Home » News » ഇറ്റലി ഓര്‍ക്കാന്‍…….. വിയറ്റ്‌നാമീസ് ജനത അന്ന് ക്രിസ്മസ് ആഘോഷിച്ചത്…..!!!!

ഇറ്റലി ഓര്‍ക്കാന്‍…….. വിയറ്റ്‌നാമീസ് ജനത അന്ന് ക്രിസ്മസ് ആഘോഷിച്ചത്…..!!!!

>

 

italy news4kerala
ദയയുടെ സഹാനുഭൂതിയുടെ ഒക്കെ ആള്‍രൂപമായി വാഴ്ത്തപ്പെടുന്ന ക്രിസ്തു യേശുവിന്റെ തിരുപ്പിറവി ആഘോഷിക്കാന്‍ നാവികര്‍ ഉടന്‍ പുറപ്പെടും.ക്രിസ്മസ് ആഘോഷിക്കാന്‍. ചരിത്രത്തില്‍ ചിലപ്പോഴെങ്കിലും ചില തിരിഞ്ഞുനോട്ടങ്ങള്‍ ആവശ്യമായിവരും. അങ്ങനെ തിരിഞ്ഞുനോക്കുമ്പോള്‍ കണ്ണില്‍പ്പെടുന്നത് യുദ്ധമാണെങ്കില്‍ നമ്മള്‍ നില്‍ക്കുക ആരുടെ പക്ഷത്താണ് എന്നത് വളരെ പ്രധാനമാണ്.കൊലപാതകികളെ കൊട്ടിഘോഷിച്ചു രക്ഷപെടുത്തി എടുക്കുന്നവരും,വത്തിക്കാനോട് കൂറുള്ള കര്‍ദിനാള്‍/പാതിരിമാരും , മന്ത്രിമാരും ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.ചരിത്രത്തില്‍ ക്രിസ്മസ് ആഘോഷിച്ചത് മറക്കാനാകാത്ത പല വസ്തുതകളും ഉണ്ട്.അതില്‍ ചിലതില്‍ ഒരു രാഷ്ട്രം എന്ന നിലയില്‍ ഇറ്റലി കൂടി പ്രതിസ്ഥാനത് വരുന്നു.

italy news 4 kerala

ഒരല്പം ചരിത്രമാകാം ആദ്യം… രംഗം വിയറ്റ്‌നാം യുദ്ധം….

പോരാട്ടത്തിന്റെ സുദീര്‍ഘമായ ചരിത്രമുള്ളവരാണ് വിയറ്റ്‌നാം ജനത. ആയിരത്തോളം വര്‍ഷക്കാലം, വടക്ക് ചൈനയില്‍ നിന്നുള്ള മാടമ്പിമാര്‍ക്ക് എതിരെ അവര്‍ പൊരുതി. വിയറ്റ്‌നാമില്‍ തന്നെ നിരവധി ചെറിയ രാജവംശങ്ങള്‍ ആധിപത്യം സ്ഥാപിച്ചു. 18ാം നൂറ്റാണ്ടിലാണ് ഫ്രഞ്ചുകാര്‍ വിയറ്റ്‌നാമിനെ കീഴടക്കി കോളനിയാക്കിയത്. വിയറ്റ്‌നാമും കമ്പോഡിയയും ലാവോസും ഉള്‍പ്പെടുന്ന ഇന്തോ ചീന എന്ന രാജ്യം സ്ഥാപിച്ചു. ഫ്രഞ്ച് കോളനി വാഴ്ചയ്ക്ക് എതിരെ ജനങ്ങള്‍ പൊരുതി. രണ്ടാം ലോകയുദ്ധക്കാലത്ത് ഫ്രാന്‍സിനെ പരാജയപ്പെടുത്തി ജപ്പാന്‍ സേന ഇന്തോചീനയെ അധീനതയിലാക്കി. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു ഫ്രാന്‍സ് വീണ്ടും വിയറ്റ്‌നാമിന്റെ നിയന്ത്രണം കയ്യടക്കി. കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക പോരാട്ടം ഫ്രഞ്ച് അധിനിവേശത്തിന് അറുതി വരുത്തി. 1954 ല്‍ ഫ്രഞ്ച് സേനയെ വിയറ്റ്‌നാം പോരാളികള്‍ പരാജയപ്പെടുത്തി വടക്കന്‍ വിയറ്റ്‌നാമിനെ പൂര്‍ണമായി സ്വതന്ത്രമാക്കാനും തെക്കന്‍ വിയറ്റ്‌നാമില്‍ ഫ്രഞ്ച് സംരക്ഷണത്തിലുള്ള ഒരു സര്‍ക്കാരുണ്ടാക്കാനും ഒരു വര്‍ഷത്തിനകം വിയറ്റ്‌നാമിലുടനീളം തിരഞ്ഞെടുപ്പു നടത്തി ഭാവി ഭരണ സംവിധാനം തീരുമാനിക്കാനും കരാറുണ്ടാക്കി. എന്നാല്‍ തെക്കന്‍ വിയറ്റ്‌നാമില്‍ ഒരു പാവ സര്‍ക്കാരിനെ വാഴിച്ച് ഫ്രാന്‍സിനോടൊപ്പം അമേരിക്കയും രംഗത്തുവന്നു. പൊതുതിരഞ്ഞെടുപ്പു നടത്താന്‍ വിസമ്മതിച്ചു. ഫ്രാന്‍സ് രംഗത്തു നിന്നു മാറുകയും അമേരിക്ക നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.

