Home » News » Current Affairs » പിള്ള – ഗണേഷ് തര്‍ക്കം വീണ്ടും മുറുകുന്നു

പിള്ള – ഗണേഷ് തര്‍ക്കം വീണ്ടും മുറുകുന്നു

>

ganesh kumarതിരുവനന്തപുരം : ബാലകൃഷ്ണപിള്ള – ഗണേഷ് കുമാര്‍ തര്‍ക്കം അനുരഞ്ജനത്തിലേക്കു നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ തിരുത്തി ഗണേഷിനെതിരേ വീണ്ടും പിള്ള രംഗത്ത്. നാളെ നടക്കാനിരിക്കുന്ന കേരള കോണ്‍ഗ്രസ്(ബി) നേതൃയോഗത്തില്‍ ഗണേഷിനു പങ്കെടുക്കാനാവില്ലെന്നും, മന്ത്രിയെ പിന്‍വലിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ട് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതോടെ പ്രശ്നങ്ങള്‍ അവസാനിക്കുകയാണെന്ന വിലയിരുത്തലുണ്ടായിരുന്നു.കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്നും, പാര്‍ട്ടി കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കുന്നു. കേരള കോണ്‍ഗ്രസിന്‍റെ നേതൃയോഗത്തിലേക്കു ഗണേഷിനെ ക്ഷണിക്കില്ലന്ന നിലപാടിലാണ് അദ്ദേഹം. പാര്‍ട്ടിപരമായ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിന്, ഗണേഷിന്‍റെ പെഴ്സണല്‍ സ്റ്റാഫിലെ ചില അംഗങ്ങളെ മാറ്റണമെന്നു പിള്ള നിര്‍ദേശംവച്ചതായാണു സൂചന. എന്നാല്‍, ഗണേഷ് ഇതിനു വഴങ്ങിയില്ല.ഇതോടെയാണു കാര്യങ്ങള്‍ വീണ്ടും പ്രതിസന്ധിയിലേക്കെത്തിയത്. ഇതേത്തുടര്‍ന്നാണു മന്ത്രിയെ വേണ്ടെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ്(ബി) നേതൃത്വം ഉറച്ചു നില്‍ക്കുന്നത്.ഇതിനിടെ, യാമിനി തങ്കച്ചിയുമായി ഷിബു ബേബി ജോണ്‍ അനുരഞ്ജന ചര്‍ച്ചകള്‍ തുടരുന്നുണ്ട്. എന്നാല്‍, ഇതു പൂര്‍ണ ഫലം കണ്ടിട്ടില്ലെന്നാണു സൂചന.
<

Leave a Reply

Your email address will not be published. Required fields are marked *

*