Home » News » Current Affairs » കെ എസ് ആർ ടി സി കോടതിയിലേക്ക്

കെ എസ് ആർ ടി സി കോടതിയിലേക്ക്

>

ksrtcകൊച്ചി: കോര്‍പറേഷന് നല്‍കിയിരുന്ന ഡീസല്‍ സബ്സിഡി പുന:സ്ഥാപിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. സാധാരണ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന നിരക്കില്‍ കെഎസ്ആര്‍ടിസിക്കും ഡീസല്‍ ലഭ്യമാക്കണമെന്നാണ് കോര്‍പറേഷന്റെ ആവശ്യം.സ്വകാര്യ ബസുകള്‍ക്ക് സാധാരണ വിലയില്‍ ഡീസല്‍ ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ നിന്ന് കൂടിയ വില ഈടാക്കുന്നത് അനുവദിക്കാനാവില്ല.കേന്ദ്രസര്‍ക്കാര്‍ തീരുമാന പ്രകാരം വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ സബ്സിഡി എണ്ണ കമ്പനികള്‍ എടുത്തു കളഞ്ഞിരുന്നു. കെഎസ്ആര്‍ടിസിയെയും വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് കോര്‍പറേഷന് ഡീസലിന് അധികനിരക്ക് നല്‍കേണ്ടിവന്നത്.പൊതു ഗതാഗതസംവിധാനമെന്ന നിലയില്‍ ഭരണഘടനാപരമായ ചുമതലയാണ് കെഎസ്ആര്‍ടിസി നിര്‍വഹിക്കുന്നതെന്നുംഎണ്ണക്കമ്പനികളില്‍ നിന്ന് നേരിട്ട് ഡീസല്‍ വാങ്ങുന്നതിനാലാണ് കൂടിയ തുക ഈടാക്കുന്നതെന്നും പമ്പുകളില്‍ നിന്ന് നേരിട്ട് ഡീസല്‍ വാങ്ങിയാല്‍ സാധാരണ നിരക്ക് നല്‍കിയാല്‍ മതിയെന്നും വില വര്‍ധന നിലവില്‍ വന്ന ശേഷം കോര്‍പറേഷനില്‍ നിന്ന് ഈടാക്കിയ അധിക തുക തിരികെ നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
<

Leave a Reply

Your email address will not be published. Required fields are marked *

*