Home » News » Current Affairs » കമല്‍ ചിത്രം സെല്ലുലോയിഡിനെതിരെ സാംസ്‌കാരിക മന്ത്രി രംഗത്ത്‌

കമല്‍ ചിത്രം സെല്ലുലോയിഡിനെതിരെ സാംസ്‌കാരിക മന്ത്രി രംഗത്ത്‌

>

malayalam movieതിരുവനന്തപുരം: മികച്ച ചിത്രത്തിനുള്‍പ്പടെ ഏഴു സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരികൂട്ടിയ കമല്‍ ചിത്രമായ സെല്ലുലോയിഡിനെതിരെ കേരള സാംസ്കാരിക മന്ത്രി കെ സി ജോസഫ് രംഗത്ത്‌.

ചിത്രം കാണാതെ തന്നെയാണ് തന്‍ പ്രതികരിക്കുന്നതെനും അദ്ദേഹം വ്യക്തമാക്കി. കെ കരുണാകരന്റെ വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുതുന്നതാണ് ഈ ചിത്രമെന്നും, ചിത്രത്തെ പറ്റി പറഞ്ഞറിഞ്ഞാണ് തന്റെ പ്രതികരണമെന്നും അദ്ദേഹം വ്യക്തമാക്കി.

സംവിധായകന്‍ കമല്‍ തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരുണാകരനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലാണ് സംവിധായകന്‍ കമല്‍ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതെന്ന് പറഞ്ഞ് കെ. മുരളീധരനും നേരത്തെ രംഗതെത്തിയിരുന്നു.
<

Leave a Reply

Your email address will not be published. Required fields are marked *

*