത്തം ചെയ്യും

>

sherlinകാമസൂത്ര ത്രിഡിയുടെ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ പുറത്തു വന്നതിന്റെ ചൂടാറും മുന്പ് വീണ്ടും ഷെര്‍ലിന്‍ ചോപ്രയും സിനിമയും വാര്‍ത്തകളില്‍ നിറയുന്നു. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ഷെര്‍ലിന്‍ ചോപ്രയോടൊപ്പം നൃത്തം ചെയ്യുന്ന അമ്പതോളം നര്‍ത്തകീ-നര്ത്തകന്മാരും നഗ്നരായിരിക്കുമെന്നാണ് പുതിയ വാര്‍ത്ത‍.

രാജസ്ഥാനിലെ ഒരു ലോകേഷനിലാണ് ഷൂട്ടിംഗ് നടക്കുക. എന്നാല്‍ ഇതെവിടെയാണെന്ന വിവരം ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുകയാണ്. മുതിര്‍ന്ന കൊറിയോഗ്രാഫര്‍ സരോജ് ഖാന്‍ ആണ് ചുവടുകള്‍ ഒരുക്കുന്നത്. 14 ാം നൂറ്റാണ്ടിനെ ആസ്പദമാക്കി ഒരുങ്ങുന്ന ഗാനരങ്ങതിന്റെ നൃത്തച്ചുവടുകളായിരിക്കും ആദ്യം ഒരുങ്ങുക. വാത്സ്യായനന്റെ കാമാസൂത്രയിലെ വിവിധ പൊസിഷനുകളാണ് നൃത്തരംഗത്തില്‍ ഉണ്ടായിരിക്കുക. അതേസമയം ഗാനരംഗത്തിനു വേണ്ടി അന്‍പതോളം നര്തകരെ കണ്ടെത്തുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ രൂപേഷ് പോള്‍ പറഞ്ഞു. നിരവധി ഡാന്‍സ് അക്കാദമികള്‍ സന്ദര്‍ശിച്ച് നര്തകരെ കണ്ടെത്തി വരികയാണെന്നും രൂപ്ഷ് പോള്‍ പറഞ്ഞു.

‘കാമസൂത്ര ത്രീഡി’ യുടെ ഫോട്ടോഷൂട്ടിന്റെ വീഡിയോ ദൃശ്യങ്ങള്‍ മണിക്കൂറുകള്‍ക്കകം ഒന്നരലക്ഷത്തോളം ആളുകളാണ് കണ്ടത്.

വാത്സ്യായനന്റെ കാമസൂത്രയെ അടിസ്ഥാനമാക്കി മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയുന്ന കാമസൂത്ര ത്രീഡി ഒരു ഇന്‍ഡോ-അമേരിക്കന്‍ സംയുക്ത സംരംഭമാണ്. ഇന്ത്യന്‍ സിനിമയില്‍ നടീനടന്മാരുടെ മുന്‍ഭാഗം നഗ്നമായി ചിത്രീകരികുന്നതിനു വിലക്കുള്ളതിനാല്‍ ചിത്രത്തിലെ നഗ്നരംഗങ്ങള്‍ ഹോളിവുഡിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സപന്‍ നിരുലയാണ്‌ നിര്‍വഹിച്ചിരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും ചിത്രം റിലീസ് ചെയ്യും.  കാമാസൂത്രയിലെ ഷെര്‍ലിന്‍ ചോപ്രയിലെ ചൂടന്‍ രംഗങ്ങള്‍ ഇപ്പോഴേ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.
<

Leave a Reply

Your email address will not be published. Required fields are marked *

*