Phot 2

കാലം കുറെ കഴിഞ്ഞപ്പോഴാണ് വിയറ്റ്‌നാമിലെ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിച്ചത്. കമ്മ്യൂണിസ്റ്റുകളുടെ ആധിപത്യം…ഹോചിമിന്‍ എന്ന ജനനേതാവിന്റെ ഉദയം..എന്നിവ. അതൊന്നും അമേരിക്കയ്ക്ക് താങ്ങാനായില്ല. വിയറ്റ്‌നാം ഭടന്മാരെ അടിച്ചൊതുക്കാന്‍ അമേരിക്കന്‍ വിമാനങ്ങള്‍ അന്നാട്ടിലേക്ക് കുതിച്ചു. ഏഷ്യയില്‍ കമ്മ്യൂണിസത്തിന്റെ വളര്‍ച്ച തടയുക എന്ന ലക്ഷ്യത്തോടെ രംഗത്തുവന്ന അമേരിക്ക അധികം വൈകാതെ വന്‍ തോതില്‍ സൈന്യത്തെ വിന്യസിപ്പിച്ചു. വിദേശ മണ്ണില്‍ അമേരിക്ക നടത്തിയ ഏറ്റവും വലിയ യുദ്ധമായിരുന്നു അത്. അഞ്ചുലക്ഷത്തിലധികം പട്ടാളക്കാരെയാണ് അമേരിക്ക വിയറ്റ്‌നാമിലിറക്കിയത്.അതോടെ ഗറില്ലാ പോരാളികളായ വിയറ്റ്‌കോങ്ങുകള്‍ നിബിഡവനങ്ങളിലേക്ക് പിന്‍വാങ്ങി. ഒളിപ്പോരില്‍ കേമന്മാരായ അവരെ തളയ്ക്കാന്‍ എത്ര പയറ്റിയിട്ടും അമേരിക്കയ്ക്ക് കഴിഞ്ഞതുമില്ല. വനങ്ങളുടെ നിബിഡമായ ഇലച്ചില്ലകള്‍ വെട്ടി ഒതുക്കിയാല്‍ അവരുടെ സൈനിക നീക്കങ്ങള്‍ എളുപ്പം കാണാനാവുമെന്നും ആക്രമണം സുഗമമാകുമെന്നും യുദ്ധവിദഗ്ദ്ധന്മാര്‍ കണക്കുകൂട്ടി. അതിനവര്‍ കണ്ട എളുപ്പവഴിയായിരുന്നു ഏജന്റ് ഓറഞ്ച്. ഈ ആക്രമണത്തിന് അമേരിക്കന്‍ സൈന്യം ഒരു നാമവും നല്‍കി. ഓപ്പറേഷന്‍ റാഞ്ച് ഹാന്‍ഡ്.

