Home » News » Current Affairs » ഇറ്റാലിയന്‍ നാവികര്‍ കേരളത്തിലെത്തി

ഇറ്റാലിയന്‍ നാവികര്‍ കേരളത്തിലെത്തി

>

italian navy personsകടല്ക്കോല കേസില്‍ പ്രതികാല്യി ശിക്ഷ അനുഭവിക്കുന്ന ഇറ്റാലിയന്‍ നാവികര്‍ സ്വദേശത്തു നിന്നും തിരിച്ചെത്തി. രാവിലെ 7.30 ന് സൈനികവിമാനത്തിലാണ് നാവിക സേനാംഗങ്ങളായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.

ഇറ്റലിയിലെ സിയാപിനോ വിമാനത്താവളത്തില്‍ നിന്നും സൈനികവിമാനത്തില്‍ കയറുന്നതിനുമുമ്പായി ഇവരെ ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്രിസ്മസ് ആഘോഷിക്കാന്‍ നാവികര്‍ നാട്ടിലേക്ക് പോയത്. ഇവര്‍ ആറ് കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും നല്‍കിയിരുന്നു. ഈ മാസം 10 ന് വൈകീട്ട് മൂന്നിന് മുന്‍പ് തിരിച്ച് കേരളതിലെത്തണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.

വിമാനത്താവളത്തില്‍ നിന്നും ഇവരെ കൊച്ചി സിറ്റിപോലീസ് കമ്മീഷണര്‍ ഓഫീസിലേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് കൊല്ലം കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കും. കോടതിയുടെ മുന്‍ നിബന്ധനകള്‍ക്ക് വിധേയമായി ഫോര്‍ട്ടുകൊച്ചിയില്‍ തന്നെയാണ് തുടര്‍ന്നും ഇവര്‍ താമസിക്കുക.

കഴിഞ്ഞ ഫിബ്രവരിയില്‍ കൊല്ലം നീണ്ടകരയ്ക്കടുത്ത് കടലില്‍ ഇറ്റാലിയന്‍ കപ്പലായ എന്‍ട്രിക്ക ലെക്‌സിയില്‍നിന്നുള്ള വെടിയേറ്റ് രണ്ട് മല്‍സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തിലാണ് ഇറ്റാലിയന്‍ നാവികര്‍ അറസ്റ്റിലായത്.
<

Leave a Reply

Your email address will not be published. Required fields are marked *

*