Home » News » Current Affairs » കോടതി മുറിയില്‍ ജഡ്ജിയുടെ ഉറക്കം: വിധി റദ്ദാക്കി

കോടതി മുറിയില്‍ ജഡ്ജിയുടെ ഉറക്കം: വിധി റദ്ദാക്കി

>

judge sleepമോസ്കോ: കോടതിമുറിയില്‍ വാദം നടക്കവേ ജഡ്ജി ഉറങ്ങി. സംഗതി നാടെങ്ങും പാട്ടയത്തോടെ ജഡ്ജിയുടെ വിധി മേല്ക്കോടതി റദ്ദാക്കുകയും ചെയ്തു. ജഡ്ജി പിന്നീട് രാജി വച്ചു. റഷ്യയുടെ കിഴക്കന്‍ നഗരമായ ആമറിലാണ് ഇത്തരമൊരു സംഭവം.

ഒരു തട്ടിപ്പ് കേസില്‍ പ്രതിഭാഗം വക്കീലിന്റെ വാദം കേള്‍ക്കവെയാണ് ജഡ്ജി ഉറങ്ങി പോയത്. ജഡ്ജി വാദം കേട്ടെങ്കിലും ഇല്ലെങ്കിലും പ്രതികള്‍ക്ക് അഞ്ചും ആറും വര്ഷം തടവ്‌ ശിക്ഷയ്ക്ക് വിധിച്ചു.

കേസില്‍ തോറ്റ പ്രതിഭാഗം അഭിഭാഷകന്‍ ജഡ്ജി ഉറങ്ങുന്ന വീഡിയോ യുടുബില്‍ അപ്ലോഡ് ചെയ്തതോടെയാണ് പ്രശനം ചൂട് വഷളായത്.

കഴിഞ്ഞ വര്ഷം ആഗസ്തിലാണ് ദൃശ്യങ്ങള്‍ ഷൂട്ട്‌ ചെയ്തത്. പക്ഷെ, ഇക്കഴിഞ്ഞ ജനുവരിയിലാണ് ദൃശ്യങ്ങള്‍ യുടുബില്‍ അപ്ലോഡ് ചെയ്തത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഏതാണ്ട് 75000 പേര്‍ ഈ ദൃശ്യം കാണുകയും ചെയ്തു.

തന്റെ ഉറക്കത്തിന്റെ കഥ നാട് അറിഞ്ഞതോടെ  ജഡ്ജി മക്‌നോ രാജിവെയ്ക്കുകയായിരുന്നു. പ്രതിഭാഗത്തിന്റെ അപ്പീല്‍ പരിഗണിച്ച മേല്‍ക്കോടതി മക്‌നോയുടെ വിധി അതോടെ റദ്ദാക്കുകയും ചെയ്തു.

എന്നാല്‍, താന്‍ ഉറങ്ങുകയായിരുന്നില്ല, മറിച്ച്, കണ്ണടച്ച് വാദം കേള്‍ക്കുകയായിരുന്നു എന്നാണ് മക്‌നോയുടെ വിശദീകരണം. ജഡ്ജി ഉറങ്ങിപ്പോയത് കൊണ്ടല്ല അദ്ദേഹത്തിന്റെ വിധി റദ്ദാക്കിയതെന്ന് മേല്‍കോടതിയും അറിയിച്ചു.

വീഡിയോയിലുള്ളത് മക്‌നോ തന്നെയാണെന്ന് സ്ഥിതീകരിച്ചു. എന്നാല്‍, കോടതി നടപടികള്‍ക്കിടെ ആയിരുന്നോ ഉറങ്ങിയതെന്ന് തെളിഞ്ഞിട്ടില്ല.
<

Leave a Reply

Your email address will not be published. Required fields are marked *

*