മരണദൂതുമായി അമേരിക്കയുടെ ഹെര്‍ക്കുലീസ് വിമാനങ്ങള്‍ വനനിബിഡമായ വിയറ്റ്‌നാമിലേക്ക് കുതിച്ചുയര്‍ന്നു. ജൈവവൈവിധ്യംകൊണ്ട് അനുഗൃഹീതമായ വനമേഖലയിലാകെ അവ ഏജന്റ് ഓറഞ്ച് തളിച്ചു. ഒന്നല്ല പലവട്ടം. ഡീസലില്‍ കലര്‍ത്തിയായിരുന്നു വിഷപ്രയോഗം. വര്‍ഷങ്ങളോളം ഈ വിഷപ്രയോഗം തുടരുകയും ചെയ്തു. തുടക്കത്തില്‍ വിയറ്റ്‌നാമിലെ നെല്‍പ്പാടങ്ങളായിരുന്നു കരിഞ്ഞുണങ്ങിയത്. പിന്നെ കാടുകള്‍ മൊട്ടക്കുന്നുകളായി. പുഴകളും കിണറുകളും വിഷലിപ്തമായി. 300 ഏക്കറില്‍ നാല് മിനിട്ടുകൊണ്ട് 5000 കിലോ ഏജന്റ് ഓറഞ്ച് വര്‍ഷിച്ചു എന്നായിരുന്നു കണക്ക്. യുദ്ധം അവസാനിച്ച 1971 ഒക്ടോബര്‍ മാസം വരെ വര്‍ഷിച്ചത് 71920 കിലോ ലിറ്റര്‍ ഏജന്റ് ഓറഞ്ച് എന്ന് ഒരു കണക്ക്. 1965 ലാണ് വിഷപ്രയോഗം ആരംഭിച്ച കാര്യം യുഎസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. പക്ഷെ 1961 ല്‍ യുദ്ധത്തിന്റെ തുടക്കം മുതല്‍ക്കെ നീചമായ വിഷപ്രയോഗം അമേരിക്ക ആരംഭിച്ചിരുന്നു എന്ന് പിന്നീട് വെളിപ്പെട്ടു.

അതിക്രൂരമായിരുന്നു ഫലം. വിയറ്റ്‌നാം സര്‍ക്കാരിന്റെ കണക്കനുസരിച്ച്, 48 ലക്ഷം ആളുകളെ ഓറഞ്ചിന്റെ കറുത്ത കരങ്ങള്‍ വേട്ടയാടി. നാലുലക്ഷം പേര്‍ അതിക്രൂരമായി കൊല്ലപ്പെട്ടു. ഗുരുതരമായ ജനന വൈകല്യവുമായി ജനിച്ചത് അഞ്ച് ലക്ഷത്തില്‍പ്പരം കുഞ്ഞുങ്ങള്‍. പത്ത് ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയാണ് നശിച്ചുപോയത്. കാല്‍ലക്ഷം ചതുരശ്രകിലോമീറ്റര്‍ വനഭൂമി കേവലം മരുഭൂമിയായി മാറി. പക്ഷെ, അഭിമാനികളായ വിയറ്റ്‌നാംകാരെ മുട്ടുകുത്തിക്കാന്‍ അമേരിക്കയുടെ സൈന്യത്തിനൊ ഏജന്റ് ഓറഞ്ചിനോ കഴിഞ്ഞില്ല. പരാജയത്തിന്റെ അപമാനവും പേറി അമേരിക്കന്‍ സൈന്യം വിയറ്റ്‌നാം വിട്ടു. പക്ഷേ ഏജന്റ് ഓറഞ്ച് അതിന്റെ നരവേട്ട തുടരുകയായിരുന്നു. അവസാനത്തെ അമേരിക്കന്‍ പടയാളിയും നാടുവിടുമ്പോഴും!

Photo 3 A

വിയറ്റ്‌നാംകാരുടെ രക്തത്തില്‍ അപകടകരങ്ങളായ പല രാസവസ്തുക്കളും അനുവദനീയമായ അളവിലും നാന്നൂറ് മടങ്ങിലധികം കൂടുതലാണ്. ശരീരത്തില്‍ രാസവസ്തുക്കളുമായി ജീവിക്കുന്ന ഒരു ജനതയാണ് വിയറ്റ്‌നാമിന്റേത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട മണ്ണാണ് വിയറ്റ്‌നാമിലേത്. അതിന് കാരണക്കാരായ അമേരിക്കയാവട്ടെ ഒരുതരത്തിലുള്ള ബാധ്യതകളും ഏറ്റെടുക്കുന്നുമില്ല. 1989 ശേഷം 46 മില്യണ്‍ ഡോളര്‍ വിയറ്റ്‌നാമില്‍ ചെലവഴിച്ചിട്ടുണ്ടെന്നാണ് അമേരിക്കന്‍ ഗവണ്‍മെന്റ് അവകാശപ്പെടുന്നത്. എന്നാല്‍ അതൊന്നും വിയറ്റ്‌നാം ജനതയുടെ ദുരിതമകറ്റാന്‍ സഹായകമാകുന്നില്ല.

