Home » News » Current Affairs » ഇറ്റാലിയന്‍ നിലപാട് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പ്രധാനമന്ത്രി

ഇറ്റാലിയന്‍ നിലപാട് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പ്രധാനമന്ത്രി

>

navy personsകടല്ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരിച്ചയക്കില്ലെന്ന നിലപാട് അംഗീകരിക്കാന്‍ ആകുന്നതല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌. കേന്ദ്രമന്ത്രിമാരുമായി ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതു എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മടക്കി കൊണ്ടുവരുമെന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി സത്യവാങ്മൂലം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അല്തമാസ് കബീര്‍ ഇറ്റാലിയന്‍ നാവികരെ സ്വദേശത്തു പോകാന്‍ അനുവദിച്ചത്.

കടല്ക്കൊലക്കെസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റാലിയന്‍ നിലപാട് ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിന്റെ പേരില്‍ രാജ്യവ്യാപകമായി ജനരോക്ഷം ഉയര്‍ന്നിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ കേന്ദ്രം പ്രതികരിച്ച്ഹിരുന്നില്ല. ഇറ്റലിയുടെ കത്തിന്റെ ഉള്ളടക്കം പഠിക്കാതെ പ്രതികരിക്കില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്ഷിടിന്റെ പ്രതികരണം.

 
<

Leave a Reply

Your email address will not be published. Required fields are marked *

*