Home » News » Current Affairs » ഇറ്റാലിയന്‍ നാവികര്‍ മടങ്ങിവരില്ല.

ഇറ്റാലിയന്‍ നാവികര്‍ മടങ്ങിവരില്ല.

>

ittaliyan navikarന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ മടങ്ങിവരില്ല. തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ഇറ്റലിയിലേക്ക് പോയ ചീഫ് മാര്‍ഷല്‍ സര്‍ജന്റ് ലത്തോറെ മാസിമിലിയാനോ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ അവിടെത്തന്നെ തുടരുമെന്ന് ഇറ്റാലിയന്‍ വിദേശമന്ത്രാലയം വ്യക്തമാക്കി.ഇന്ത്യയുമായിഈ വിഷയത്തിലുള്ള തര്‍ക്കം അന്താരാഷ്ട്ര വിഷയമാണ്. ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവരും ഇന്ത്യയിലേക്ക് മടങ്ങേണ്ടതില്ല” -ഇന്ത്യന്‍ സര്‍ക്കാറിനെ ഈ വിവരം അറിയിച്ചതായി ഇറ്റാലിയന്‍ വിദേശമന്ത്രാലയം അറിയിച്ചു. ഇറ്റലിയുടെ അവകാശവാദത്തോട് പ്രതികരിക്കാന്‍ ഇന്ത്യന്‍ വിദേശമന്ത്രാലയം ആദ്യം വിസമ്മതിച്ചു. എന്നാല്‍ രാത്രി വൈകി ഇറ്റലിയുടെ അറിയിപ്പ് ലഭിച്ചതായി അവര്‍ സമ്മതിച്ചു. സുപ്രീം കോടതിയില്‍ നല്‍കിയ ഉറപ്പു ലംഘിച്ചാണ് ഇത്തരമൊരു നിലപാട് ഇറ്റാലിയന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇറ്റലിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് നാലാഴ്ചത്തേക്ക് നാട്ടില്‍ പോകാനാണ് കടല്‍ക്കൊല കേസിലെ പ്രതികള്‍ക്ക് ഫിബ്രവരി 22-ന് ചീഫ് ജസ്റ്റീസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കിയത്. ഇന്ത്യയിലെ ഇറ്റാലിയന്‍സ്ഥാനപതി ഇരുവരെയും മടക്കിക്കൊണ്ടുവരാമെന്ന് സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഇരുവരെയും പോകാന്‍ അനുവദിച്ചത്. എന്നാല്‍, ഇപ്പോള്‍ ഇറ്റലി ഉന്നയിക്കുന്ന വിഷയം കോടതിയില്‍ വാദത്തിന്റെ ഒരു ഘട്ടത്തിലും ഉന്നയിച്ചിട്ടില്ല. കുറ്റവാളികളെ കൈമാറുന്ന കരാര്‍ നടപ്പാകണമെങ്കില്‍ ഇരുവരെയും കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിക്കണം. അതുണ്ടായിട്ടില്ലെന്ന് നിയമവൃത്തങ്ങള്‍
<

Leave a Reply

Your email address will not be published. Required fields are marked *

*