AGENT ORANGE VICTIMS AT HO CHI MINH CITY HOSPITAL

യുദ്ധത്തിന് ശേഷം വിയറ്റ്‌നാമില്‍ ജനിച്ചുവീണ അഞ്ചുലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ക്ക് മാരകരോഗങ്ങളുണ്ടായിരുന്നു. 1962 മുതല്‍ 1971 വരെയുള്ള കാലഘട്ടങ്ങളില്‍ വിയറ്റ്‌നാമിലെ കാടുകളില്‍ അമേരിക്കന്‍ സൈന്യം 5 കോടിയിലധികം ലിറ്റര്‍ ഏജന്റ് ഓറഞ്ചാണ് സ്‌പ്രേ ചെയ്തത്. കാടുണ്‍കണ്‍ളില്‍ ഒളിച്ചിരിക്കുന്ന ഒളിപ്പോരാളികളെ വെളിച്ചത്തുകൊണ്ടു വരുകയായിരുന്നു ലക്ഷ്യം. ഏ!ജന്റ് ഓറഞ്ചിലെ രാസവസ്തുമൂലം മരങ്ങളുടെ ഇലകള്‍ മുഴുവന്‍ കൊഴിയും. അതോടെ ‘തെളിഞ്ഞുവരുന്ന’ ഒളിപ്പോരാളികളെ വകവരുത്താന്‍ കഴിയും എന്നായിരുന്നു പട്ടാളക്കാര്‍ കണക്കുകൂട്ടിയത്.

Photo 4

ഏജന്റ് ഓറഞ്ചിന്റെ ഫലങ്ങള്‍ ദൂരവ്യാപകമായിരുന്നു. വിയറ്റ്‌നാമില്‍ ജനിക്കുന്ന ഓരോ കുഞ്ഞും ജനിതകവൈകല്യം മൂലമോ, മറ്റെന്തെങ്കിലും മാരകരോഗങ്ങള്‍ മൂലമോ പ്രശ്‌നമനുഭവിക്കുന്നുണ്ട്. വിയറ്റ്‌നാം യുദ്ധം അവസാനിച്ച് 35 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും വിയറ്റ്‌നാമിലെ ജനത ഏജന്റ് ഓറഞ്ചിന്റെ ദുരിതമനുഭവിക്കുന്നു. 2006ല്‍ വിയറ്റ്‌നാം സന്ദര്‍ശിച്ച അപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡ ബുഷ് വിയറ്റ്‌നാം മണ്ണില്‍നിന്ന് ഏജന്റ് ഓറഞ്ചിനെ തുടച്ചുമാറ്റുമെന്ന് പ്രതിജ്ഞ ചെയ്തതാണ്. അതിനായി 9 മില്യണ്‍ ഡോളര്‍ അനുവദിക്കുകയും ചെയ്തിരുന്നു. എങ്കിലും ആറ് മില്യണ്‍ ഡോളര്‍ മാത്രമാണ് യുഎസ് അധികൃതര്‍ വിയറ്റ്‌നാമിന് കൊടുത്തത്. അതിലൊന്നും തീരുന്നതായിരുന്നില്ല ഏജന്റ് ഓറഞ്ചിന്റെ ആക്രമണങ്ങള്‍. അത് വിയറ്റ്‌നാം പരിസ്ഥിതി വകുപ്പുമന്ത്രി ലീ കി സെന്‍ അമേരിക്കന്‍ ഭരണകൂടത്തോട് തുറന്നുപറയുകയും ചെയ്തു.

രാത്രിയായാല്‍ ഉറക്കമില്ലാതെ കരയുന്ന കുട്ടികളാണ് വിയറ്റ്‌നാമിന്റെ ശാപം. ജനിതക വൈകല്യങ്ങള്‍ മൂലമാണ് കുട്ടികള്‍ രാത്രിയില്‍ പ്രശ്‌നക്കാരായി മാറുന്നത്. വലിയ തലയും കുഞ്ഞ് ഉടലുമായി ഇപ്പോഴും പതിനായിരക്കണക്കിന് കുട്ടികളാണ് ഓരോ വര്‍ഷവും വിയറ്റ്‌നാമില്‍ ജനിക്കുന്നത്.

Photo 5

ക്രിസ്മസ് ബോംബിംഗ്….

അമേരിക്കന്‍ യുദ്ധ ചരിത്രകാരന്മാര്‍ Operation Linebacker II എന്നും ,ശേഷിക്കുന്ന ലോകം ക്രിസ്മസ് ബോംബിംഗ് എന്നും രേഖപ്പെടുത്തിയ അതിഭീകരമായ ഒരു ബോംബ് വര്‍ഷമുണ്ട് വിയറ്റ്‌നാം യുദ്ധചരിത്രത്തില്‍.ഇന്നേക്ക് നാല്പതാണ്ട് മുന്‍പ് 1972 ഡിസംബര്‍19 മുതല്‍ ഡിസംബര്‍ 30 വരെയായിരുന്നു ആ കിരതകൃത്യം നാല്പത്തയ്യായിരം ടെന്‍ സ്‌ഫോടകവസ്തുക്കള്‍ ആയിരുന്നു അന്ന് നിക്‌സന്റെയും കിസ്സിന്ജരുടെയും അമേരിക്കന്‍ സേന വിയത്‌നാമിലെ ഹാനോയ് നഗരത്തിലെ ജനവാസകേന്ദ്രങ്ങളില്‍  വിതറിയത്. സിവിലിയന്‍ മരണസംഖ്യ ഏതാണ്ട് 2500.അതും പതിനൊന്നു ദിവസംകൊണ്ട്.(മരണസംഖ്യ ഇത്രകുറയാന്‍ കാരണം അന്നത്തെ ഉത്തര വിയറ്റ്‌നാം സേന എടുത്ത മുന്‍കരുതല്‍ കാരണമത്രേ..)

ചര്‍ച്ചാവേദിയില്‍ എത്തിയ ഉത്തര വിയത്‌നാമിനെ കൊമ്പ്കുത്തിക്കുവാന്‍ ആയിട്ടായിരുന്നു ഈ ക്രൂരത.ലോകത്തില്‍ ഇന്നേവരെ ഒരു ചെറിയ പ്രദേസത്ത് വിതറപ്പെട്ട സ്‌ഫോടകവസ്തുക്കളുടെ അളവിന്റെ സാന്ദ്രത പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍.ലോകം ക്രിസ്മസ് ആഘോഷിച്ചപ്പോള്‍ പാവം വിയത്‌നാമികള്‍ ബോംബുകള്‍ തിന്നുതീര്‍ത്തു.

Photo 3

ഇത്രയും പറഞ്ഞു വന്നത് വിയത്‌നാമികള്‍ ആഘോഷിച്ച ഒരു ക്രിസ്മസ് നെ ക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ ആണ്.

നിര്‍ഭാഗ്യവശാല്‍ അന്ന് ഇറ്റലി നയതന്ത്രപരമായി അമേരിക്കയോടോപ്പമായിരുന്നു.വിയത്‌നാമില്‍ നടത്തിയ ബോംബാക്രമണത്തില്‍ അമേരിക്കന്‍ സേനയോടൊപ്പം ഇറ്റാലിയന്‍ വായു സേനയും പങ്കെടുത്തു എന്ന് ഇറ്റലിയില്‍ തന്നെ പലരും തെളിയിച്ചിട്ടുണ്ട്.

http://theaviationist.com/2010/12/12/italian-air-force-secret-involvement-in-vietnam-war/

http://books.google.ae/books?id=9kn6qYwsGs4C&pg=PA259&lpg=PA259&dq=italy’s+role+in+vietnam+war&source=bl&ots=6sm1qktnMq&sig=5c9mSAYDHf9S4R9q1C5bU-GhPPc&hl=en&sa=X&ei=kwvTUOTKFK-a0QXt_ICYAQ&ved=0CDIQ6AEwAQ#v=onepage&q=italy’s%20role%20in%20vietnam%20war&f=false

 http://www.gwu.edu/~nsarchiv/NSAEBB/NSAEBB369/index.htm

അമേരിക്കയോടുള്ള നയതന്ത്രപരമായ അടുപ്പം കൂട്ടുന്നതിന്റെ ഭാഗംയിരുന്നുവത്രേ ഈ നടപടി..

ചരിത്രത്തില്‍ ചിലപ്പോഴെങ്കിലും ചില തിരിഞ്ഞുനോട്ടങ്ങള്‍ ആവശ്യമായിവരും. അങ്ങനെ തിരിഞ്ഞുനോക്കുമ്പോള്‍ കണ്ണില്‍പ്പെടുന്നത് യുദ്ധമാണെങ്കില്‍ നമ്മള്‍ നില്‍ക്കുക ആരുടെ പക്ഷത്താണ് എന്നത് വളരെ പ്രധാനമാണ്. ബുഷിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലോജിക്! പലപ്പോഴും തിരിച്ചടിക്കുന്നത് അതേ ചോദ്യത്തിനുമുന്നിലാണെന്നത് വസ്തുത…

നികസ്‌നും കിസിന്ജരും..

Photo 6

വാട്ടെര്‍ ഗേറ്റ് എന്ന കുപ്രസിദ്ധമായ ജനാധിപത്യ വിരുദ്ധമായ സംഭവത്തിലൂടെ പുറത്തെരിയപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ്ആണ് റിച്ചാര്‍ഡ് നിക്‌സന്‍.അയാളുടെ എല്ലാമായ വലംകൈ ആയിരുന്നു ഡോക്ടര്‍ ഹെന്റി കിസിംഗര്‍.നിക്‌സനിസം ലോകത്തില്‍ സ്ഥാപിച്ചെടുത്ത കുതന്ത്ര ശാലി.ക്രിസ്മസ് ബോംബിങ്ങിനെ ഏറ്റവും കൂടുതല്‍ ന്യായീകരിക്കാന്‍ കച്ചകെട്ടിയിരങ്ങിയത് ടിയാന്‍ ആണ്.വിയറ്റ്‌നാം യുദ്ധത്തിനെതിരെ പൊതുജനവികാരം ഉയര്‍ന്നപ്പോള്‍ നടന്ന തിരഞ്ഞെടുപ്പിലും നിക്‌സന് വിജയിക്കാന്‍ കഴിഞ്ഞത് കിസിന്ജരുടെ ശ്രമഫലമായിട്ടായിരുന്നു.

വാല്‍കഷണം….

കേരള കിസിംഗര്‍

ഇടതു നേതാവായിരുന്ന സഖാവ് ബേബി ജോണിനെ കേരള കിസിംഗര്‍ എന്ന് വിളിച്ചു കണ്ടിട്ടുണ്ട്.ബേബി ജോണ് ആ ബിരുദം ഒരു ആഡംബരം പോലെ കൊണ്ട് നടക്കുകയും ചെയ്തിരുന്നു.ആ പദവി അദ്ദേഹം ആസ്വദിച്ചിരുന്നു.ബേബിസാറിന്റെ സ്വഭാവത്തില്‍ ഏറ്റവും അനിഷ്ടം തോന്നിയ ഒരു ഘടകം ഈ ആസ്വാദനം ആയിരുന്നു.കിസിന്ഗര്‍ എന്നാല്‍ അതിനര്‍ത്ഥം തന്ത്രശാലി  എന്നല്ല.’കു’..തന്ത്ര ശാലി എന്നാണ്.പക്ഷെ നിര്‍ഭാഗ്യവശാല്‍ ചില ഇടതു നേതാക്കള്‍ തന്നെ ബേബി സാറിനെ ഈ മുഖസ്തുതിയില്‍ പൊതിഞ്ഞിരുന്നു.

എന്തായാലും ഡോക്ടര്‍ ഹെന്റി കിസിംഗര്‍ മനുഷ്യരാശി യോട് കൊടിയ പാതകം ചെയ്ത ഒരു കുറ്റവാളി മാത്രമാണ്..

(അവലംബം..ജനയുഗം,ജന്മഭുമി,മാതൃഭൂമി പത്രങ്ങള്‍.,ചില ബ്ലോഗുകള്‍,ചില പോര്‍ട്ടലുകള്‍ ..)

 

എഴുതിയത്  :: രഞ്ജിത് ജി കാഞ്ഞിരത്തില്‍

 

Articles by Same Author ::

 
<

Leave a Reply

Your email address will not be published. Required fields are marked *

*